എല്ലോറ ഗുഹകൾ

എല്ലോറ ഗുഹകൾ (Ellora Caves)

ഔറംഗാബാദ് ജില്ലയിലുള്ള മറ്റൊരു ഗുഹാസമുച്ചയമാണ് എല്ലോറ ഗുഹകൾ. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്ന് 30 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ചന്ദ്രഗിരിക്കുന്നുകളിലാണ് ഈ ഗുഹകൾ. രണ്ടുകിലോമീറ്ററിലേറെ ദൂരത്തിൽ പരന്നുകിടക്കുന്ന 34 സന്ന്യാസാശ്രമങ്ങളുടെയും ക്ഷേത്രങ്ങളുടെയും സമന്വയമാണ് എല്ലോറ. ഹിന്ദു-ബുദ്ധ-ജൈന മതങ്ങളെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രനിർമിതിയാണിവിടെ. ഇവിടത്തെ 34 ഗുഹകളിൽ 17 എണ്ണം ഹിന്ദുമതാധിഷ്ഠിതവും 12 എണ്ണം ബുദ്ധമതാധിഷ്ഠിതവും അഞ്ചെണ്ണം ജൈനമതാധിഷ്ഠിതവുമാണ്. ചെങ്കുത്തായ ബസാൾട്ട് കുന്നിന്റെ വശങ്ങളിൽനിന്ന് തുരന്നെടുത്ത് നിർമിച്ചതാണ് ഇവയൊക്കെ എന്നതാണ് ഏറെ അദ്‌ഭുതകരമായ വസ്തുത. പുരാതന ഇന്ത്യയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന, ശിലയിൽ കൊത്തിയെടുത്ത ഈ വാസ്തുവിദ്യാവിസ്മയം ബുദ്ധിസത്തിന്റെയും ജൈനിസത്തിന്റെയും ബ്രാഹ്മണിസത്തിന്റെയും സ്വാധീനം പ്രതിഫലിപ്പിക്കുന്നു. എ.ഡി 350 മുതൽ 700 വരെയുള്ള കാലത്ത് കൊത്തിയുണ്ടാക്കിയതാണ് ഇവ എന്ന് കരുതുന്നു. രാഷ്ട്രകൂട രാജാക്കന്മാരാണ് എല്ലോറ ഗുഹയിലെ ക്ഷേത്രങ്ങൾ നിർമിച്ചത്. എല്ലോറയിലെ ഏറ്റവും പ്രസിദ്ധമായ ഗുഹാക്ഷേത്രമാണ് കൈലാസനാഥ ക്ഷേത്രം. എ.ഡി.എട്ടാം നൂറ്റാണ്ടിൽ രാഷ്ട്രകൂട രാജാവായ കൃഷ്ണ ഒന്നാമനാണിത് നിർമിച്ചത്.

PSC ചോദ്യങ്ങൾ

1. എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര

2. എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്ന ജില്ല - ഔറംഗാബാദ്

3. എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്ന കുന്നിൻ ചെരിവ് - ചന്ദ്രഗിരി കുന്നുകൾ

4. എല്ലോറ ഗുഹയിലെ ക്ഷേത്രങ്ങൾ നിർമിച്ചത് - രാഷ്ട്രകൂട രാജാക്കന്മാർ

5. എല്ലോറയിലെ ഏറ്റവും പ്രസിദ്ധമായ ഗുഹാക്ഷേത്രമായ കൈലാസനാഥ ക്ഷേത്രം നിർമിച്ചത് - എ.ഡി.എട്ടാം നൂറ്റാണ്ടിൽ രാഷ്ട്രകൂട രാജാവായ കൃഷ്ണ ഒന്നാമൻ

6. എല്ലോറ ഗുഹകൾ യുനെസ്‌കോ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയ വർഷം - 1983

Post a Comment

Previous Post Next Post