വെല്ലിംഗ്ടണ്‍ പ്രഭു

വെല്ലിംഗ്ടണ്‍ പ്രഭു (Lord Willingdon)

1931ൽ ഇർവിൻ പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ വെല്ലിംഗ്ടണ്‍ പ്രഭു 1936 വരെ ഇന്ത്യയുടെ വൈസ്രോയിയായി തുടർന്നു. രണ്ടും (1931) മൂന്നും (1932) വട്ടമേശ സമ്മേളനങ്ങൾ ലണ്ടനിൽ നടക്കുമ്പോൾ വെല്ലിംഗ്ടണ്‍ പ്രഭുവായിരുന്നു ഇന്ത്യയുടെ വൈസ്രോയി. കോണ്‍ഗ്രസ്സ്‌ രണ്ടാം നിയമലംഘന പ്രസ്ഥാനം ആരംഭിച്ചു (1932), റാംസെ മക്ഡൊണാൾഡ് കമ്മ്യൂണൽ അവാര്‍ഡ്‌ പ്രഖ്യാപിച്ചു (1932), പൂനെ ഉടമ്പടി (1932), കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായി (1934), 1935ലെ ഇന്ത്യ ഗവണ്‍മെന്റ്‌ ആക്ട്, ബർമ്മയെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തി എന്നിവ നടന്നത് വെല്ലിംഗ്ടണ്‍ പ്രഭുവിന്റെ ഭരണകാലത്തായിരുന്നു.

PSC ചോദ്യങ്ങൾ

1. സിന്ധു നദിയില്‍ ലോയ്ഡ്‌ ബാരേജ് (ഇപ്പോള്‍ പാക്കിസ്ഥാനില്‍) ഉദ്ഘാടനം ചെയ്ത വൈസ്രോയി - വെല്ലിംഗ്ടണ്‍ പ്രഭു

2. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം - 1934

3. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച സമയത്തെ വൈസ്രോയി - വെല്ലിംഗ്ടണ്‍ പ്രഭു

4. ഏത്‌ വൈസ്രോയിയാണ്‌ തിരുവനന്തപുരം നഗരത്തില്‍ ജലവിതരണത്തിനുള്ള വാട്ടര്‍ വര്‍ക്സ്‌ ഉദ്ഘാടനം ചെയ്തത്‌ - വെല്ലിംഗ്ടണ്‍ പ്രഭു

5. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ഹെയ്‌ലി നാഷണല്‍ പാര്‍ക്ക്‌ ആരംഭിച്ചത്‌ (1936) ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - വെല്ലിംഗ്ടണ്‍ പ്രഭു

6. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ 1935 ഏപ്രില്‍ ഒന്നിന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ രൂപം കൊണ്ടത്‌ - വെല്ലിംഗ്ടണ്‍ പ്രഭു

7. 1931 ഒക്ടോബര്‍ ഒമ്പതിന്‌ ഇന്ത്യന്‍ വ്യോമസേന നിലവില്‍ വന്നപ്പോള്‍ വൈസ്രോയി - വെല്ലിംഗ്ടണ്‍ പ്രഭു

8. 1935 ലെ ഇന്ത്യ ഗവണ്‍മെന്റ്‌ നിയമം പാസാക്കിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - വെല്ലിംഗ്ടണ്‍ പ്രഭു

9. പൂനെ കരാറിന്റെ സമയത്തെ വൈസ്രോയി - വെല്ലിംഗ്ടണ്‍ പ്രഭു

10. പൂനെ ഉടമ്പടി (1932) ആരൊക്കെ തമ്മിലായിരുന്നു - ഗാന്ധിജി, അംബേദ്‌കർ

11. കമ്മ്യൂണൽ അവാര്‍ഡ്‌ എന്ന പേരിലറിയപ്പെട്ട പ്രഖ്യാപനം നടത്തിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - വെല്ലിംഗ്ടണ്‍ പ്രഭു

12. റാംസെ മക്ഡൊണാൾഡ് കമ്മ്യൂണൽ അവാര്‍ഡ്‌ പ്രഖ്യാപിച്ച വർഷം - 1932

13. കോണ്‍ഗ്രസ്സ്‌ രണ്ടാം നിയമലംഘന പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ (1932) വൈസ്രോയിയായിരുന്നത് - വെല്ലിംഗ്ടണ്‍ പ്രഭു

14. രണ്ടാമത്തെയും മൂന്നാമത്തെയും വട്ടമേശ സമ്മേളനസമയത്ത്‌ ഇന്ത്യയിലെ വൈസ്രോയി - വെല്ലിംഗ്ടണ്‍ പ്രഭു

15. ബർമ്മയെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തിയ വൈസ്രോയി - വെല്ലിംഗ്ടണ്‍ പ്രഭു

Post a Comment

Previous Post Next Post