കേരളത്തിലെ ആയോധന കലകൾ

Arun Mohan
0

കേരളത്തിലെ ആയോധന കലാരൂപങ്ങൾ


കളരിപ്പയറ്റ്, പരിചമുട്ടുകളി തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ആയോധന കലകൾ.

കളരിപ്പയറ്റ്

കേരളത്തിന്റെ ആയോധനകലാരൂപമാണ് കളരിപ്പയറ്റ്. മെയ്പ്പയറ്റ്, വടിപ്പയറ്റ്, വെറും കൈ പ്രയോഗം എന്നിവയാണ് കളരിപ്പയറ്റിലെ വിവിധ അഭ്യാസമുറകൾ. 'ആയോധനകലയുടെ മാതാവ്' എന്നറിയപ്പെടുന്നത് കളരിപ്പയറ്റാണ്. കളരിപ്പയറ്റിലെ അവസാനത്തെ (പതിനെട്ടാമത്തെ) അടവാണ് പൂഴിക്കടകൻ.

പരിചമുട്ടുകളി

കേരളത്തിലെ വിവിധഭാഗങ്ങളിലായി പ്രചാരത്തിലുള്ള ഒരു ആയോധനകലയാണ് പരിചമുട്ടുകളി. ആയോധനകലയിൽ പ്രാവീണ്യം നേടിയിട്ടുള്ള പത്തോ പന്ത്രണ്ടോ പുരുഷന്മാരടങ്ങിയ സംഘമാണ് പരിചമുട്ടുകളി അവതരിപ്പിക്കുന്നത്.  പള്ളിപ്പെരുന്നാളുകളിലും കല്യാണസദസ്സുകളിലും അവതരിപ്പിക്കുന്നു.

Post a Comment

0 Comments
Post a Comment (0)