മിന്റോ I

മിന്റോ I (Minto I)

1809ൽ ബംഗാളിലെ ഗവർണർ ജനറലായ മിന്റോ I 1813വരെ പദവിയിൽ തുടർന്നു. 1809ൽ മഹാരാജ രഞ്ജിത്ത് സിംഗുമായി മിന്റോ ഒന്നാമൻ അമൃത്സർ ഉടമ്പടി ഒപ്പുവെച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വടക്കൻ അതിർത്തികളിൽ നിന്ന് നെപ്പോളിയനിൽ നിന്നോ റഷ്യയിൽ നിന്നോ ആക്രമണമുണ്ടാകുമെന്ന ബ്രിട്ടീഷ് ഭയത്തെ തുടർന്നാണ് ഉടമ്പടി ഉപ്പുവച്ചത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാരകുത്തക അവസാനിപ്പിക്കുന്ന ചാര്‍ട്ടര്‍ ആക്ട് 1813ല്‍ നിലവില്‍വന്നത് അദ്ദേഹത്തിന്റെ കാലത്താണ്. മിന്റോ ഒന്നാമനുശേഷം 1813ൽ ഹേസ്റ്റിംഗ്‌സ് പ്രഭു ഗവർണർ ജനറലായി അധികാരമേറ്റു.

PSC ചോദ്യങ്ങൾ

1. മഹാരാജ രഞ്ജിത്ത് സിംഗുമായി മിന്റോ ഒന്നാമൻ അമൃത്സർ ഉടമ്പടി ഒപ്പുവെച്ച വർഷം - 1809

2. 1809ലെ അമൃത്സർ സന്ധി ഒപ്പുവെക്കുമ്പോൾ ബംഗാൾ ഗവർണർ ജനറൽ - മിന്റോ I 

3. അമൃത്സർ സന്ധിയിൽ ഒപ്പുവെച്ച പഞ്ചാബ് ഭരണാധികാരി - രാജാ രഞ്ജിത്ത് സിംഗ്

4. 1813ലെ ചാർട്ടർ ആക്ട് പാസ്സാകുമ്പോൾ ഗവർണർ ജനറൽ - മിന്റോ I

5. അമൃത്സർ ഉടമ്പടിയുടെ മറ്റൊരു പേര് - Minto-Metcalfe Treaty

Post a Comment

Previous Post Next Post