സഹോദരൻ അയ്യപ്പൻ

Arun Mohan
0

സഹോദരൻ അയ്യപ്പൻ

1889 ഓഗസ്റ്റ് 21-ന് എറണാകുളം വൈപ്പിൻ ദ്വീപിലെ ചേറായിയിൽ ജനിച്ചു. തിരുവനന്തപുരത്ത് കോളേജിൽ പഠിച്ച് ബിരുദമെടുത്തു. ശ്രീനാരായണ ഗുരുവുമായി അടുത്തബന്ധമുളള അയ്യപ്പന്‍ സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ പോരാടി "വിദ്യാപോഷിണി സഭ" രൂപീകരിച്ചു. 1917-ല്‍ മിശ്രഭോജന പ്രസ്ഥാനം, സഹോദര സംഘം എന്നിവ സ്ഥാപിച്ചു. വ്യത്യസ്ത ജാതിക്കാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന "മിശ്രഭോജനം" ആരംഭിച്ചു. ഇതിന്റെ പേരിൽ 'പുലയൻ അയ്യപ്പൻ' എന്ന വിളിപ്പേര് ലഭിച്ചു. സമസ്ത കേരള സഹോദരസംഘവും അതിന്റെ മുഖപത്രമായി 'സഹോദരൻ' മാസികയും ആരംഭിച്ചു. ഇതോടെ "സഹോദരൻ അയ്യപ്പൻ" എന്ന് അറിയപ്പെട്ടുതുടങ്ങി. ആശയ പ്രചാരണത്തിനായി പുതിയ പദങ്ങളും ശൈലികളും ഉപയോഗിച്ചു. അവനവനിസം, ജാതികുശുബ്, ആൾദൈവം എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു. ജാതിയെ ഉന്മൂലനം ചെയ്യാനായി 'ജാതിരാക്ഷസദഹനം' സംഘടിപ്പിച്ചു.

1940-ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ അധ്യക്ഷനായി. "ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്" എന്ന സുപ്രസിദ്ധമായ ശ്രീനാരായണ ഗുരുവിന്റെ ആപ്തവാക്യം അദ്ദേഹം ഭേദഗതി വരുത്തി “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട" എന്ന മുദ്രാവാക്യമാക്കി കേരളത്തില്‍ യുക്തിചിന്ത പ്രചരിപ്പിച്ചു. ഗാന്ധിജിയുടെ ആദർശങ്ങളായ സത്യം, അഹിംസ എന്നിവയെ അദ്ദേഹം പൂർണ്ണമായും യോജിച്ചില്ലെങ്കിലും, ഗാന്ധി എന്ന മനുഷ്യനെ അയ്യപ്പൻ ആരാധിച്ചിരുന്നു. കൊച്ചിയിൽ രണ്ടുപ്രാവശ്യം മന്ത്രിപദം വഹിച്ചു. ആദ്യ തിരുകൊച്ചി മന്ത്രിസഭയിലും അംഗമായി. കൊച്ചിയിലും തിരുവിതാംകൂറിലും തീയ്യൻമാർക്കിടയിൽ നിലനിന്നിരുന്ന മരുമക്കത്തായം മാറ്റി സ്ത്രീകൾക്കും പുരുഷന്മാർക്കും സ്വത്തിൽ തുല്യവകാശം നൽകുന്നതിനുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് നിയമമായി മാറ്റി. കൊച്ചി രാജ്യത്ത് ഉത്തരവാദിത്ത ഭരണകൂടം സ്ഥാപിക്കുന്നതിന് വേണ്ടിയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കരംതീരുവയുടെ അടിസ്ഥാനത്തിൽ വോട്ടവകാശം നൽകുന്നതിനെതിരെയും അദ്ദേഹം ശബ്ദമുയർത്തി. അയ്യപ്പൻ കേരളത്തിൽ തൊഴിലാളി പ്രസ്ഥാനത്തിന് അടിത്തറയൊരുക്കിക്കൊടുത്തു. നിരവധി കവിതകളും ലേഖനങ്ങളും എഴുതിയ സാഹിത്യകാരൻ കൂടിയായിരുന്നു അയ്യപ്പൻ. "മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ" എന്നു തുടങ്ങുന്ന ഓണപ്പാട്ട് രചിച്ചത് അയ്യപ്പനാണ്. ബ്രിട്ടീഷ് പ്രസിദ്ധീകരണമായ "ഡെയ്‌ലി വർക്കിന്റെ" മാതൃകയിൽ സഹോദരൻ അയ്യപ്പൻ പ്രസിദ്ധീകരിച്ച മാസികയാണ് "വേലക്കാരൻ". 1956 ൽ 'സഹോദരൻ' പ്രസിദ്ധീകരണം നിർത്തി. 1968 മാർച്ച് 6-ന് അന്തരിച്ചു.

PSC ചോദ്യങ്ങൾ

1. ചേറായിയിൽ വിദ്യാപോഷിണി സഭ സ്ഥാപിച്ചത് - സഹോദരൻ അയ്യപ്പൻ

2. കേരള സഹോദര സംഘം സ്ഥാപിച്ചത് - കെ.അയ്യപ്പൻ

3. മട്ടാഞ്ചേരിയിൽ നിന്നും 'സഹോദരന്‍' മാസിക ആരുടെ നേതൃത്വത്തിലാണ്‌ പ്രസിദ്ധീകരണം ആരംഭിച്ചത്‌ - കെ.അയ്യപ്പൻ

4. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്‌' ഈ പ്രസിദ്ധമായ പ്രസ്താവന നടത്തിയത്‌ - സഹോദരന്‍ അയ്യപ്പന്‍

5. സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ മിശ്രഭോജനം സംഘടിക്കപ്പെട്ടത്‌ എന്നായിരുന്നു - 1917-ല്‍

6. കൊച്ചിരാജ്യത്തും തിരു-കൊച്ചി സംസ്ഥാനത്തും മന്ത്രിസ്ഥാനം വഹിച്ച സാമൂഹിക പരിഷ്കർത്താവ് - സഹോദരന്‍ അയ്യപ്പന്‍

7. അവനവനിസം, ജാതിക്കുശുമ്പ്‌, ആൾ ദൈവം തുടങ്ങിയ പുതിയ പദങ്ങളും ശൈലികളും ആശയപ്രചാരണത്തിനായി ഉപയോഗിച്ച സാമൂഹിക പരിഷ്കർത്താവ് - സഹോദരന്‍ അയ്യപ്പന്‍

8. റഷ്യന്‍ വിപ്ലവ നേതാവായ ലെനിനെപ്പറ്റി ആദ്യമായി ലേഖനം എഴുതിയ മലയാള പ്രസിദ്ധീകരണം - “സഹോദരന്‍"

9. 'വേലക്കാരന്‍' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാരാണ്‌ - സഹോദരന്‍ അയ്യപ്പന്‍

10. കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണം - വേലക്കാരന്‍ (1933)

11. “യുക്തിയേന്തി മനുഷ്യന്റെ

ബുദ്ധി ശക്തിഖനിച്ചതില്‍

ലഭിച്ചതല്ലാതില്ലൊന്നും

ലോകവിജ്ഞാന രാശിയില്‍" - യുക്തിവാദി മാസികയുടെ ഈ ആപ്തവാക്യ ശ്ലോകം എഴുതിയത്‌ - സഹോദരന്‍ അയ്യപ്പന്‍

12. യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപര്‍ ആരായിരുന്നു - സഹോദരന്‍ അയ്യപ്പന്‍

13. സഹോദരന്‍ അയ്യപ്പന്‍ എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌ ഏതു വർഷമാണ് - 1940

14. 1938 ല്‍ സോഷ്യലിസ്റ്റ്‌ പാർട്ടിക്ക് രൂപം നൽകിയത് ആരാണ്‌ - സഹോദരന്‍ അയ്യപ്പന്‍

15. സഹോദരന്‍ അയ്യപ്പന്‍ അന്തരിച്ചത്‌ ഏതു വർഷമാണ് - 1968 മാർച്ച് ‌ 6-ന്‌

16. വിദ്യാപോഷിണി എന്ന സാഹിത്യസമാജം രൂപീകരിച്ച് പൊതുരംഗത്തെത്തി, സാമുദായിക പരിഷ്ക്കരണത്തിന് ശ്രമിച്ച ഒരു ധീര നേതാവ് ആര്? - കെ അയ്യപ്പൻ

17. പ്രൊഫ.എം.കെ.സാനു എഴുതിയ ഒരു ജീവചരിത്ര ഗ്രന്ഥം ഏത്? - സഹോദരൻ അയ്യപ്പൻ

18. കേരളത്തിലെ ആധുനിക പ്രസംഗസമ്പ്രദായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - സഹോദരൻ അയ്യപ്പൻ

19. സഹോദരൻ അയ്യപ്പൻ സ്ഥാപക പത്രാധിപനായി ആരംഭിച്ച പത്രം - യുക്തിവാദി (1928)

20. 2017-ൽ നൂറാം വാർഷികമാഘോഷിച്ച സാമൂഹിക മുന്നേറ്റം - മിശ്രഭോജനം

21. സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലജിസ്ലേറ്റീവ് കൗൺസിലിൽ തിരഞ്ഞെടുക്കപ്പെട്ട വർഷം - 1928

22. "മാവേലി നാടുവാണീടും കാലം" എന്ന കവിതയുടെ രചയിതാവ് - കെ അയ്യപ്പൻ

23. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ - ചേറായി (എറണാകുളം)

24. സഹോദരൻ അയ്യപ്പൻ ജനിച്ച വർഷം - 1889 ഓഗസ്റ്റ് 21

25. സഹോദരൻ അയ്യപ്പന്റെ ജന്മസ്ഥലം - ചേറായി (എറണാകുളം)

26. സഹോദരൻ അയ്യപ്പന്റെ പിതാവ് - കുമ്പളത്തു പറമ്പിൽ കൊച്ചാവുവൈദ്യർ

27. സഹോദരൻ അയ്യപ്പന്റെ മാതാവ് - ഉണ്ണൂലി 

28. സഹോദരൻ അയ്യപ്പന്റെ പത്നി - പാർവ്വതി

29. സഹോദര സംഘത്തിന്റെ പ്രധാന ലക്ഷ്യം - ജാതിനശീകരണം 

30. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം - ചേറായി (1917)

31. മിശ്രഭോജനം സംഘടിപ്പിച്ചതിനുശേഷം യാഥാസ്ഥിതികർ അയ്യപ്പനെ വിളിച്ചത് - പുലയൻ അയ്യപ്പൻ

32. സഹോദരൻ അയ്യപ്പന്റെ പ്രതിമ സ്ഥിതിചെയ്യുന്നത് - കൊച്ചി

33. പത്രപ്രവർത്തനത്തിനുള്ള 'സഹോദരൻ' പുരസ്‌കാരം ലഭിച്ച ആദ്യ വ്യക്തി - പി.സുജാതൻ (2013)

34. എസ്.എൻ.ഡി.പി പ്രസിഡന്റായി സഹോദരൻ അയ്യപ്പൻ തെരഞ്ഞെടുക്കപ്പെട്ടത് - 1940 

35. അശരണരും അംഗഭംഗം സംഭവിച്ചവരുമായ വനിതകൾക്കുവേണ്ടി സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച അഭയ മന്ദിരം - ശാന്തിമന്ദിരം

36. അനാഥകുട്ടികൾക്ക് അഭയം നൽകാൻ സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച ഭവനം - ആനന്ദഭവനം 

37. സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി - സോഷ്യലിസ്റ്റ് പാർട്ടി

38. 'യുക്തിവാദം ഒരു മതമല്ല യുക്തിയുടെ അടിസ്ഥാനത്തിൽ അറിവ് സ്വീകരിക്കാനുള്ള മനോഭാവമാണ്' - ഇത് ആരുടെ വാക്കുകളാണ്? - സഹോദരൻ അയ്യപ്പൻ

39. 'സഹോദരൻ അയ്യപ്പൻ' എന്ന പുസ്തകം എഴുതിയത് - എം.പി.ഷീജ

40. സഹോദരൻ അയ്യപ്പന്റെ പ്രധാന കൃതികൾ - റാണി സന്ദേശം, അഹല്യ

41. കൊച്ചിരാജ്യത്ത് പ്രായപൂർത്തിവോട്ടവകാശം നേടിയെടുക്കാൻ ശക്തമായി പ്രവർത്തിച്ച നവോത്ഥാന നായകൻ - സഹോദരൻ അയ്യപ്പൻ

42. കേരളത്തിലെ തൊഴിലാളി സംഘടനകളുടെ സ്ഥാപക പിതാവായി അറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് - സഹോദരൻ അയ്യപ്പൻ

43. ശ്രീനാരായണ സേവികാ സമാജം ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് - സഹോദരൻ അയ്യപ്പൻ

44. 'സ്വതന്ത്രമായി ചിന്തിക്കുക, ധീരമായി ചോദ്യം ചെയ്യുക' എന്ന് ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്‌കർത്താവ് - സഹോദരൻ അയ്യപ്പൻ

45. 'കർമ്മത്താൽ ചണ്ഡാളൻ, കർമത്താൽ ബ്രാഹ്മണൻ' ഇപ്രകാരം അഭിപ്രായപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് - സഹോദരൻ അയ്യപ്പൻ

46. 'അയ്യപ്പൻ മാസ്റ്റർ' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് - സഹോദരൻ അയ്യപ്പൻ

47. കേരളത്തിലെ 'ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ്' - സഹോദരൻ അയ്യപ്പൻ

48. 'സഹോദരൻ' എന്ന മാസികയിലെ പ്രഥമ വാക്യം - മനുഷ്യരെല്ലാം സഹോദരരാകുന്നു 

49. യുക്തിവാദി മാസിക ആരംഭിച്ച വർഷം - 1928

50. "യുക്തിവാദം ഒരു മതമല്ല. യുക്തിയുടെ അടിസ്ഥാനത്തിൽ അറിവ് സ്വീകരിക്കാനുള്ള മനോഭാവമാണ്" ഇത് പറഞ്ഞത് - സഹോദരൻ അയ്യപ്പൻ

51. "ജാതിയെ വിധിക്കുന്നു, ജാതിയെ സ്ഥാപിക്കുന്നു, ജാതിയിൽ നിന്നിടുന്നു, ജാതി താൻ ഹിന്ദു മതം" എന്ന് പരാമർശിച്ച നവോത്ഥാന നായകൻ - സഹോദരൻ അയ്യപ്പൻ

Post a Comment

0 Comments
Post a Comment (0)