മിന്റോ രണ്ടാമൻ പ്രഭു

മിന്റോ രണ്ടാമൻ പ്രഭു (Lord Minto II)

1905ൽ കഴ്‌സൺ പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ മിന്റോ രണ്ടാമൻ പ്രഭു 1910 വരെ ഇന്ത്യയുടെ വൈസ്രോയിയായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്താണ് ഇന്ത്യൻ മുസ്ലിംലീഗിന്റെ രൂപീകരണം (1906), സൂററ്റ് സമ്മേളനം (1907), ബാലഗംഗാധരതിലകനെ ആറുവര്‍ഷത്തെ ജയില്‍വാസത്തിനുവേണ്ടി ബര്‍മയിലെ മണ്ടലേ ജയിലേയ്ക്കയച്ചതും (1908) തുടങ്ങിയ സംഭവങ്ങൾ നടന്നത്. പത്ര നിയമം (1908), സ്ഫോടക വസ്തു നിയമം (1908), 1909ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്, 1909ലെ ഇന്ത്യന്‍ കൗണ്‍സില്‍സ്‌ ആക്ട്‌ എന്നീ നിയമങ്ങൾ നിലവിൽ വന്നത് മിന്റോ രണ്ടാമൻ പ്രഭുവിന്റെ കാലത്തായിരുന്നു.

PSC ചോദ്യങ്ങൾ

1. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി - മിന്റോ രണ്ടാമൻ പ്രഭു (1905 ഒക്ടോബർ 16)

2. 'മിന്റോ - മോർലി ഭരണപരിഷ്കാരം' (1909) നടപ്പിലാക്കിയ വൈസ്രോയി - മിന്റോ രണ്ടാമൻ പ്രഭു

3. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരം - മിന്റോ - മോർലി ഭരണപരിഷ്കാരം

4. മിന്റോ - മോർലി ഭരണപരിഷ്കാരങ്ങൾ അറിയപ്പെടുന്ന പേര് - ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് 1909

5. സ്വദേശി പ്രസ്ഥാനം രൂപം കൊണ്ട വർഷം - 1905

6. സ്വദേശി പ്രസ്ഥാനം ശക്തിപ്രാപിച്ച സമയത്ത്‌ വൈസ്രോയിയായിരുന്നത്‌ - മിന്റോ രണ്ടാമൻ പ്രഭു

7. ധാക്കയിൽ മുസ്ലിംലീഗ്‌ രൂപംകൊണ്ടസമയത്ത്‌ (1906) ആരായിരുന്നു വൈസ്രോയി - മിന്റോ രണ്ടാമൻ പ്രഭു

8. സൂററ്റിലെ സമ്മേളനത്തില്‍ (1907) കോണ്‍ഗ്രസ്‌ മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടു വിഭാഗമായി പിളര്‍ന്നപ്പോള്‍ ആരായിരുന്നു വൈസ്രോയി - മിന്റോ രണ്ടാമൻ പ്രഭു

9. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ ഇന്ത്യയില്‍ ആദ്യമായി സാമുദായിക സംവരണം ഏര്‍പ്പെടുത്തിയത്‌ - മിന്റോ രണ്ടാമൻ പ്രഭു

10. ബാലഗംഗാധരതിലകനെ ആറുവര്‍ഷത്തെ ജയില്‍വാസത്തിനുവേണ്ടി ബര്‍മയിലെ മണ്ടലേ ജയിലേയ്ക്കയച്ചപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - മിന്റോ രണ്ടാമൻ പ്രഭു

11. വിപ്ലവകാരിയായ ഖുദിറാം ബോസിനെ തൂക്കിക്കൊന്നത്‌ (1908) ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - മിന്റോ രണ്ടാമൻ പ്രഭു

12. വൈസ്രോയിയുടെ എക്സിക്യൂട്ടീവ്‌ കൗണ്‍സിലില്‍ അംഗമായ ആദ്യ ഇന്ത്യക്കാരനാണ്‌ എസ്‌.പി സിന്‍ഹ. ആ സമയത്ത്‌ ആരായിരുന്നു വൈസ്രോയി - മിന്റോ രണ്ടാമൻ പ്രഭു

13. അലിപ്പൂര്‍ ഗൂഡാലോചനാ കേസില്‍ കുറ്റവിമുക്തനായ അരവിന്ദഘോഷ്‌ സജീവ രാഷ്ട്രീയമുപേഷിച്ച്‌ പോണ്ടിച്ചേരിയിലേക്ക്‌ പോയി സന്യാസവൃത്തി സ്വീകരിച്ചത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - മിന്റോ രണ്ടാമൻ പ്രഭു

14. മുസ്ലിങ്ങള്‍ക്ക്‌ സാമുദായിക സംവരണം ഏര്‍പ്പെടുത്തിയ വൈസ്രോയി - മിന്റോ രണ്ടാമൻ പ്രഭു

15. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ 1909ലെ ഇന്ത്യന്‍ കൗണ്‍സില്‍സ്‌ ആക്ട്‌ പാസാക്കിയത്‌ - മിന്റോ രണ്ടാമൻ പ്രഭു

16. ഇന്ത്യൻ കൗണ്‍സില്‍സ്‌ ആക്ട്‌ 1909 അറിയപ്പെടുന്ന മറ്റൊരുപേര് - മിന്റോ - മോർലി ഭരണപരിഷ്കാരം

Post a Comment

Previous Post Next Post