ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

ഹാർഡിഞ്ച് രണ്ടാമൻ പ്രഭു (Lord Hardinge)

1910ൽ മിന്റോ രണ്ടാമൻ പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ ഹാർഡിഞ്ച് രണ്ടാമൻ പ്രഭു 1916 വരെ ഇന്ത്യയുടെ വൈസ്രോയിയായി തുടർന്നു. 1911 ഡിസംബർ 12ന് ജോർജ് അഞ്ചാമൻ രാജാവും മേരി രാജ്ഞിയും ഇന്ത്യ സന്ദർശിച്ചപ്പോൾ ജോർജ് അഞ്ചാമൻ രാജാവിന് വേണ്ടി അദ്ദേഹം ഡൽഹിയിൽ ദർബാർ സംഘടിപ്പിച്ചു. ഈ ദർബാറിൽ വച്ച് ജോർജ് അഞ്ചാമൻ ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയതായി പ്രഖ്യാപിച്ചു. കൂടാതെ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ അധിപതിയായി ജോര്‍ജ്‌ അഞ്ചാമന്‍ രാജാവിന്റെ കിരീടധാരണവും ഡൽഹിയിൽ നടന്നു. ബംഗാൾ വിഭജനം റദ്ദു ചെയ്യൽ (1911), ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റൽ (1911), ഡൽഹി ഗൂഢാലോചന (1912), ഗദ്ദാർ പാർട്ടി രൂപംകൊണ്ടു (1913), ഒന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭം (1914), പ്രവാസ ജീവിതത്തിന്‌ തിരശീലയിട്ട്‌ ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയെത്തി (1915), ഹിന്ദുമഹാസഭ രൂപംകൊണ്ടു (1915), ഹോം റൂൾ ലീഗ് രൂപംകൊണ്ടു (1916), ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി നിർമിക്കാൻ തറക്കല്ലിട്ടു (1916) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കാലത്ത് നടന്ന പ്രധാന സംഭവങ്ങൾ.

PSC ചോദ്യങ്ങൾ

1. 1911-ൽ ബംഗാൾ വിഭജനം റദ്ദു ചെയ്ത വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

2. ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചത് - 1911 ഡിസംബർ 12

3. ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ വർഷം - 1911

4. ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

5. ഇന്ത്യയുടെ തലസ്ഥാനമായി ഡൽഹി ഉദ്‌ഘാടനം ചെയ്യപ്പെട്ട വർഷം - 1931 ഫെബ്രുവരി 13

6. ജോർജ് അഞ്ചാമൻ രാജാവും മേരി രാജ്ഞിയും ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

7. ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് രാജാവ് - ജോർജ് അഞ്ചാമൻ 

8. ജോർജ് അഞ്ചാമൻ രാജാവിന് വേണ്ടി ഡൽഹിയിൽ ദർബാർ സംഘടിപ്പിച്ച വർഷം - 1911

9. ജോർജ് അഞ്ചാമൻ രാജാവിന് വേണ്ടി ഡൽഹിയിൽ ദർബാർ സംഘടിപ്പിച്ച വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

10. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ അധിപതിയായി ജോര്‍ജ്‌ അഞ്ചാമന്‍ രാജാവിന്റെ കിരീടധാരണം 1911ല്‍ ഡല്‍ഹിയില്‍നടന്നത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

11. ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍നിന്ന്‌ ഡല്‍ഹിയിലേക്ക്‌ മാറ്റുന്നതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്‌ (1911) ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

12. ബീഹാറും ഒറീസയും ബംഗാളില്‍നിന്ന്‌ വേര്‍പ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കിയ വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

13. 1912ല്‍ ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍വച്ച്‌ നടന്ന വധശ്രമം അതിജീവിച്ച വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

14. ഒന്നാം ലോക മഹായുദ്ധം (1914-18) തുടങ്ങിയപ്പോള്‍ വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

15. 1915ല്‍ ഡിഫന്‍സ്‌ ഓഫ്‌ ഇന്ത്യ ആക്ട്‌ (ഇന്ത്യൻ പ്രതിരോധ നിയമം) പാസാക്കിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

16. പ്രവാസ ജീവിതത്തിന്‌ തിരശീലയിട്ട്‌ ദക്ഷിണാഫ്രിക്കയില്‍നിന്ന്‌ ഗാന്ധിജി ഇന്ത്യയില്‍ മടങ്ങിയെത്തിയത്‌ (1915 ജനുവരി 9) ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

17. ഹിന്ദുമഹാസഭ രൂപംകൊണ്ട (1915) സമയത്ത്‌ വൈസ്രോയിയായിരുന്നതാര്‌ - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

18. മൈ ഇന്ത്യൻ ഇയേഴ്‌സ് 1910 - 16 എന്ന കൃതിയുടെ രചയിതാവ് - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

19. ഹാർഡിഞ്ച് രണ്ടാമനെ വധിക്കാൻ ശ്രമിച്ച ഇന്ത്യൻ ദേശീയ നേതാവ് - റാഷ് ബിഹാരി ബോസ് (ഡൽഹി ഗൂഢാലോചന 1912)

20. സിവിൽ സർവ്വീസിൽ ഇന്ത്യക്കാരെ കൂടുതലായി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ - ഇസ്ലിംഗ്ടൺ കമ്മീഷൻ (1912)

Post a Comment

Previous Post Next Post