ദേശീയ ന്യൂനപക്ഷ കമ്മീഷൻ
1978 ജനുവരിയിലാണ് ന്യൂനപക്ഷ കമ്മീഷൻ രൂപവത്കൃതമായത്. 1992-ലെ നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് ആക്ട് പ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ (നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ്) എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1993 മെയ് 17-നാണ് ഇതുപ്രകാരമുള്ള ആദ്യ കമ്മീഷൻ പ്രവർത്തനം തുടങ്ങിയത്. മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധിസം, ജൈനിസം, സൊറോസ്ട്രിയൻ (പാഴ്‌സി) എന്നീ മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിരിക്കുന്നത്. 1995 ൽ നിയമം ഭേദഗതി ചെയ്തു. ഒരു ചെയർപേഴ്സൺ, ഒരു വൈസ് ചെയർപേഴ്സൺ അഞ്ച് അംഗങ്ങൾ എന്നിവരാണ് കമ്മീഷനിലുള്ളത്. ന്യൂഡൽഹിയിലെ ലോക്നായക് ഭവനാണ് ആസ്ഥാനം.
PSC ചോദ്യങ്ങൾ
1.
ഇന്ത്യയിൽ
ആദ്യമായി ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് - 1978
2.
നാഷണൽ കമ്മീഷൻ
ഫോർ മൈനോറിറ്റീസ് ആക്ട് നിലവിൽ വന്നത് - 1992
3.
നാഷണൽ കമ്മീഷൻ
ഫോർ മൈനോറിറ്റീസ് ആക്ട് പ്രകാരമുള്ള ആദ്യ കമ്മീഷൻ പ്രവർത്തനം തുടങ്ങിയത് - 1993 മെയ് 17
4.
ഇന്ത്യയിൽ
ന്യൂനപക്ഷങ്ങളായി നോട്ടിഫൈ ചെയ്‌തിരിക്കുന്ന മതങ്ങൾ - മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധിസം, ജൈനിസം, സൊറോസ്ട്രിയൻ (പാഴ്‌സി) മതക്കാരെ
5.
ദേശീയ ന്യൂനപക്ഷ
കമ്മീഷനിലെ അംഗസംഖ്യ - ചെയർപേഴ്സൺ ഉൾപ്പടെ ഏഴ് അംഗങ്ങൾ
6.
ദേശീയ ന്യൂനപക്ഷ
കമ്മീഷൻ അംഗങ്ങളുടെ കാലാവധി - മൂന്ന് വർഷം
7.
ദേശീയ ന്യൂനപക്ഷ
കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ - ജസ്റ്റിസ് മുഹമ്മദ് സാദിർ അലി (1993)
8. ഇപ്പോഴത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ - സർദാർ ഇഖ്ബാല്‍ സിങ് ലാല്‍പുര
9.
ഇപ്പോഴത്തെ ദേശീയ
ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർപേഴ്സൺ - Shri Kersi Kaikhushroo Deboo
10.
ദേശീയ ന്യൂനപക്ഷ
അവകാശ ദിനം - ഡിസംബർ 18
11.
ദേശീയ ന്യൂനപക്ഷ
കമ്മീഷന്റെ ആസ്ഥാനം - ലോക്നായക് ഭവൻ (ന്യൂ ഡൽഹി)
12.
കേരള സംസ്ഥാന
ന്യൂനപക്ഷ കമ്മീഷന്‍ നിലവിൽ വന്നത് - 2013
ജൂണ്‍ 10
13.
ഇപ്പോഴത്തെ കേരള
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയർമാൻ - എ. അബ്ദുൾ റഷീദ്
14. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആസ്ഥാനം - തിരുവനന്തപുരം
