സമ്പദ് വ്യവസ്ഥകൾ
മുതലാളിത്തം
ലാഭം
ലക്ഷ്യമാക്കി ഉത്പാദനവും വിതരണവും സ്വകാര്യവ്യക്തികൾ നിയന്ത്രിച്ചിരുന്ന സമ്പദ്
വ്യവസ്ഥ മുതലാളിത്തം എന്നറിയപ്പെട്ടു. ഇത്തരം സമ്പദ് വ്യവസ്ഥയിൽ എല്ലാ സാമ്പത്തിക
പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നത് കമ്പോളമായിരിക്കും. അതിനാൽ ഇവയെ കമ്പോള
സമ്പദ് വ്യവസ്ഥ എന്നും വിളിക്കാറുണ്ട്. ഇത്തരം സമ്പദ് വ്യവസ്ഥകളിൽ അടിസ്ഥാന
സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് വിലസംവിധാനം അഥവാ കമ്പോള സംവിധാനമാണ്.
മുതലാളിത്തവ്യവസ്ഥയിൽ പണം ചില വ്യക്തികളിൽ കേന്ദ്രീകരിക്കാൻ ഇടയാകുന്നു. യുഎസ്എ, ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ്
മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുള്ളത്.
സോഷ്യലിസം
സാമ്പത്തികസമത്വമാണ്
സോഷ്യലിസത്തിന്റെ മുഖമുദ്ര. സോഷ്യലിസം ഉത്പന്നങ്ങളുടെയും നിർമാണത്തിന്റെയും
വിതരണത്തിന്റെയും സകല ഉപാധികളും പൊതു ഉടമസ്ഥതയിൽ കൊണ്ടുവരുന്ന രീതിയിൽ സമൂഹത്തെ
സംഘടിപ്പിക്കുന്നു. സാമ്പത്തികസമത്വമുറപ്പിക്കുന്ന സിദ്ധാന്തങ്ങളെയാണ് പ്രധാനമായും
സോഷ്യലിസം എന്ന പദംകൊണ്ട് പരാമർശിക്കുന്നത്.
കമ്യൂണിസം
നിർമാണവും
ബന്ധപ്പെട്ട ഉടമസ്ഥതയും ഒരു സമൂഹത്തിന്റെ പൊതുവായിരിക്കുകയും സ്വകാര്യ
വ്യക്തികൾക്കോ മറ്റാർക്കെങ്കിലുമോ അതിൽ പങ്കുണ്ടാകുകയുമില്ല. ഇതുമൂലം സമ്പത്ത്
സ്വകാര്യവ്യക്തിയുടെ കയ്യിൽ ഒതുങ്ങിനിൽക്കാതെ സമൂഹത്തിലെല്ലാവരിലേക്കും
ആവശ്യമനുസരിച്ച് മാറ്റപ്പെടുന്നു. ഇതാണ് കമ്യൂണിസത്തിന്റെ അടിസ്ഥാന തത്ത്വം.
ലാറ്റിൻ വാക്കായ 'കമ്യുണിസ്' എന്നതിൽനിന്നാണ് കമ്യൂണിസം എന്ന
വാക്കുണ്ടായത്. കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി
ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാക്‌സാണ്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും
അവയിലേക്ക് പിന്നീട് കൂട്ടിച്ചേർക്കപ്പെട്ട കാര്യങ്ങളുമാണ് മാക്സിസം
എന്നറിയപ്പെടുന്നത്. ചൈന,
ക്യൂബ, വിയറ്റ്നാം, ഉത്തര കൊറിയ എന്നിവയാണ്
കമ്മ്യൂണിസ്റ്റ് സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങൾ.
മിശ്ര സമ്പദ് വ്യവസ്ഥ
മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെയും ചില സവിശേഷതകൾ സംയോജിപ്പിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ് മിശ്ര സമ്പദ് വ്യവസ്ഥ. ഒരു മിശ്ര സമ്പദ് വ്യവസ്ഥയിൽ, ഉൽപാദിപ്പിക്കാൻ കഴിയുന്ന സാധനങ്ങളും സേവനങ്ങളും വിപണി നൽകും, കൂടാതെ വിപണിക്ക് നൽകാൻ കഴിയാത്ത അവശ്യവസ്തുക്കൾ സർക്കാർ ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഇന്ന് മിക്ക രാജ്യങ്ങളിലും മിശ്ര സമ്പദ് വ്യവസ്ഥ ഉണ്ട്, അവിടെ എന്ത് ഉൽപാദിപ്പിക്കണം, എങ്ങനെ ഉൽപാദിപ്പിക്കണം, ഉൽപാദിപ്പിക്കുന്നത് എങ്ങനെ വിതരണം ചെയ്യണം എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സർക്കാരും വിപണിയും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇന്ത്യയിൽ മിശ്ര സമ്പദ് വ്യവസ്ഥയാണുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാവസായിക സമ്പദ്‌വ്യവസ്ഥ നിലനിന്നിരുന്നു.
