ശ്രീ നാരായണ ഗുരു

Arun Mohan
0

ശ്രീ നാരായണ ഗുരു

"മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന സൂക്തത്തിലൂടെ മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച മഹാനായ സന്യാസിവര്യൻ. "കേരളീയ നവോത്ഥാനത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന പ്രസിദ്ധ വാക്യം ശ്രീ നാരായണഗുരുവിന്റേതാണ്. 

തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച ഗുരുദേവൻ, നാണു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചെറുപ്രായത്തിൽ വിവാഹം കഴിക്കേണ്ടി വന്നെങ്കിലും പിന്നീട് എല്ലാമുപേക്ഷിച്ച് അദ്ദേഹം സന്യാസത്തിനിറങ്ങി. മരുത്വാ മലയിൽ കുറേക്കാലം ധ്യാനത്തിലായിരുന്ന ഗുരുദേവൻ 1888-ൽ അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി. 1903-ൽ ശ്രീനാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിച്ചു.

തീണ്ടൽ, തൊടീൽ, വർണ്ണവിവേചനം തുടങ്ങിയ സാമൂഹിക അസമത്വങ്ങളുടേയും ദുരാചാരങ്ങളുടേയും വിളനിലമായിരുന്ന കേരളത്തിലുടനീളം ഒരു സന്യാസിയായി സഞ്ചരിച്ച് സാമൂഹിക സമത്വത്തിനുള്ള അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി. ജാതിമതഭേദമന്യേ എല്ലാവർക്കും പ്രവേശിക്കാവുന്ന ധാരാളം ക്ഷേത്രങ്ങൾ അദ്ദേഹം സ്ഥാപിച്ചു. 1912-ൽ നടത്തിയ വർക്കല, ശിവഗിരി പ്രതിഷ്ഠകൾ 1923-ൽ ആലുവായിൽ വച്ചു നടത്തപ്പെട്ട സർവ്വമതസമ്മേളനം തുടങ്ങിയവ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്.

പ്രധാന കൃതികൾ

■ ആത്മോപദേശ ശതകം (1897)

■ ദർശനമാല

■ ജാതി മീമാംസ

■ നിർവൃതി പഞ്ചകം

■ അർദ്ധനാരീശ്വര സ്തോത്രം

■ ശിവശതകം

■ കുണ്ഡലിനിപ്പാട്ട്

■ ദൈവദശകം (1914)

■ വിഷ്ണുസ്തോത്രങ്ങൾ

■ പ്രപഞ്ചസൃഷ്ടി

■ ബ്രഹ്മവിദ്യാപഞ്ചകം

■ അദ്വൈതദീപിക

■ ചിജ്ജഡ ചിന്തനം

■ അനുകമ്പാദശകം

■ ചിദംബരാഷ്ടകം

■ വിനായകാഷ്ടകം 

■ കാളീനാടകം 

■ ശ്രീകൃഷ്ണ ദർശനം 

■ ജാതി ലക്ഷണം 

■ ജാതി നിർണ്ണയം 

■ ജീവകാരുണ്യപഞ്ചകം 

■ ജനനി നവരത്ന മഞ്ജരി 

■ ഇന്ദ്രിയ വൈരാഗ്യം 

■ ആത്മവിലാസം

സംഘടനകൾ/പ്രതിഷ്ഠകൾ

■ അരുവിപ്പുറം ശിവപ്രതിഷ്ഠ (1888)

■ ശ്രീ നാരായണ ധർമ പരിപാലന യോഗം (1903 മെയ് 15)

■ ശാരദാമഠം, ശിവഗിരി (1909)

■ അദ്വൈതാശ്രമം, ആലുവ (1913)

ഗുരു വചനങ്ങൾ

■ "സംഘടനകൊണ്ട് ശക്തരാകൂ, വിദ്യകൊണ്ട് പ്രബുദ്ധരാകൂ."

■ "മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, വിൽക്കരുത്, കൊടുക്കരുത്, കുടിക്കരുത്"

■ "അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം" (ആത്മോപദേശ ശതകത്തിൽ നിന്ന്)

■ മതമേതായാലും മനുഷ്യൻ നന്നായാൽ മതി.

■ ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്.

■ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. (ജാതിമീമാംസ എന്ന കൃതിയിൽ നിന്ന്)

PSC ചോദ്യങ്ങൾ

1. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് - ശ്രീ നാരായണ ഗുരു

2. ശ്രീനാരായണഗുരു ജനിച്ചത് ഏതു വർഷമാണ് - 1856

3. ശ്രീനാരായണഗുരു വിദ്യാഭ്യാസകാലത്ത് രചിച്ച കൃതിയുടെ പേരെന്ത് - ഗജേന്ദ്രമോക്ഷം

4. ശ്രീനാരായണഗുരു സ്ഥാപിച്ച "ഓം സാഹോദര്യം സർവത്ര" എന്ന ആശയം മുന്നോട്ടുവെക്കുന്ന ആശ്രമം - അദ്വൈതാശ്രമം ആലുവ

5. ആലുവയിലെ അദ്വൈതാശ്രമം സ്ഥാപിക്കപ്പെട്ട വർഷം - 1913

6. ശ്രീനാരായണഗുരുവിനെ ശിവഗിരി ആശ്രമത്തിൽവെച്ച് ഗാന്ധിജി സന്ദർശിച്ചത് ഏതു വർഷമാണ് - 1925 മാർച്ച് 12

7. മഹാകവി ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചത് ഏതു വർഷമാണ് - 1922 നവംബർ 22

8. ശ്രീനാരായണഗുരു പുലയവിദ്യാർത്ഥികൾക്കായി മിശ്രഭോജനം നടത്തിയത് ഏതുവർഷമാണ് - 1915

9. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽവെച്ച് സർവമത സമ്മേളനം നടന്നത് ഏത് വർഷമാണ് - 1915

10. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം ശ്രീനാരായണഗുരു ലോകത്തിന് നൽകിയത് ഏത് ആശ്രമത്തിൽ വെച്ചാണ് - അദ്വൈതാശ്രമം

11. ശ്രീനാരായണ ധർമ സംഘം സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ് - 1928

12. ശ്രീനാരായണ ധർമ പരിപാലന യോഗം സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ് - 1903

13. ശ്രീനാരായണഗുരു തന്റെ ദൗത്യം വിളംബരം ചെയ്ത അരുവിപ്പുറം ശിവപ്രതിഷ്ഠ ഏത് വർഷത്തിലാണ് നിർവഹിക്കപ്പെട്ടത് - 1888

14. ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ ആദ്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത് - കുമാരനാശാൻ

15. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രം - വിവേകോദയം

16. വിവേകോദയം മാസികയുടെ ആദ്യ പത്രാധിപർ ആരായിരുന്നു - കുമാരനാശാൻ

17. ശ്രീനാരായണഗുരു തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ഏത് വർഷത്തിലാണ് - 1908

18. ശ്രീ നാരായണ ഗുരു സമാധിയായത് എന്നാണ് - 1928 സെപ്റ്റംബർ 20

19. ആദ്യത്തെ ശിവഗിരി തീർത്ഥാടനം നടന്നതെന്ന് - 1933 ജനുവരി 1

20. ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചിരിക്കുന്ന ശ്രീ നാരായണ ഗുരുദേവ രചന - നവമഞ്ജരി

21. "ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവരും" എന്നുതുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏത് ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത് - അരുവിപ്പുറം

22. ശ്രീനാരായണ ഗുരുവിന്റെ ഏത് കൃതിയിലാണ് "ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവരും" എന്ന വാക്യമുള്ളത് - ജാതിനിർണയം

23. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. അത് കേരളത്തിന്റെ തെക്കേയറ്റത്ത് വാണരുളും ശ്രീനാരായണഗുരുവല്ലാതെ മറ്റാരുമല്ല", ശ്രീ നാരായണ ഗുരുവുമായിട്ടുള്ള കൂടികാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞതാര് - ദീനബന്ധു സി.എഫ്.ആൻഡ്രൂസ് 

24. ഗുരു തന്റെ അവസാന പ്രതിഷ്ഠ നടത്തിയ സ്ഥലം - കളവൻങ്കോട് (1927)

25. 1918-ൽ ഗുരു സന്ദർശിച്ച വിദേശ രാജ്യം - സിലോൺ (ശ്രീലങ്ക)

26. വൈക്കംസത്യാഗ്രഹകാലത്ത് ഗുരു സത്യാഗ്രഹാശ്രമം സന്ദർശിച്ചതെന്ന് - 1924 സെപ്റ്റംബറിൽ

27. ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ചു ഗുരു രചിച്ച കൃതി - ദർശനമാല

28. ഗുരുവിനെ "രണ്ടാം ബുദ്ധൻ" എന്ന് വിശേഷിപ്പിച്ച മഹാകവി - ജി.ശങ്കരക്കുറുപ്പ്

29. 1904-ൽ എസ്.എൻ.ഡി.പി യുടെ ആദ്യ സമ്മേളനം നടന്നതെവിടെ - അരുവിപ്പുറം 

30. നീലഗിരിയിൽ നാരായണഗുരുകുലം സ്ഥാപിച്ചതാര് - നടരാജഗുരു

31. ശിവഗിരി തീർത്ഥാടനത്തിന് പോകുന്നവർക്ക് മഞ്ഞ വസ്ത്രം നിർദേശിച്ചത് - ശ്രീനാരായണഗുരു

32. ശ്രീ നാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദേശിച്ചത് - ബോധാനന്ദ

33. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ മലയാളി - ശ്രീ നാരായണഗുരു

34. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം - തലശ്ശേരി

35. ജാതിനിർണയം രചിച്ചത് - ശ്രീ നാരായണ ഗുരു

36. ശ്രീനാരായണഗുരുവിന്റെ ആത്മോപദേശ ശതകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് - നടരാജഗുരു

37. ശ്രീ നാരായണ ഗുരു എത്ര പ്രാവശ്യം ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട് - 2

38. ശ്രീനാരായണഗുരുവിന്റെ ആദ്യ യൂറോപ്യൻ ശിഷ്യൻ - ഏണസ്റ്റ് ക്ലർക്ക്

39. ശ്രീ നാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതുസമ്മേളനം  - പള്ളുരുത്തി എസ്എൻഡിപി യോഗം വാർഷികാഘോഷം 

40. ആരെ സന്ദർശിച്ചശേഷമാണ് ശ്രീ നാരായണ ഗുരു മുനിചര്യപഞ്ചകം രചിച്ചത് - രമണ മഹർഷി

41. ശ്രീ നാരായണ ഗുരുവിന് ദിവ്യജ്ഞാനം ലഭിച്ചത് എവിടെവെച്ച് - പിള്ളത്തടം ഗുഹ, മരുത്വാമല (കന്യാകുമാരി)

42. ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ - പിതാവ് മാടനാശാൻ, മാതാവ് കുട്ടിയമ്മ

43. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ - രമണ മഹർഷി

44. ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത് - കെ.സുരേന്ദ്രൻ

45. ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം - ചെമ്പഴന്തി

46. ശ്രീനാരായണഗുരുവിന്റെ അവസാനത്തെ സന്യാസശിഷ്യൻ - ആനന്ദതീർഥ സ്വാമികൾ

47. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ കേരളീയൻ - ശ്രീനാരായണഗുരു

48. ബ്രഹ്മശ്രീ ശ്രീനാരായണഗുരുവിന്റെ ജീവചരിത്രസംഗ്രഹം രചിച്ചത് - കുമാരനാശാൻ

49. ശിവഗിരിക്ക് ആ പേരു നൽകിയത് - ശ്രീനാരായണഗുരു

50. ഏത് ഭാഷയിലാണ് ശ്രീനാരായണഗുരു ആത്മോപദേശ ശതകം രചിച്ചത് - മലയാളം

51. ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം - 1925

52. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി - ശ്രീനാരായണഗുരു 

53. ശ്രീനാരായണഗുരുവിന്റെ ദർശനവും ആശയങ്ങളും പാശ്ചാത്യ ലോകത്ത് പ്രചരിപ്പിച്ചത്ത് - നടരാജഗുരു

54. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം - കളവൻകോട് 

55. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെട്ടത് - ശ്രീനാരായണഗുരുവിന്റെ ശിവലിംഗപ്രതിഷ്ഠ

56. ശ്രീനാരായണഗുരുവിന്റെ ആദ്യ ശിഷ്യൻ - ശിവലിംഗദാസസ്വാമികൾ

57. നാരായണഗുരുവിന്റെ രണ്ടാം ശ്രീലങ്ക സന്ദർശനം ഏത് വർഷമായിരുന്നു - 1926

58. ഏത് നദിയുടെ തീരത്താണ് ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത് - നെയ്യാർ

59. ആരുടെ ആദ്യകൃതിയാണ് ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് - ശ്രീനാരായണഗുരുവിന്റെ 

60. രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം - 1922 (ശിവഗിരി)

61. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന ഏക വ്യക്തി - ശ്രീനാരായണഗുരു

62. യുഗപുരുഷൻ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയാണ് - ശ്രീനാരായണഗുരു

63. ജനന മരണ ദിവസങ്ങൾ പൊതു ഒഴിവായി കേരളം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി - ശ്രീനാരായണഗുരു

65. നിർവൃതി പഞ്ചകത്തിന്റെ കർത്താവ് - ശ്രീ നാരായണഗുരു

66. "ഞാൻ പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ ശ്രീനാരായണഗുരുവിനെക്കാൾ മികച്ചതോ അദ്ദേഹത്തിന് തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല" ആരുടേതാണ് ഈ വാക്കുകൾ - രബീന്ദ്രനാഥ ടാഗോർ

67. ചെമ്പഴന്തി ആരുടെ ജന്മം കൊണ്ട് പ്രസിദ്ധമാണ് - ശ്രീ നാരായണഗുരു

68. 1924-ൽ ശ്രീനാരായണഗുരു സർവമത സമ്മേളനം വിളിച്ചുചേർത്തത് എവിടെയാണ് - ആലുവ

69. ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷമേത് - 1914

70. ശ്രീനാരായണഗുരു വർക്കലയിൽ സമാധിയായത് ഏത് വർഷമാണ് - 1928

71. ശ്രീനാരായണഗുരു, 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം നൽകിയത് - ആലുവ അദ്വൈത ആശ്രമത്തിൽ വച്ച് (1924)

72. ആലുവ അദ്വൈത ആശ്രമം മുന്നോട്ട് വയ്ക്കുന്ന ആപ്തവാക്യം - ഓം സാഹോദര്യം സർവ്വത്ര

73. ആലുവ അദ്വൈത ആശ്രമം സ്ഥിതിചെയ്യുന്ന നദീതീരം - പെരിയാർ

74. ആലുവ സർവ്വമത സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ - ജസ്റ്റിസ്.റ്റി.സദാശിവ അയ്യർ (മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്)

75. ശ്രീനാരായണഗുരുവിന്റെ സഹോദരിമാർ - കൊച്ചുതേവി, കൊച്ചു, കൊച്ചുമാത

76. ശ്രീനാരായണഗുരുവിന്റെ വിവാഹം നടന്ന വർഷം - 1882

77. ശ്രീനാരായണഗുരുവിന്റെ ഭാര്യ - കാളിയമ്മ

78. ശ്രീനാരായണഗുരുവിന്റെ ആദ്യ ഗുരു - കണ്ണങ്കര മൂത്തപിള്ള ആശാൻ

79. ശ്രീനാരായണഗുരുവിന്റെ മറ്റു ഗുരുക്കൻമാർ - കുമ്മമ്പള്ളി രാമൻപിള്ള ആശാൻ, തൈക്കാട് അയ്യാ, കൃഷ്ണൻ വൈദ്യർ 

80. 'ഹഠയോഗവിദ്യ' ശ്രീനാരായണഗുരുവിന് പകർന്നുനൽകിയ വ്യക്തി - തൈക്കാട് അയ്യാ

81. ശ്രീനാരായണഗുരുവിന് തൈക്കാട് അയ്യയെ പരിചയപ്പെടുത്തിക്കൊടുത്ത നവോത്ഥാന നായകൻ - ചട്ടമ്പിസ്വാമി 

82. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വർഷം - 1887

83. അരുവിപ്പുറം പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹക്കല്ല് കണ്ടെടുത്ത സ്ഥലം - നെയ്യാറിലെ ശങ്കരൻ കുഴി 

84. 'അരുവിപ്പുറം' സ്ഥിതിചെയ്യുന്ന സ്ഥലം - നെയ്യാറ്റിൻകര (തിരുവനന്തപുരം)

85. ശ്രീനാരായണഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം - വിളക്കമ്പലം, കാരമുക്ക് (തൃശ്ശൂർ)

86. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം - കളവൻങ്കോട് ക്ഷേത്രം (1927)

87. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ പ്രമുഖ സ്ഥലം - ഉല്ലല (വെച്ചൂർ)

88. കണ്ണാടി പ്രതിഷ്ഠയിലൂടെ ഗുരു മുന്നോട്ട് വച്ച തത്വം - അഹം ബ്രഹ്മാസ്മി 

89. മംഗലാപുരത്ത് ശ്രീനാരായണഗുരു സ്ഥാപിച്ച ക്ഷേത്രം - തിരുപ്പതീശ്വര ക്ഷേത്രം 

90. ശ്രീനാരായണ ഗുരു കോഴിക്കോട് സ്ഥാപിച്ച ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ടത് - ആനിബസന്റ് 

91. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി അനാച്‌ഛാദനം ചെയ്ത സ്ഥലം - തലശ്ശേരി (1927)

92. ശ്രീനാരായണഗുരുവിന്റെ പ്രതിമ സ്ഥാപിക്കാൻ മുൻകൈ എടുത്ത വ്യക്തി - മുർക്കോത്ത് കുമാരൻ 

93. 1918ൽ ശ്രീലങ്കയിൽ (സിലോൺ) നടന്ന ഗുരുവിന്റെ സ്വീകരണ യോഗത്തിൽ ക്രമീകരണങ്ങൾ ചെയ്തത് - ബോധാനന്ദ സ്വാമികൾ 

94. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത സത്യാഗ്രഹികൾക്കായി വെല്ലൂർ മഠത്തിൽ താമസസൗകര്യം ഒരുക്കുകയും സത്യാഗ്രഹത്തിന്റെ ആവശ്യത്തിനായി ഫണ്ട് സ്വരൂപിക്കുകയും ചെയ്ത നവോത്ഥാന നായകൻ - ശ്രീനാരായണഗുരു 

95. ശ്രീനാരായണഗുരുവിന്റെ 150 ആം ജന്മവാർഷികം പ്രമാണിച്ച് റിസർവ്വ് ബാങ്ക് 5 രൂപാ നാണയം പുറത്തിറക്കിയ വർഷം - 2006 

96. അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം - ശിവഗിരി ശാരദ മഠം 

97. ശ്രീനാരായണഗുരു സമാധിയായ സ്ഥലം - ശിവഗിരി 

98. സമാധി സമയത്ത് ശ്രീനാരായണഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം - ശ്വേതവർണം (വെള്ള)

99. ശിവഗിരി തീർത്ഥാടനം ആരംഭിച്ചവർ - വല്ലവശ്ശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ.കിട്ടൻ

100. ശിവഗിരി തീർത്ഥാടനം ആരംഭിക്കുന്ന സ്ഥലം - ഇലവുംതിട്ട (പത്തനംതിട്ട)

101. ശിവഗിരി തീർത്ഥാടനം ആദ്യമായി സംഘടിപ്പിക്കാൻ നേതൃത്വം കൊടുത്ത കവി - മുലൂർ എസ്.പത്മനാഭപണിക്കർ 

102. ശ്രീനാരായണഗുരു ശിവഗിരി ബ്രഹ്മവിദ്യാലയം ശിലാസ്ഥാപനം നടത്തിയ വർഷം - 1925 ഒക്ടോബർ 17 

103. തിരുവനന്തപുരം മുട്ടത്തറയിൽ നടന്ന പുലയ സമ്മേളനത്തിൽ ഗുരു പങ്കെടുത്ത വർഷം - 1916 

104. ശ്രീനാരായണഗുരുവിന്റെ ആദ്യ സന്യാസി ശിഷ്യൻ - ശിവലിംഗദാസ സ്വാമികൾ 

105. ശിവലിംഗദാസ സ്വാമിയുടെ ശിഷ്യന്മാർ - മലയാളി സ്വാമിമാർ, രാമാനന്ദസ്വാമി (സിദ്ധവൈദ്യൻ)

106. ശിവലിംഗസ്വാമിയുടെ നിര്യാണത്തിൽ അനുശോധിച്ച് കുമാരനാശാൻ എഴുതിയ കവിത - പറന്നുപോയഹംസം 

107. വടക്കേ മലബാറിൽ ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ നേതൃത്വം നൽകിയവർ - മുർക്കോത്ത് കുമാരൻ, കൊറ്റിയത്ത് രാമുണ്ണി

108. പ്രഥമ ശ്രീനാരായണഗുരു ഗ്ലോബൽ സെക്കുലാർ അവാർഡ് ജേതാവ് - ശശിതരൂർ 

109. ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത് - നവിമുംബൈ (മഹാരാഷ്ട്ര)

110. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്നത് - കന്നേറ്റി കായൽ (കരുനാഗപള്ളി)

111. ശ്രീനാരായണ ജയന്തി ബോട്ട് റേസ് നടക്കുന്ന സ്ഥലം - കുമരകം 

112. ശ്രീനാരായണഗുരുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതിചെയ്യുന്നത് - കൈതമുക്ക് (തിരുവനന്തപുരം)

113. കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സ്ഥിതിചെയ്യുന്നത് - കൊല്ലം

114. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ - ഡോ.പി.എം.മുബാറക് പാഷ

115. "ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരിൽ ശ്രീനാരായണഗുരു സ്വാമിയെപ്പോലെ പരിശുദ്ധാത്മാവായി മറ്റൊരാളുമില്ല" ആരുടേതാണ് ഈ വാക്കുകൾ - ടാഗോർ 

116. "ശ്രീനാരായണഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം" ആരുടേതാണ് ഈ വാക്കുകൾ - അയ്യങ്കാളി

117. ശ്രീനാരായണഗുരുവിന്റെ ആത്മീയ പിൻഗാമി - ശ്രീബോധാനന്ദ സ്വാമികൾ 

118. ബോധാനന്ദ സ്വാമിയുടെ യഥാർഥനാമം - വേലായുധൻ 

119. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ വിദേശി - ഏണസ്റ്റ് ക്ലർക്ക്

120. 1923ൽ നീലഗിരിയിൽ നാരായണഗുരുകുലം സ്ഥാപിച്ചത് - നടരാജഗുരു (ഡോ.പൽപ്പുവിന്റെ രണ്ടാമത്തെ മകൻ)

121. ശ്രീനാരായണഗുരു ചട്ടമ്പി സ്വാമികളെ കണ്ടുമുട്ടിയ വർഷം - 1882 (അണിയൂർ ക്ഷേത്രം)

122. ശ്രീനാരായണഗുരു കുമാരനാശാനെ കണ്ടുമുട്ടിയ വർഷം - 1891 (കായിക്കര)

123. ശ്രീനാരായണഗുരു ഡോ.പൽപ്പുവിനെ കണ്ടുമുട്ടിയ വർഷം - 1895 (ബാംഗ്ലൂർ)

124. ശ്രീനാരായണഗുരു അയ്യങ്കാളിയെ കണ്ടുമുട്ടിയ വർഷം - 1912 (ബാലരാമപുരം)

125. ശ്രീനാരായണഗുരു വാഗ്ഭടാനന്ദനെ കണ്ടുമുട്ടിയ വർഷം - 1914 (അദ്വൈതാശ്രമം)

126. ശ്രീനാരായണഗുരു രമണ മഹർഷിയെ കണ്ടുമുട്ടിയ വർഷം - 1916 (തിരുവണ്ണാമല)

127. 2014ൽ നൂറുവർഷം ആഘോഷിച്ച ഗുരുവിന്റെ കൃതി - ദൈവദശകം 

128. ശ്രീനാരായണഗുരു മൊഴിമാറ്റം നടത്തിയ തമിഴ് ഗ്രന്ഥം - തിരുക്കുറൽ (രചിച്ചത് - തിരുവള്ളുവർ)

129. ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചപ്പോൾ കൂടെയുണ്ടായിരുന്ന വ്യക്തി - സി.എഫ്.ആൻഡ്രൂസ്

130. ടാഗോറും ശ്രീനാരായണഗുരുവും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്ത വ്യക്തി - കുമാരനാശാൻ 

131. ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചപ്പോൾ ഗാന്ധിജിയോടൊപ്പമുണ്ടായിരുന്ന ഒരു പ്രമുഖ ദേശീയ നേതാവ് - സി.രാജഗോപാലാചാരി 

132. ഗാന്ധിജിയും ശ്രീനാരായണഗുരുവും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്ത വ്യക്തി - എൻ.കുമാരൻ

133. ശ്രീനാരായണ ഗുരു വിവർത്തനം ചെയ്ത കൃതികൾ - ഈശാവാസ്യോപനിഷത്ത്, ഒഴുവിലൊടുക്കം 

134. ഗുരുവിന്റെ തമിഴ് കൃതി - തേവരപ്പതികങ്ങൾ 

135. ശ്രീനാരായണഗുരുവിന്റെ സംസ്കൃത രചനകൾ - ദർശനമാല, നിർവൃതി പഞ്ചകം, ചിദംബരാഷ്ടകം, വേദാന്തസൂത്രം

136. 'നാണു ആശാൻ' എന്നറിയപ്പെട്ട നവോത്ഥാന നായകൻ - ശ്രീനാരായണ ഗുരു

137. ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി - ശ്രീനാരായണ ഗുരു

138. നൂറ്റാണ്ടിന്റെ മലയാളിയായി മലയാള മനോരമ തിരഞ്ഞെടുത്ത വ്യക്തി - ശ്രീനാരായണ ഗുരു

139. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യക്തി - ശ്രീനാരായണ ഗുരു

140. ജീവിച്ചിരിക്കേ പ്രതിമ സ്ഥാപിക്കപ്പെട്ട നവോത്ഥാന നായകൻ - ശ്രീനാരായണ ഗുരു

141. പി.എ.ബക്കർ സംവിധാനം ചെയ്ത ഗുരുവിനെക്കുറിച്ചുള്ള ആദ്യ സിനിമ - ശ്രീനാരായണഗുരു 

142. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത് - ആർ.സുകുമാരൻ

143. യുഗപുരുഷൻ എന്ന സിനിമയിൽ ശ്രീനാരായണഗുരുവായി അഭിനയിച്ച നടൻ - തലൈവാസൽ വിജയ്

144. ഗുരുവിന്റെ ദുഃഖം എന്ന കൃതി രചിച്ചത് - സുകുമാർ അഴീക്കോട് 

145. 'നാരായണം' എന്ന നോവൽ രചിച്ചത് - സുകുമാർ അഴീക്കോട് 

146. 'നാരായണഗുരുസ്വാമി' എന്ന പുസ്തകം രചിച്ചത് - എം.കെ.സാനു 

147. ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം എഴുതിയ ആദ്യ വ്യക്തി - മൂർക്കോത്ത് കുമാരൻ

148. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി 'ചരിത്രത്തെ അഗാധമാക്കിയ ഗുരു' എന്ന കൃതി രചിച്ചത് - കെ.പി.അപ്പൻ 

149. 'ബ്രഹ്മർഷി ശ്രീനാരായണ ഗുരു' എന്ന കൃതി രചിച്ചത് - ടി.ഭാസ്കരൻ

150. 23 ഇന്ത്യൻ ഭാഷകളിലേക്ക് കേന്ദ്രസാഹിത്യ അക്കാദമി വിവർത്തനം ചെയ്യുന്ന കൃതി - ബ്രഹ്മർഷി ശ്രീനാരായണ ഗുരു

151. ശ്രീനാരായണഗുരു അഞ്ചുതെങ്ങിൽ സ്കൂൾ സ്ഥാപിച്ച വർഷം - 1881

152. ശ്രീനാരായണഗുരു അരുവിപ്പുറത്ത് സ്ഥിര താമസം ആരംഭിച്ച വർഷം - 1887 

153. 'അരുവിപ്പുറം ക്ഷേത്ര യോഗം' (വാവൂട്ട് യോഗം) രൂപീകരിച്ച വർഷം - 1898

154. ശ്രീനാരായണഗുരുവിനെ തിരുവിതാംകൂർ സർക്കാർ സാമൂഹ്യ പരിഷ്കർത്താവായും മതാചാര്യനായും പ്രഖ്യാപിച്ച വർഷം - 1901 

155. ശിവഗിരി മഠം സ്ഥാപിച്ച വർഷം - 1904 

156. ശ്രീനാരായണഗുരുവിന് കോടതി വ്യവഹാരങ്ങളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇളവ് ലഭിച്ച വർഷം - 1904 

157. ശ്രീനാരായണഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠ നടത്തിയ വർഷം - 1908 

158. കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലെ ക്ഷേത്ര പ്രതിഷ്ഠ നടത്തിയ വർഷം - 1910 

159. ശ്രീനാരായണഗുരുവിനെ നാഷണൽ സെയ്നറായി പ്രഖ്യാപിച്ച വർഷം - 1911 

160. ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠ നടത്തിയ വർഷം - 1912

161. ആലുവയിൽ സംസ്കൃത സ്കൂൾ സ്ഥാപിച്ച വർഷം - 1916 

162. ചെന്നൈയിൽ കാഞ്ചീപുരത്ത് ശ്രീ നാരായണ സേവാശ്രമം സ്ഥാപിച്ച വർഷം - 1916

Post a Comment

0 Comments
Post a Comment (0)