സ്വാഭിമാന പ്രസ്ഥാനം

സ്വാഭിമാന പ്രസ്ഥാനം (Self-Respect Movement)

1925-ലാണ്‌ ഇ.വി രാമസ്വാമി സ്വാഭിമാന പ്രസ്ഥാനം (Self Respect Movement) ആരംഭിച്ചത്‌. അക്കാലത്ത്‌ ബ്രാഹ്മണ മേധാവിത്വം നിലനിന്നിരുന്നു. ഇവരുടെ അധികാരത്തിനും വിവേചനങ്ങള്‍ക്കുമെതിരെ പിന്നാക്കക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കാനായിരുന്നു ഈ പ്രസ്ഥാനം. രാജ്യത്തെ പട്ടിണിയും ദാരിദ്യവും നേരിട്ടനുഭവിച്ച രാമസ്വാമി, സവര്‍ണര്‍ക്കു മാത്രമാണ്‌ സമ്പത്തും സൗകര്യങ്ങളുമുള്ളതെന്ന്‌ തിരിച്ചറിഞ്ഞു. അങ്ങനെയാണ്‌ അദ്ദേഹം “സ്വാഭിമാന പ്രസ്ഥാനം” രൂപീകരിച്ചത്‌. 1919-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകൊണ്ട്‌ ഇ.വി രാമസ്വാമി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി. എന്നാല്‍ 1925-ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന്‌ രാജിവച്ചു. പിന്നീട് രാമസ്വാമി സ്വാഭിമാന പ്രസ്ഥാനത്തിന്റെ ഭാഗമായി “ദ്രാവിഡര്‍ കഴകം" എന്ന സാമൂഹ്യ പ്രസ്ഥാനം രൂപീകരിച്ചു. പൂണൂല്‍ മുറിക്കല്‍, വിഗ്രഹഭഞ്ജനം എന്നിവയ്‌ക്കൊക്കെ ഈ പ്രസ്ഥാനം നേതൃത്വം നല്‍കി. "ദ്രാവിഡ മുന്നേറ്റത്തിന്റെ പിതാവ്‌” എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌. രാമസ്വാമിയുടെ ശിഷ്യനായ അണ്ണാദുരൈ 1949-ല്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) രൂപീകരിച്ചു. ഇന്ന്‌ തമിഴ്‌നാട്‌ രാഷ്ട്രീയത്തിലെ പ്രബലശക്തികളിലൊന്നാണ്‌ ഡിഎംകെ.

PSC ചോദ്യങ്ങൾ

1. തമിഴ്‌നാട്ടിൽ സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചത് ആര് - ഇ വി രാമസ്വാമി നായ്ക്കർ

2. ജാതി തിന്മകൾക്കെതിരെയും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടിയ പ്രസ്ഥാനം - സ്വാഭിമാന പ്രസ്ഥാനം (സ്വയ മര്യാദയ്‌ ഇയക്കം)

3. സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ച വർഷം - 1925 

4. പെരിയാർ ഇ വി രാമസ്വാമി നായ്ക്കർ ആരംഭിച്ച സംഘടന - ദ്രാവിഡർ കഴകം

5. സ്വാഭിമാന പ്രസ്ഥാനത്തിന്റെ ലക്ഷ്യം - പിന്നോക്ക വിഭാഗങ്ങൾക്ക് തുല്യാവകാശമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക 

6. ഇ വി രാമസ്വാമി നായ്ക്കർ ആരംഭിച്ച പത്രങ്ങൾ - റിവോൾട്ട് (1928, ഇംഗ്ലീഷ്), പുരൈച്ചി (1933, തമിഴ്), പകുത്തറിവ്‌ (1934, തമിഴ്)

Post a Comment

Previous Post Next Post