ഇന്ത്യയിലെ നോട്ട് നിരോധനം

Arun Mohan
0

ഇന്ത്യയിലെ നോട്ട് നിരോധനം

നിലവിലുള്ള ഏതു കറൻസി നോട്ടുകളും അടിയന്തര സാഹചര്യങ്ങളിൽ അസാധുവായി പ്രഖ്യാപിക്കാൻ സർക്കാരിന് റിസർവ് ബാങ്കിനോട് ആവശ്യപ്പെടാം. അങ്ങനെ പ്രചാരത്തിലുള്ള കറൻസി നോട്ടുകൾ അസാധുവാക്കിക്കൊണ്ട് മൂല്യം ഇല്ലാതാക്കുന്ന നടപടിയെ പറയുന്നതാണ് 'ഡീമൊണിറ്റൈസേഷൻ'. പ്രധാനമായും കള്ളപ്പണത്തെ നിയന്ത്രിക്കാനാണ് നോട്ട് നിരോധനം നടപ്പാക്കുന്നത്. 1946 ജനുവരി 12നാണ് രാജ്യത്ത് ആദ്യമായി നോട്ട് നിരോധനം നടപ്പാക്കിയത്. അന്ന് നിലവിലിരുന്ന 500, 1000, 10000 രൂപ നോട്ടുകൾ സർക്കാർ പിൻവലിച്ചു. സ്വാതന്ത്ര്യത്തിനുശേഷം 1954500, 1000, 10000 രൂപ നോട്ടുകൾ വീണ്ടും പുറത്തിറക്കി. 5000 രൂപയുടെ നോട്ടും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. 1978ലാണ് രണ്ടാമത്തെ നോട്ട് നിരോധനം സർക്കാർ നടപ്പാക്കിയത്. 1000, 5000, 10000 രൂപാ നോട്ടുകൾ അന്ന് പിൻവലിച്ചു. 20001000 രൂപയുടെ നോട്ട് റിസർവ് ബാങ്ക് വീണ്ടും പുറത്തിറക്കി. 2005ന് മുമ്പ് അച്ചടിച്ച എല്ലാ കറൻസി നോട്ടുകളും 2015 ഡിസംബർ 31നുള്ളിൽ ബാങ്കുകളിൽ തിരികെ ഏൽപ്പിക്കണമെന്നും റിസർവ് ബാങ്ക് ഉത്തരവിറക്കി. 2016 നവംബർ ഒൻപതിനാണ് മൂന്നാം നോട്ട് നിരോധനം പ്രാബല്യത്തിൽ വന്നത്. 500, 1000 രൂപ നോട്ടുകൾ സർക്കാർ പിൻവലിച്ചു. 1, 10, 20, 50, 100, 200, 500, 2000 രൂപാനോട്ടുകളാണ് ഇപ്പോൾ നിലവിലുള്ളത്.

PSC ചോദ്യങ്ങൾ

1. ഇന്ത്യയിൽ എത്ര പ്രാവശ്യം നോട്ട് നിരോധനം നടത്തിയിട്ടുണ്ട് - മൂന്ന് പ്രാവശ്യം

2. ഇന്ത്യയിൽ നോട്ട് നിരോധനം നടത്തിയ വർഷങ്ങൾ - 1946, 1978, 2016

3. ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ടുകൾ പിൻവലിച്ച വർഷം - 1946 ജനുവരി 12

4. 1946ൽ വിനിമയത്തിൽ നിന്നും പിൻവലിച്ച കറൻസി നോട്ടുകൾ - 500, 1000, 10000

5. 1946ൽ നോട്ട് നിരോധനം നടപ്പാക്കിയ സമയത്തെ റിസർവ് ബാങ്ക് ഗവർണർ - സി.ഡി.ദേശ്‌മുഖ്

6. 1954ൽ വീണ്ടും പുറത്തിറക്കിയ നോട്ടുകൾ - 500, 1000, 10000

7. സ്വാതന്ത്ര ഇന്ത്യയിലെ ആദ്യ നോട്ട് നിരോധനം നിലവിൽ വന്നത് - 1978 ജനുവരി 16

8. 1978ൽ വിനിമയത്തിൽ നിന്നും പിൻവലിച്ച കറൻസി നോട്ടുകൾ - 1000, 5000, 10000

9. 1978ൽ നോട്ട് നിരോധനം നടപ്പാക്കിയ സമയത്തെ പ്രധാനമന്ത്രി - മൊറാർജി ദേശായി

10. 1978ൽ നോട്ട് നിരോധനം നടപ്പാക്കിയ സമയത്തെ റിസർവ് ബാങ്ക് ഗവർണർ - ഐ.ജി.പട്ടേൽ

11. ഏത് സർക്കാരിന്റെ കാലത്താണ് 2005ന് മുമ്പ് അച്ചടിച്ച എല്ലാ കറൻസി നോട്ടുകളും പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത് - രണ്ടാം മൻമോഹൻസിങ് സർക്കാർ (2014ൽ)

12. 2016ൽ വിനിമയത്തിൽ നിന്നും പിൻവലിച്ച കറൻസി നോട്ടുകൾ - 500, 1000

13. 2016ൽ നോട്ട് നിരോധനം നടപ്പാക്കിയ സമയത്തെ റിസർവ് ബാങ്ക് ഗവർണർ - ഉർജിത് പട്ടേൽ

14. 2016ൽ നോട്ട് നിരോധനം നടപ്പാക്കിയ സമയത്തെ പ്രധാനമന്ത്രി - നരേന്ദ്രമോദി

15. 500, 1000 എന്നീ നോട്ടുകളുടെ നിരോധനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് - 2016 നവംബർ 8

16. 500, 1000 എന്നീ നോട്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വന്നത് - 2016 നവംബർ 9

17. നിലവിൽ വിനിമയത്തിലുള്ള ഏറ്റവും മൂല്യമേറിയ ഇന്ത്യൻ കറൻസി - 2000 രൂപ

18. 2016ൽ നോട്ട് നിരോധനം നടപ്പാക്കിയ സമയത്തെയും പുതിയ കറൻസി നിലവിൽ വന്നപ്പോഴുമുള്ള ധനകാര്യമന്ത്രി - അരുൺ ജെയ്റ്റ്‌ലി

19. കേന്ദ്ര സർക്കാർ നോട്ട് പിൻവലിച്ചതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - ഛത്തീസ്ഗഢ്

Post a Comment

0 Comments
Post a Comment (0)