ആറ്റോമിക് എനർജി കമ്മീഷൻ
ഇന്ത്യൻ ആറ്റോമിക് എനർജി വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനമാണ് ആറ്റോമിക് എനർജി കമ്മീഷൻ. 1948 ഓഗസ്റ്റ് 3 ന് ശാസ്ത്ര ഗവേഷണ വകുപ്പിന് കീഴിൽ ഇന്ത്യൻ ആറ്റോമിക് എനർജി കമ്മീഷൻ സ്ഥാപിതമായി. ആദ്യത്തെ ചെയർമാൻ ഹോമി.ജെ. ഭാഭ ആയിരുന്നു. ഭട്നാഗർ സെക്രട്ടറിയായിരുന്നു. 1954 ൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ആറ്റോമിക് എനർജി വകുപ്പ് നിലവിൽ വന്നു. തുടർന്ന് ആറ്റോമിക് എനർജി മേഖലയിൽ ഇന്ത്യയുടെ പുരോഗതി വളരെ വേഗത്തിലായിരുന്നു. നിലവിൽ, ഇത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനമാണ്. ആറ്റോമിക് എനർജി കമ്മീഷന് ഒരു ചെയർമാൻ, അംഗങ്ങൾ, ഒരു മെമ്പർ സെക്രട്ടറി എന്നിവരാണുള്ളത്. അതിന്റെ ആസ്ഥാനം മുംബൈയിലാണ്.
PSC ചോദ്യങ്ങൾ
1. ആറ്റോമിക് എനർജി കമ്മീഷൻ രൂപീകരിച്ചത് - 1948 ൽ
2. ആറ്റോമിക് എനർജി കമ്മീഷന്റെ ആസ്ഥാനം - മുംബൈ
3. ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ - ഹോമി.ജെ. ഭാഭ
4. ആറ്റോമിക് എനർജി കമ്മീഷന്റെ നിലവിലെ ചെയർമാൻ - അജിത് കുമാർ മൊഹന്തി
