യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി)
ഭരണഘടനയുടെ
315 ആം വകുപ്പനുസരിച്ച്
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പബ്ലിക് സർവീസ് കമ്മീഷനുകളെ രൂപവത്കരിക്കാം.
ഇതിലെ അംഗസംഖ്യ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ കാര്യത്തിൽ പ്രസിഡന്റും സംസ്ഥാന
കമ്മീഷനുകളുടെ കാര്യത്തിൽ ഗവർണറുമാണ് തീരുമാനിക്കുന്നത്. ഇവരെ നിയമിക്കുന്നതും
യഥാക്രമം പ്രസിഡന്റും ഗവർണറുമാണ്. കമ്മീഷനിലെ പകുതി അംഗങ്ങൾ കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ
കീഴിൽ ഏതെങ്കിലും പദവി 10 വർഷക്കാലമെങ്കിലും
വഹിച്ചിരിക്കണം എന്നല്ലാതെ (316 ആം വകുപ്പ്) ഇവർക്ക് ഭരണഘടന
പ്രത്യേകം യോഗ്യതകളൊന്നും നിശ്ചയിച്ചിട്ടില്ല. ആറുവർഷമോ 65 വയസ്സോ (യു.പി.എസ്.സി), ആറുവർഷമോ 62 വയസ്സോ (പി.എസ്.സി) ഏതാണോ ആദ്യം അതാണ്
ഒരംഗത്തിന്റെ കാലാവധി. വിരമിച്ചതിനുശേഷം യു.പി.എസ്.സി അധ്യക്ഷന് കേന്ദ്ര സംസ്ഥാന
ഗവൺമെന്റുകൾക്ക് കീഴിൽ ഒരു ഉദ്യോഗവും വഹിക്കാൻ കഴിയില്ല. കമ്മീഷനുകൾ ഓരോ വർഷവും
അവയുടെ പ്രവർത്തന റിപ്പോർട്ട് പ്രസിഡന്റിന്/ഗവർണർക്ക് സമർപ്പിക്കണം.
PSC ചോദ്യങ്ങൾ
1.
മെറിറ്റ്
സംവിധാനത്തിന്റെ കാവൽക്കാരൻ - യു.പി.എസ്.സി
2.
കേന്ദ്ര സംസ്ഥാന
ഗവൺമെന്റുകൾക്ക് പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിക്കാമെന്ന് പ്രതിപാദിക്കുന്ന
ഭരണഘടനാ വകുപ്പ് - 315 ആം അനുഛേദം
3.
യു.പി.എസ്.സി
അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത് - രാഷ്‌ട്രപതി
4.
യു.പി.എസ്.സി
അധ്യക്ഷനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി
5.
സംസ്ഥാന പബ്ലിക്
സർവീസ് കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണർ
6.
സംസ്ഥാന പബ്ലിക്
സർവീസ് കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി
7.
യു.പി.എസ്.സി
അംഗത്തിന്റെ കാലാവധി - ആറുവർഷമോ 65 വയസ്സോ
8.
സംസ്ഥാന
പി.എസ്.സി അംഗത്തിന്റെ കാലാവധി - ആറുവർഷമോ 62 വയസ്സോ
9.
യു.പി.എസ്.സിയുടെ
അംഗസംഖ്യ - 11
(ചെയർപേഴ്‌സൺ
ഉൾപ്പെടെ)
10.
യു.പി.എസ്.സിയുടെ
ആസ്ഥാനം - ന്യൂഡൽഹി
11.
കേരള
പി.എസ്.സിയുടെ ആസ്ഥാനം - തിരുവനന്തപുരം (പട്ടം കൊട്ടാരത്തിലെ തുളസി)
12.
യു.പി.എസ്.സിയിൽ
അംഗമായ ആദ്യ മലയാളി - ഡോ. കെ.ജി.അടിയോടി
13.
യു.പി.എസ്.സിയുടെ
ആദ്യ അധ്യക്ഷൻ - സർ റോസ് ബാർക്കർ (1926-1932)
14.
യു.പി.എസ്.സിയുടെ
നിലവിലെ അധ്യക്ഷൻ - Dr. Ajay Kumar
15.
കേരള
പി.എസ്.സിയുടെ ആദ്യ അധ്യക്ഷൻ - വി.കെ.വേലായുധൻ
16.
കേരള
പി.എസ്.സിയുടെ നിലവിലെ അധ്യക്ഷൻ - Dr. M.R. Baiju
17.
കേന്ദ്ര സർക്കാർ
തസ്തികളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് - യു.പി.എസ്.സി
18.
സംസ്ഥാന സർക്കാർ
തസ്തികളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് - പി.എസ്.സി
19. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ മിഡിൽ ലെവൽ, ലോവർ ലെവൽ തസ്തികളിലേക്ക് തിരഞ്ഞെടുപ്പുകൾ നടത്തുന്നത് - സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
