റീഡിംഗ് പ്രഭു

റീഡിംഗ് പ്രഭു (Lord Reading)

1921ൽ ചെംസ്‌ ഫോര്‍ഡ്‌ പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ റീഡിംഗ് പ്രഭു 1926 വരെ ഇന്ത്യയുടെ വൈസ്രോയിയായി തുടർന്നു. ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും അതിന്റെ തീവ്രതയിലെത്തുകയും അവസാനിക്കുകയും ചെയ്‌തത്‌ റീഡിംഗ് പ്രഭുവിന്റെ കാലത്തായിരുന്നു. 1924ൽ റെയിൽവേ ബഡ്‌ജറ്റും, പൊതു ബഡ്‌ജറ്റും വേർതിരിക്കപ്പെടുമ്പോൾ റീഡിംഗ് പ്രഭുവായിരുന്നു വൈസ്രോയി. വെയ്‌ൽസ്‌ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം (1921), മാപ്പിള കലാപം (1921), വാഗണ്‍ ട്രാജഡി (1921), വിശ്വഭാരതി സർവകലാശാല (1922), ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്കുള്ള പ്രവേശനത്തിനായി ഡൽഹിയിലും ഇംഗ്ലണ്ടിലും ഒരേസമയം പരീക്ഷ നടത്തുന്ന സമ്പ്രദായം (1923), സ്വരാജ് പാർട്ടിയുടെ ആവിർഭാവം (1923), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്‌ ഇന്ത്യയുടെ രൂപീകരണം (1925), രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ രൂപീകരണം (1925), കക്കോരി ട്രെയിൻ കൊള്ള (1925) എന്നിവ നടന്നത് റീഡിംഗ് പ്രഭുവിന്റെ കാലത്തായിരുന്നു.

PSC ചോദ്യങ്ങൾ

1. റൗലറ്റ് നിയമം പിൻവലിച്ച വൈസ്രോയി - റീഡിംഗ് പ്രഭു

2. ദേവദാസി സമ്പ്രദായം നിയമം (1925) മൂലം നിർത്തലാക്കിയ വൈസ്രോയി - റീഡിംഗ് പ്രഭു

3. ജൂത വൈസ്രോയി എന്നറിയപ്പെടുന്നത് - റീഡിംഗ് പ്രഭു

4. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - റീഡിംഗ് പ്രഭു

5. വാഗണ്‍ ട്രാജഡിയുടെ (1921) സമയത്ത്‌ വൈസ്രോയി - റീഡിംഗ് പ്രഭു

6. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്‌ ഇന്ത്യ സ്ഥാപിതമായത്‌ (1925) ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - റീഡിംഗ് പ്രഭു

7. ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക്‌ തിരഞ്ഞെടുപ്പ്‌ നടത്തുന്നതിന് ഇന്ത്യയിലും ഇംഗ്ലണ്ടിലും ഒരേസമയം പരീക്ഷ നടത്തുന്ന സമ്പ്രദായം നടപ്പാക്കിയ (1923) വൈസ്രോയി - റീഡിംഗ് പ്രഭു

8. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ സ്വരാജ് പാർട്ടി സ്ഥാപിതമായത്‌ - റീഡിംഗ് പ്രഭു

9. ഇന്ത്യന്‍ കരസേന നിലവില്‍ വന്നപ്പോള്‍ ആരായിരുന്നു വൈസ്രോയി - റീഡിംഗ് പ്രഭു

10. മാപ്പിള കലാപ സമയത്തെ (1921) വൈസ്രോയി - റീഡിംഗ് പ്രഭു

11. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ രാഷ്ട്രീയ സ്വയം സേവക് സംഘം (1925) സ്ഥാപിതമായത്‌ - റീഡിംഗ് പ്രഭു

12. ചൗരി-ചൗര സംഭവം (1922) നടക്കുമ്പോള്‍ വൈസ്രോയി - റീഡിംഗ് പ്രഭു

13. 1921-ല്‍ വെയ്‌ൽസ്‌ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - റീഡിംഗ് പ്രഭു

14. കക്കോരി ട്രെയിൻ കൊള്ള നടക്കുമ്പോൾ വൈസ്രോയി - റീഡിംഗ് പ്രഭു

15. കക്കോരി ട്രെയിൻ കവർച്ച നടന്ന വർഷം - 1925 

16. റെയിൽവേ ബഡ്‌ജറ്റും, പൊതു ബഡ്‌ജറ്റും വേർതിരിക്കപ്പെട്ടത് (1924) ഏത് വൈസ്രോയിയുടെ കാലത്താണ് - റീഡിംഗ് പ്രഭു (നിലവിൽ പൊതുബജറ്റും റെയിൽവേ ബജറ്റും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്)

17. ഹിൽട്ടൺ യംഗ് കമ്മീഷനെ (1926) നിയമിച്ച വൈസ്രോയി - റീഡിംഗ് പ്രഭു

18. ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും അതിന്റെ തീവ്രതയിലെത്തുകയും അവസാനിക്കുകയും ചെയ്‌ത സമയത്തെ വൈസ്രോയി - റീഡിംഗ് പ്രഭു

19. 1919ൽ മൊണ്ടേഗു - ചെംസ്‌ഫോർഡ് നടപ്പിലാക്കിയ ദ്വിഭരണത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ റീഡിംഗ് പ്രഭു നിയമിച്ച കമ്മീഷൻ - മുഡിമാൻ കമ്മിറ്റി (1924)

20. റിസർവ്വ് ബാങ്കിന്റെ പിറവിക്കു കാരണമായ ഹിൽട്ടൺ - യംഗ് കമ്മീഷനെ നിയമിച്ച വൈസ്രോയി - റീഡിംഗ് പ്രഭു (1926) 

21. സൈന്യത്തിൽ കൂടുതൽ ഇന്ത്യാക്കാരെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ച കമ്മീഷൻ - സ്‌കീൻ കമ്മീഷൻ (1925)

Post a Comment

Previous Post Next Post