ഭീംബെട്ക

ഭീംബെട്ക (Bhimbetka)

ആദിമ മനുഷ്യന്റെ ആവാസകേന്ദ്രമായിരുന്നു മധ്യപ്രദേശിലെ ഭീംബെട്കയിലെ ഗുഹകൾ. മധ്യ ഇന്ത്യൻ പീഠഭൂമിയുടെ തെക്കേ അറ്റത്തായി വിന്ധ്യപർവതത്തിന്റെ താഴ്വരയിലാണ് ഭീംബെട്ക ശിലാഗൃഹങ്ങൾ ഉള്ളത്. ഒൻപതിനായിരത്തിൽ അധികം വർഷങ്ങൾ പഴക്കമുള്ള ഗുഹാചിത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ആദിമ മനുഷ്യർ പല പരിണാമഘട്ടങ്ങളിലായി വരച്ച ചിത്രങ്ങളാണിവ. ആമയുടെ രൂപത്തിലും മനുഷ്യമുഖത്തിന്റെ ആകൃതിയിലുമൊക്കെയുള്ള പാറകൾ ഇവിടെക്കാണാം. ഭോപ്പാലിൽ നിന്ന് 45 കി.മീ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടം വർഷങ്ങൾക്ക് മുൻപുവരെ കൊടുംകാടിനുള്ളിൽ മറഞ്ഞ അവസ്ഥയിലായിരുന്നു. ഇന്ന് ഏകദേശം പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള സംരക്ഷിതമേഖലയാണിവിടം.

PSC ചോദ്യങ്ങൾ

1. ശിലായുഗമനുഷ്യൻ താമസിച്ചിരുന്ന ഭീംബെട്ക ഗുഹകൾ ഏത് സംസ്ഥാനത്ത് - മധ്യപ്രദേശ്

2. യുനെസ്കോ ഭീംബെട്ക ഗുഹകളെ ലോകപൈതൃകമായി അംഗീകരിച്ച വർഷം - 2003

Post a Comment

Previous Post Next Post