ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ
സുപ്രീം കോടതിയുടെ മണ്ഡൽ വിധിന്യായത്തെ (1992) തുടർന്ന് 1993 - ലാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ രൂപവത്കരിച്ചത്. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായിരുന്നു. 2018 ലെ 102 ആം ഭരണഘടന ഭേദഗതിയോടെ ഭരണഘടനാ പദവി ലഭിച്ചു. ഒ.ബി.സി (അദർ ബാക്വേഡ് ക്ലാസസ്) പട്ടികയിൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച് പരിശോധിക്കുകയും സർക്കാറിനെ ഉപദേശിക്കുകയുമാണ് ചുമതല. കമ്മീഷന്റെ ഉപദേശം നടപ്പാക്കാൻ നിയമപ്രകാരം സർക്കാർ ബാധ്യസ്ഥനാണ്. ഒരു ചെയർപേഴ്‌സണും വൈസ് ചെയർപേഴ്‌സണും മൂന്ന് അംഗങ്ങളുമാണുള്ളത്. ആസ്ഥാനം ന്യൂഡൽഹി.
ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ പ്രധാന പ്രവർത്തനങ്ങൾ
■ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അത്തരം വിഭാഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിനും നടപടികൾ സ്വീകരിക്കുക.
■ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ അവകാശ നിഷേധവും സംരക്ഷണവും സംബന്ധിച്ച പരാതികൾ അന്വേഷിക്കുക.
■ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന്റെ പുരോഗതി വിലയിരുത്തുക.
■ ഉചിതമായ സമയത്ത് രാഷ്ട്രപതിക്ക് അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സമർപ്പിക്കുക.
■ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി കേന്ദ്രവും സംസ്ഥാനവും സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യുക.
മണ്ഡൽ കമ്മിഷൻ റിപ്പോർട്ട്
സാമൂഹിക പരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ തിരിച്ചറിയാനും അവർക്ക് ആവശ്യമായ സംവരണം ഏർപ്പെടുത്താനുമായി കേന്ദ്ര ഗവൺമെന്റ് രൂപംനൽകിയ കമ്മിഷനായിരുന്നു മണ്ഡൽ കമ്മിഷൻ. 1979 ജനുവരി ഒന്നിന് ജനതാ ഗവൺമെന്റിന്റെ കാലത്ത് രൂപവത്കരിച്ച ഈ കമ്മിഷന്റെ ചെയർമാൻ ഭണ്ഡേശ്വരി പ്രസാദ് മണ്ഡൽ ആയിരുന്നു. 1980 ഡിസംബറിൽ കമ്മിഷൻ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു. ഇന്ത്യയിലെ മൊത്തം ജനസംഖ്യയിൽ 54 ശതമാനം ജനങ്ങൾ (എസ്.സി, എസ്.ടി വിഭാഗങ്ങൾ ഒഴികെ) 3743 ഓളം ജാതികളിലുൾപ്പെടുന്നവരാണെന്ന് കമ്മിഷൻ രേഖപ്പെടുത്തി.
PSC ചോദ്യങ്ങൾ
1.
ദേശീയ പിന്നാക്ക
വിഭാഗ കമ്മിഷൻ രൂപവത്കരിച്ചത് - 1993 ഓഗസ്റ്റ് 14
2.
ഏത്
വിധിയെത്തുടർന്നാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ രൂപീകൃതമായത് - സുപ്രീം
കോടതിയുടെ മണ്ഡൽ വിധിന്യായം
3.
ദേശീയ പിന്നാക്ക
വിഭാഗ കമ്മീഷൻ ചെയർമാനെയും വൈസ് ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - രാഷ്‌ട്രപതി
4.
ഒ.ബി.സി കമ്മീഷൻ
ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി - 3
വർഷം
5.
ഒ.ബി.സി
കമ്മീഷനിലെ അംഗസംഖ്യ - ചെയർമാൻ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ
6.
ദേശീയ പിന്നാക്ക
വിഭാഗ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ - ആർ.എൻ.പ്രസാദ്
7.
ദേശീയ പിന്നാക്ക
വിഭാഗ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർപേഴ്സൺ - Shri Hansraj Gangaram Ahir
8. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർപേഴ്സൺ - M. R. Hariharan Nair
