ഭരതനാട്യം (Bharatanatyam)

ഇന്ത്യയിലെ ഒരു പ്രധാന ക്ലാസിക്കൽ നൃത്തരൂപമാണ് ഭരതനാട്യം. ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നാണ് ഭരതനാട്യം എന്ന നൃത്തരൂപം ഉത്ഭവിച്ചത്. ദേവദാസി നൃത്തമായിരുന്നതിനാൽ ദാസിയാട്ടം എന്നും ഭരതനാട്യം അറിയപ്പെട്ടിരുന്നു. ഭരതനാട്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ഭരതമുനിയുടെ നാട്യശാസ്ത്രം ഉൾപ്പെടെയുള്ള പല പുരാതന ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ നൃത്തം നടത്തുന്നതിന് നിയമിക്കപ്പെട്ടിരുന്ന ദേവദാസികളാണ് ഭരതനാട്യം അവതരിപ്പിച്ചിരുന്നത്. ഭരതനാട്യം മുൻപ് 'സാദിർ' എന്നാണ് അറിയപ്പെട്ടിരുന്നത്. ബാല സരസ്വതി, രുഗ്മിണിദേവി അരുണ്ഡേൽ തുടങ്ങിയ കലാകാരികൾ ഭാരതനാട്യത്തെ പുനരുജ്ജീവിപ്പിക്കുകയും ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുവരികയും ചെയ്തു.

പ്രശസ്‌ത ഭരതനാട്യ നർത്തകർ

■ അഡയാര്‍ ലക്ഷ്മണന്‍

■ സി.വി. ചന്ദ്രശേഖര്‍

■ ലീല സാംസണ്‍

■ മല്ലികാ സാരാഭായി

■ പത്മ സുബ്രഹ്മണ്യം

■ രുഗ്മിണി ദേവി അരുണ്ഡേൽ

■ ഹേമമാലിനി ധനഞ്ജയന്‍

■ ഉദയ്ശങ്കര്‍

■ ബാലസരസ്വതി

■ ചന്ദ്രലേഖ

■ മൃണാളിനി സാരാഭായ്‌

■ ചിത്രാ വിശ്വേശ്വരന്‍

■ സംയുക്ത പാണിഗ്രാഹി

■ സ്വപ്നസുന്ദരി

■ യാമിനി കൃഷ്ണമൂർത്തി

■ ലീല ധനഞ്ജയന്‍

■ വൈജയന്തിമാല

■ സൊണാൽ മാൻസിങ്

■ ഇന്ദ്രാണി റഹ്മാൻ

■ അഞ്ജന രാജൻ

■ പൂർവി ശേത്

■ രമ ശ്രീകാന്ത്

PSC ചോദ്യങ്ങൾ

1. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലാസ്സിക്കൽ നൃത്തരൂപം - ഭരതനാട്യം

2. 'സാദിർ' എന്ന് മുൻപ് അറിയപ്പെട്ടിരുന്ന നൃത്തരൂപത്തെ പുനരുജ്ജീവിപ്പിച്ച് ഭരതനാട്യം എന്ന പേരു നൽകിയതാര് - രുഗ്മിണിദേവി അരുണ്ഡേൽ

3. 1936ൽ ചെന്നൈയിൽ കലാക്ഷേത്ര സ്ഥാപിച്ചതാര് - രുഗ്മിണിദേവി അരുണ്ഡേൽ

4. ഭരതനാട്യം ഏതു സംസ്ഥാനത്തില്‍ ഉല്ഭവിച്ച നൃത്തരൂപം - തമിഴ്നാട്‌

5. ഇന്ത്യയുടെ ദേശീയ നൃത്തരൂപമായി വിശേഷിപ്പിക്കാറുള്ളത് ഏതിനെയാണ് - ഭരതനാട്യം

6. ഭരതനാട്യത്തിന്റെ പഴയപേര് - ദാസിയാട്ടം

7. ക്ലാസ്സിക്കല്‍ പദവി ലഭിച്ച തമിഴ്നാട്ടിലെ നൃത്തരൂപം - ഭരതനാട്യം

8. ചിത്രാവിശ്വേശ്വരന്‍ ഏതുമായി ബന്ധപ്പെട്ട കലാകാരിയാണ്‌ - ഭരതനാട്യം

9. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം - ഭരതനാട്യം

10. തമിഴ്‌നാട്ടിലെ ക്ലാസിക്കല്‍ നൃത്തരൂപം - ഭരതനാട്യം