ആഗ്ര കോട്ട

ആഗ്ര കോട്ട (Agra Fort)

പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ഈ മുഗൾ കോട്ട ആഗ്രയുടെ ചെങ്കോട്ട എന്നറിയപ്പെടുന്നു. അക്ബറുടെ കാലത്ത് നിർമിച്ചവയിൽ പ്രധാനപ്പെട്ടതും ആദ്യത്തേതുമാണ് ആഗ്ര കോട്ട. 1565 - 75 വരെയുള്ള കാലത്താണ് ഇത് നിർമിച്ചത്. താജ്‌മഹലിന്റെ ഉദ്യാനത്തിനു സമീപമായി സ്ഥിതിചെയ്യുന്ന ആഗ്ര കോട്ട ഇന്ത്യയിൽ നിന്നും ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്ര സ്മാരകമാണ്. ചെങ്കല്ലുകൾകൊണ്ട് നിർമിച്ച ഈ കോട്ടയ്ക്ക് 2.5 കിലോമീറ്റർ നീളമുള്ള വൻമതിലുണ്ട്. ജഹാംഗീർ പാലസ്, ഖാസ് മഹൽ, ദിവാൻ ഇ ഖാസ് പോലുള്ള സദസ്സുകൾ, രണ്ട് മനോഹരമായ പള്ളികൾ എന്നിവയൊക്കെ കോട്ടയ്ക്കുള്ളിൽ കാണാം.

PSC ചോദ്യങ്ങൾ

1. ആഗ്ര കോട്ട നിർമിച്ച മുഗൾ ചക്രവർത്തി - അക്ബർ

2. ആഗ്ര കോട്ട യുനെസ്‌കോ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയ വർഷം - 1983

Post a Comment

Previous Post Next Post