ക്രോക്കോഡിൽ ബ്രീഡിംഗ് പ്രോജക്ട് (Crocodile Breeding Project)
വംശനാശഭീഷണി നേരിടുന്ന ക്രോക്കോഡിലുകളെ സംരക്ഷിക്കുന്നതിനും അവയുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി ഇന്ത്യയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ക്രോക്കോഡിൽ ബ്രീഡിംഗ് പ്രോജക്ട്. വിവിധ സംസ്ഥാനങ്ങളിലായി 1975 മുതലാണ് പദ്ധതിയുടെ ഭാഗമായി മുതല സംരക്ഷണം ആരംഭിച്ചത്. 1975ൽ ഒഡീഷയിൽ ഉപ്പ് വെള്ള മുതല സംരക്ഷണം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി 1980ൽ ഹൈദരാബാദ് ആസ്ഥാനമായി ക്രോക്കോഡിൽ ബ്രീഡിംഗ് ആൻഡ് മാനേജ്‌മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നു. സുപ്രസിദ്ധ ഓസ്‌ട്രേലിയൻ സാഹസികൻ സ്റ്റീവ് ഇർവിന്റെ പേരിൽ കേരളത്തിൽ ആരംഭിച്ച മുതല സങ്കേതം തിരുവനന്തപുരത്തെ നെയ്യാർ വന്യജീവി സങ്കേതത്തിൽ സ്ഥിതിചെയ്യുന്നു. പെരുവണ്ണാമുഴി മുതല വളർത്തൽ കേന്ദ്രം കോഴിക്കോടിൽ സ്ഥിതിചെയ്യുന്നു.
Tags:
Environment