സാധുജനപരിപാലന സംഘം

Arun Mohan
0

സാധുജനപരിപാലന സംഘം

അധഃകൃതരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിലെ ഉന്നതി ലക്ഷ്യമാക്കി അയ്യങ്കാളിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തിനടുത്തുള്ള വെങ്ങാനൂരിൽ 'സാധുജനപരിപാലന സംഘം' രൂപംകൊണ്ടു. 1907ൽ അയ്യങ്കാളി രൂപവത്കരിച്ച 'സാധുജന പരിപാലന സംഘ'ത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ എല്ലാ താണ ജാതിക്കാർക്കും പൊതുനിരത്തിലൂടെ യാത്രാസ്വാതന്ത്ര്യം അനുവദിക്കുക, സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കുക എന്നിവയായിരുന്നു. 

PSC ചോദ്യങ്ങൾ

1. താഴ്ന്ന ജാതിക്കാർക്ക് പൊതുനിരത്തിലൂടെ യാത്രാ സ്വാതന്ത്ര്യം, സ്‌കൂളുകളിൽ പ്രവേശനം എന്നിവ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സാമൂഹിക പ്രസ്ഥാനം - സാധുജനപരിപാലന സംഘം 

2. സാധുജനപരിപാലന സംഘം സ്ഥാപിച്ച നവോത്ഥാന നായകൻ - അയ്യങ്കാളി 

3. സാധുജനപരിപാലന സംഘം സ്ഥാപിച്ചത് ഏത് വർഷത്തിലാണ് - 1907 

4. പിന്നാക്ക സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ മോചനത്തിനായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടന ഏതാണ് - സാധുജന പരിപാലന സംഘം

5. സാധുജന പരിപാലന സംഘം സ്ഥാപിക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന - എസ്.എൻ.ഡി.പി യോഗം

6. സാധുജനപരിപാലന യോഗത്തിന്റെ പ്രഥമോദ്ദ്യേശം എന്തായിരുന്നു - വിദ്യാലയ പ്രവേശനം നേടുക

7. സാധുജനപരിപാലന യോഗത്തിന്റെ പുതിയ പേര് - പുലയമഹാസഭ

8. സാധുജന പരിപാലന സംഘം പുലയമഹാസഭ എന്നാക്കിയ വർഷം - 1938

9. ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രമായി അറിയപ്പെടുന്നത് - സാധുജനപരിപാലിനി

10. സാധുജന പരിപാലന യോഗത്തിന്റെ മുഖപത്രം - സാധുജനപരിപാലിനി (1913)

11. സാധുജനപരിപാലിനി പ്രസിദ്ധീകരണം ആരംഭിച്ചതെവിടെ - ചങ്ങനാശ്ശേരി (സുദർശന പ്രസ്)

12. സാധുജനപരിപാലിനിയുടെ മുഖ്യപത്രധിപർ - ചെമ്പംതറ കാളിച്ചോതി കറുപ്പൻ

Post a Comment

0 Comments
Post a Comment (0)