താജ്മഹൽ (Taj Mahal)
ലോകപ്രശസ്തമായ പ്രണയകുടീരം. ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയപത്നി മുംതാസിനായി പണിത സ്മാരകമാണിത്. 1632 മുതൽ 1648 വരെയുള്ള കാലയളവിലാണ് യമുനാ തീരത്ത് വെണ്ണക്കല്ലിൽ താജ് മഹൽ പണിതീർത്തത്. രാജാ ജയസിംഹനിൽ നിന്നാണ് നിർമിക്കാനുള്ള സ്ഥലം ഷാജഹാൻ ചക്രവർത്തി വാങ്ങിയത്. 17 ഹെക്ടറോളം വിസ്തൃതിയിലാണ് താജ് മഹൽ സമുച്ചയം സ്ഥിതിചെയ്യുന്നത്. ഇന്തോ - ഇസ്ലാമിക് വാസ്തുവൈദഗ്ധ്യത്തിന്റെ മകുടോദാഹരണമായാണ് താജ് മഹൽ കണക്കാക്കപ്പെടുന്നത്. ഉസ്താദ് അഹ്മദ് ലഹോരിയായിരുന്നു താജ്മഹലിന്റെ പ്രധാന ആർക്കിടെക്ട്. 1983ൽ യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ സ്മാരകമാണ് താജ് മഹൽ. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിൽ യമുനാതീരത്താണിത് സ്ഥിതിചെയ്യുന്നത്. മുഗൾ രാജാവായ ഷാജഹാൻ, പത്നിയായ മുംതാസ് മഹലിന്റെ ഓർമ നിലനിർത്താൻ വേണ്ടിയാണ് ഈ വെണ്ണക്കൽ സൗധം യാഥാർഥ്യമാക്കിയത്. താജ്മഹലിന്റെ മുകളിലൂടെ പറക്കാൻ വിമാനങ്ങളെ അനുവദിക്കാറില്ല.
PSC ചോദ്യങ്ങൾ
1. താജ്മഹൽ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് - ഉത്തർപ്രദേശ്
2. താജ്മഹൽ സ്ഥിതി ചെയ്യുന്നത് എവിടെ - ആഗ്ര
3. താജ്മഹൽ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് - യമുന
4. മുഗൾ ശില്പവിദ്യയിൽ നിർമിച്ച ഏറ്റവും ഉൽകൃഷ്ടമായ മന്ദിരം - താജ്മഹൽ
5. ലോകത്തിലെ ഏറ്റവും മനോഹരമായ ശവകുടീരം - താജ്മഹൽ
6. ലോകത്തിലെ സപ്താദ്ഭുതങ്ങളില്‍ ഇന്ത്യയില്‍ സ്ഥിതിചെയ്യുന്ന ഒരേയൊരെണ്ണം - താജ്മഹൽ
7. കാലത്തിന്റെ കപോലത്തിലെ കണ്ണുനീര്‍ത്തുള്ളി എന്ന് മഹാകവി ടാഗോര്‍ വിശേഷിപ്പിച്ചത് - താജ്മഹൽ
8. ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഇന്ത്യന്‍ സ്മാരകം - താജ്മഹൽ
9. തന്റെ പ്രിയതമ മുംതാസ് മഹലിന്റെ സ്മരണയ്ക്ക് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണികഴിപ്പിച്ച സ്മാരകം - താജ്മഹൽ
10. ഏത് സ്മാരകത്തിന്റെ മുഖ്യ വാസ്തുശില്‍പിയായിരുന്നു ഉസ്താദ് അഹ്മദ് ലഹോരി - താജ്മഹൽ
11. യുനെസ്‌കോയുടെ ലോക പെൈതൃകപ്പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ആദ്യമായി സ്ഥാനം പിടിച്ച നിര്‍മിതികളാണ് (1983) ആഗ കോട്ടയും...............ഉം - താജ്മഹൽ
12. 22000 ജോലിക്കാര്‍ 22 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ മുഗള്‍ നിര്‍മിതി - താജ്മഹൽ
13. The jewel of Muslim art in India എന്നു വിശേഷിപ്പിക്കപ്പെടുന്ന നിര്‍മിതി - താജ്മഹൽ
14. മഥുര റിഫൈനറിയില്‍നിന്ന് പുറന്തള്ളുന്ന വാതകങ്ങള്‍ ഏത് സ്മാരകത്തിന്റെ നിറം മാറുന്നതിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തിയത് - താജ്മഹൽ
15. ഷാജഹാന്‍ ചക്രവര്‍ത്തിയെ എവിടെയാണ് കബറടക്കിയത് - താജ്മഹൽ
16. പൂര്‍ണതയോടടുത്ത കലാസൃഷ്ടി എന്നു വിലയിരുത്തപ്പെടുന്ന നിര്‍മിതി - താജ്മഹൽ
17. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ഇസ്ലാമിക നിര്‍മിതി - താജ്മഹൽ
18. പേരിന് ഇംഗ്ലീഷിൽ Crown Palace എന്നര്‍ഥമുള്ള മന്ദിരം - താജ്മഹൽ
19. താജ്മഹൽ യുനെസ്‌കോ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയ വർഷം - 1983