ഇർവിൻ പ്രഭു

ഇർവിൻ പ്രഭു (Lord Irwin)

1926ൽ റീഡിംഗ് പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ ഇർവിൻ പ്രഭു 1931 വരെ ഇന്ത്യയുടെ വൈസ്രോയിയായി തുടർന്നു. സൈമൺ കമ്മീഷന്റെ സന്ദർശനം (1928), ബർദോളി സമരം (1928), നെഹ്‌റു റിപ്പോർട്ട് (1928), ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (1928), സൂപ്രണ്ട്‌ സാന്‍ഡേഴ്‌സിന്റെ വധം (1929), ഡൽഹി അസ്സംബ്ലി ഹാളിൽ ഭഗത് സിംഗിന്റെ ബോംബ് സ്ഫോടനം, ലാലാ ലജ്പത് റായുടെ മരണം, ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നിവരെ തൂക്കിലേറ്റൽ, ലാഹോറിലെ കോണ്‍ഗ്രസ്‌ സമ്മേളനം, ചിറ്റഗോങിലെ ബ്രിട്ടീഷ്‌ ആയുധപ്പുര സൂര്യസൈന്നിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മി കൈയേറൽ (1930), സിവിൽ നിയമലംഘന പ്രസ്ഥാനം (1930), ദണ്ഡി മാർച്ച് (1930), ലണ്ടനിൽ ഒന്നാം വട്ടമേശ സമ്മേളനം (1930), ഗാന്ധി ഇർവിൻ ഉടമ്പടി (1931) തുടങ്ങിയവയാണ് ഇർവിൻ പ്രഭുവിന്റെ ഭരണക്കാലത്ത് നടന്ന പ്രധാന സംഭവങ്ങൾ.

PSC ചോദ്യങ്ങൾ

1. ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത് - ഇർവിൻ പ്രഭു

2. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 18 ഉം 14 ഉം ആക്കി നിജപ്പെടുത്തിയ ശാരദ നിയമം പാസ്സാക്കിയത് - ഇർവിൻ പ്രഭു

3. ശാരദ നിയമം നടപ്പിലാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി - ഹർബിലാസ് ശാർദ

4. ശാരദ നിയമം കേന്ദ്ര നിയമനിർമ്മാണ സഭയിൽ അവതരിപ്പിച്ചത് - ഹർബിലാസ് ശാർദ

5. ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നിവരെ തൂക്കിലേറ്റിയ സമയത്തെ ഇന്ത്യൻ വൈസ്രോയി - ഇർവിൻ പ്രഭു

6. മൊണ്ടേഗു - ചെംസ്ഫോർഡ്‌ ഭരണപരിഷ്‌കാരങ്ങളെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ സൈമണ്‍ കമ്മിഷനെ നിയോഗിച്ചപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - ഇർവിൻ പ്രഭു

7. സൈമൺ കമ്മീഷൻ ഇന്ത്യയിൽ എത്തിയ വർഷം - 1928

8. ഗുജറാത്തിലെ ബർദോളി ജില്ലയില്‍ വല്ലഭ്‌ ഭായി പട്ടേലിന്റെ നേതൃത്വത്തില്‍ കര്‍ഷകസമരം (1928) നടന്നപ്പോള്‍ വൈസ്രോയി ആരായിരുന്നു - ഇർവിൻ പ്രഭു

9. ലാലാ ലജ്പത്റായിയുടെ മരണത്തിനിടയാക്കിയ ലാത്തിചാര്‍ജിന്‌ നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പൊലീസ്‌ സൂപ്രണ്ട്‌ സാന്‍ഡേഴ്‌സിനെ ലാഹോറിലെ പൊലീസ്‌ ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നില്‍വച്ച്‌ ഭഗത്സിങ്ങും കൂട്ടരും വെടിവെച്ചുകൊന്നത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഇർവിൻ പ്രഭു

10. പൊലീസ്‌ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന്‌ ലാലാലജ്പത്റായി അന്തരിച്ചത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഇർവിൻ പ്രഭു

11. ചിറ്റഗോങിലെ ബ്രിട്ടീഷ്‌ ആയുധപ്പുര സൂര്യസൈന്നിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മി കൈയേറിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഇർവിൻ പ്രഭു

12. കോണ്‍ഗ്രസിന്റെ ലക്ഷ്യം പൂര്‍ണ സ്വാതന്ത്ര്യമാണെന്ന്‌ പ്രഖ്യാപിക്കുന്ന പ്രമേയം 1929 ഡിസംബര്‍ 31ന്‌

13. ലാഹോറില്‍ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന കോണ്‍ഗ്രസ്‌ സമ്മേളനം പാസാക്കിപ്പോള്‍ വൈസ്രോയി ആരായിരുന്നു - ഇർവിൻ പ്രഭു

14. സിവില്‍ നിയമലംഘനം ആരംഭിക്കുന്നതിനുമുമ്പ്‌ സമാധാനത്തിന്റെ ഒരു മാര്‍ഗം തുറന്നുകിട്ടും എന്ന ആഗ്രഹത്തോടെ ഗാന്ധിജി ഏത്‌ വൈസ്രോയിക്കാണ്‌ പതിനൊന്ന്‌ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കത്തെഴുതിയത്‌ - ഇർവിൻ പ്രഭു

15. “ഞാന്‍ മുട്ടുകുത്തിനിന്നുകൊണ്ട്‌ അങ്ങയോട്‌ അപ്പം ചോദിച്ചു. എന്നാല്‍ കല്ലാണ്‌ അങ്ങ്‌ എറിഞ്ഞുതന്നത്‌" -

16. ഏത്‌ വൈസ്രോയിയെ ഉദ്ദേശിച്ചാണ്‌ ഗാന്ധിജി ഇതു പറഞ്ഞത്‌ - ഇർവിൻ പ്രഭു

17. ഗാന്ധിജിയുടെ ദണ്ഡിയാത്ര സമയത്ത്‌ ആരായിരുന്നു വൈസ്രോയി - ഇർവിൻ പ്രഭു

18. ദണ്ഡിയാത്ര നടന്ന വർഷം - 1930

19. ഉപ്പുസത്യാഗ്രഹമസമരം അവസാനിപ്പിക്കാന്‍ ഗാന്ധിജിയും ഏത്‌ വൈസ്രോയിയുമാണ്‌ കരാറിലേര്‍പ്പെട്ടത്‌ - ഇർവിൻ പ്രഭു

20. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റുമ്പോൾ (1931 ഫെബ്രുവരി 10) വൈസ്രോയി - ഇർവിൻ പ്രഭു

21. ഇന്ത്യയുടെ തലസ്ഥാനമായി ന്യൂഡൽഹി ഉദ്‌ഘാടനം ചെയ്യപ്പെട്ടത് - 1931 ഫെബ്രുവരി 13

22. ന്യൂഡല്‍ഹി നഗരം ഉദ്ഘാടനം ചെയ്ത വൈസ്രോയി - ഇർവിൻ പ്രഭു

23. വൈസ്രോയ്സ് പാലസിലെ (ഇപ്പോള്‍ രാഷ്ട്രപതി ഭവന്‍) താമസക്കാരനായ ആദ്യ വൈസ്രോയി - ഇർവിൻ പ്രഭു

24. ഒന്നാം വട്ടമേശ സമ്മേളനം (1930) ലണ്ടനില്‍ നടന്നപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - ഇർവിൻ പ്രഭു

25. ഗാന്ധിജി സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - ഇർവിൻ പ്രഭു

26. 1930ൽ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുമ്പോൾ വൈസ്രോയി - ഇർവിൻ പ്രഭു

27. ദീപാവലി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വൈസ്രോയി - ഇർവിൻ പ്രഭു

28. ഉപ്പുനികുതിയ്‌ക്കെതിരെ പ്രക്ഷോഭമാരംഭിക്കാനുള്ള ഗാന്ധിജിയുടെ തീരുമാനത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നു വിശേഷിപ്പിച്ച വൈസ്രോയി - ഇർവിൻ പ്രഭു

29. ഗാന്ധി ഇർവിൻ ഉടമ്പടി ഒപ്പുവെച്ച വർഷം - 1931

Post a Comment

Previous Post Next Post