ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് കൺസർവേഷൻ

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് കൺസർവേഷൻ (Great Indian Bustard Conservation)

വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷികളെ സംരക്ഷിക്കുന്നതിനും അവയുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ പദ്ധതിയാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് കൺസർവേഷൻ. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് കൺസർവേഷൻ പ്രോജക്ട് ആരംഭിച്ച ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ. 2013 ജൂൺ അഞ്ചിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗേലോട്ടാണ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്. രാജസ്ഥാന്റെ സംസ്ഥാന പക്ഷിയാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്. രാജസ്ഥാനിലെ ജയ്‌സാൽമറിൽ സ്ഥിതിചെയ്യുന്ന DNP (ഡെസേർട്ട് നാഷണൽ പാർക്ക്) സാങ്ച്വറിയിലാണ് ആദ്യമായി ഈ പ്രോജക്ട് ആരംഭിച്ചത്. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിനെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം 1972 ലെ ഷെഡ്യൂൾ 1ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുൽമൈതാനങ്ങളുടെ നാശം, പ്രജനന സമയത്ത് നേരിടുന്ന ആക്രമണങ്ങൾ, ഇവയെ ഉപയോഗിച്ച് കായികവിനോദം നടത്തുന്നത്, ഇലക്ട്രിക് വയറുകളുമായി കൂട്ടിയിടിക്കൽ തുടങ്ങിയവയാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന്റെ നാശത്തിനു കാരണം.

Post a Comment

Previous Post Next Post