സ്വദേശി ബാന്ധവ് സമിതി

സ്വദേശി ബാന്ധവ് സമിതി (Swadesh Bandhab Samiti)

ബംഗാൾ വിഭജനത്തിന് ശേഷം 1905 ഓഗസ്റ്റ് ആറിന് അശ്വിനി കുമാർ ദത്ത സ്ഥാപിച്ച സംഘടനയാണ് സ്വദേശി ബാന്ധവ് സമിതി. ഇന്നത്തെ ബംഗ്ലാദേശിലെ ബാരിസാൽ ജില്ലയിലാണ് സ്വദേശി ബാന്ധവ് സമിതി രൂപംകൊണ്ടത്. തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം വർദ്ധിപ്പിച്ച് വിദേശ വസ്‌തുക്കൾ ബഹിഷ്‌കരിക്കുക എന്നതായിരുന്നു സമിതിയുടെ പ്രധാന ലക്ഷ്യം. സ്വദേശി ബാന്ധവ് സമിതി നിരവധി സ്വദേശി ഉത്പന്ന നിർമാണശാലകൾ ആരംഭിച്ചു.

PSC ചോദ്യങ്ങൾ

1. സ്വദേശി അഥവാ ഇന്ത്യൻ നിർമ്മിത വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ് നിർമ്മിത വസ്തുക്കളുടെ ബഹിഷ്കരണവും നടത്തി പ്രതിഷേധിച്ച സംഘടന - സ്വദേശി ബാന്ധവ് സമിതി

2. സ്വദേശി ബാന്ധവ് സമിതിയുടെ പ്രധാന ലക്ഷ്യം - ഇന്ത്യൻ നിർമ്മിത സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക 

3. സ്വദേശി ബാന്ധവ് സമിതി സ്ഥാപിച്ചത് - അശ്വിനി കുമാർ ദത്ത

4. സ്വദേശി ബാന്ധവ് സമിതി പ്രസിദ്ധീകരിച്ചിരുന്ന വാരിക - Barisal Hitaishi

5. ഇന്ത്യക്കാർക്ക് സ്വന്തം കച്ചവട ആവശ്യങ്ങൾക്കായി 1908ൽ കോപ്പറേറ്റീവ് ഹിന്ദുസ്ഥാൻ ബാങ്ക് സ്ഥാപിച്ചത് - അശ്വിനി കുമാർ ദത്ത

Post a Comment

Previous Post Next Post