സ്നോ ലെപ്പേർഡ് കൺസർവേഷൻ

സ്നോ ലെപ്പേർഡ് കൺസർവേഷൻ (Snow Leopard Conservation)

ഹിമപ്പുലികളുടെ ആവാസ സംരക്ഷണവും വംശവർദ്ധനവും മുൻനിർത്തി ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് സ്നോ ലെപ്പേർഡ് കൺസർവേഷൻ. ഹിമപ്പുലികളുടെ സംരക്ഷണത്തിനായി 2009 ലാണ് പ്രോജക്ട് സ്നോ ലെപ്പേർഡ് കൺസർവേഷൻ ആരംഭിച്ചത്. ഉത്തരാഖണ്ഡിലാണ് ഇന്ത്യയിലെ ആദ്യ സ്നോ ലെപ്പേർഡ് കൺസർവേഷൻ സെന്റർ നിലവിൽ വന്നത്. 2013 ലാണ് ഇന്ത്യ ഗ്ലോബൽ സ്നോ ലെപ്പേർഡ് ആൻഡ് ഇക്കോസിസ്റ്റം പ്രൊട്ടക്ഷൻ പ്രോഗ്രാം (GSLEP) ൽ അംഗമായത്. കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ ദൗർലഭ്യം, കന്നുകാലികളെ ആക്രമിക്കുന്നതിനാൽ ഇവയെ തദ്ദേശീയർ വേട്ടയാടുന്നു തുടങ്ങിയവയാണ് ഹിമപ്പുലികൾ നേരിടുന്ന ഭീഷണികൾ. പരമ്പരാഗത ചൈനീസ് ഔഷധങ്ങൾ നിർമ്മിക്കാൻ ഇവയുടെ രോമങ്ങളും അസ്ഥികളും ഉപയോഗിക്കുന്നതിനാൽ ഇവയുടെ രോമത്തിനും അസ്ഥികൾക്കും വേണ്ടി വേട്ടയാടുന്നു. പ്രധാനമായും ഹിമപ്പുലികൾ കാണപ്പെടുന്നത് അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്. ഒക്ടോബർ 23 ലോക ഹിമപ്പുലി ദിനമായി ആചരിക്കുന്നു. 2020 ഒക്ടോബർ 23ന് ലോക ഹിമപ്പുലി ദിനത്തിന്റെ ഭാഗമായി ഡെറാഡൂണിൽ വെബിനാർ സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post