കൊണാർക്ക് സൂര്യക്ഷേത്രം (Konark Sun Temple)
കൊണാർക്കിൽ ബംഗാൾ ഉൾക്കടലിന്റെ തീരത്തോടുചേർന്ന് സ്ഥിതിചെയ്യുന്ന മനോഹരക്ഷേത്രം. ഒഡിഷയിലെ പുരി ജില്ലയിലാണ് ഇന്ത്യയിലെ മഹാക്ഷേത്രങ്ങളിലൊന്നായ കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ കിഴക്കൻ ഗംഗാ രാജവംശത്തിലെ നരസിംഹദേവ ഒന്നാമൻ (1236 - 1264) നിർമിച്ചതെന്നു കരുതപ്പെടുന്ന സൂര്യക്ഷേത്രം കലിംഗൻ ക്ഷേത്രവാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ്. കല്ലിൽ കൊത്തിയെടുത്ത രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രനിർമാണം. ഏഴു കുതിരകളെ പൂട്ടിയ 12 ചക്രങ്ങൾ ഉള്ള രഥത്തിന്റെ രൂപത്തിലാണു ക്ഷേത്രം പണിതിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിലാണ് കണ്ടെത്തുന്നത്. ഒരു വലിയ രഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രം. 24 ചക്രങ്ങൾ ക്ഷേത്രത്തിന്റെ രണ്ടു വശങ്ങളിലായുണ്ട്. പത്തടി വിസ്താരമുണ്ട് ഓരോ ചക്രത്തിനും. രഥം വലിക്കാൻ ഏഴ് കുതിരകൾ. കാവലിനായി രണ്ടു സിംഹങ്ങൾ, ആനകൾ തുടങ്ങിയവയുമുണ്ട്. സൂര്യന്റെ രഥമാണ് ഇതെന്നാണ് സങ്കല്പം. ചക്രക്ഷേത്രം എന്നും ഇതിന് പേരുണ്ട്. 'ബ്ലാക്ക് പഗോഡ' എന്നും സൂര്യക്ഷേത്രം അറിയപ്പെടുന്നു. ക്ഷയിച്ച അവസ്ഥയിലായ ക്ഷേത്രസമുച്ചയത്തെ താങ്ങിനിർത്തുന്നതിനുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.
PSC ചോദ്യങ്ങൾ
1. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒറീസയിലെ ക്ഷേത്രം - കൊണാർക്കിലെ സൂര്യക്ഷേത്രം
2. കൊണാർക്കിലെ സൂര്യക്ഷേത്രം നിർമിച്ചത് - കിഴക്കൻ ഗംഗാ വംശത്തിലെ നരസിംഹദേവൻ ഒന്നാമൻ
3. കൊണാർക്കിലെ സൂര്യക്ഷേത്രം കണ്ടിട്ട് "ഇവിടെ ശിലയുടെ ഭാഷ മനുഷ്യന്റെ ഭാഷയെ മറികടക്കുന്നു" എന്ന് അഭിപ്രായപ്പെട്ടത് - രവീന്ദ്രനാഥ് ടാഗോർ
4. കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് കടലിനടുത്താണ് - ബംഗാൾ ഉൾക്കടൽ
5. കൊണാർക്ക് സൂര്യക്ഷേത്രം യുനെസ്‌കോ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയ വർഷം - 1984