ഹേസ്റ്റിംഗ്‌സ് പ്രഭു

മാര്‍ക്കസ് ഹേസ്റ്റിംഗ്‌സ് പ്രഭു (Lord Hastings)

1813ൽ ബംഗാളിലെ ഗവർണർ ജനറലായ ഹേസ്റ്റിംഗ്‌സ് പ്രഭു 1823വരെ പദവിയിൽ തുടർന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് സാമന്ത ഏകാകിത നയം നടപ്പിലാക്കിയത്. ഗൂർഖാ യുദ്ധവും മൂന്നാം ആംഗ്ലോ മറാത്ത യുദ്ധവും അദ്ദേഹത്തിന്റെ ഭരണകാലത്താണ് നടന്നത്. അദ്ദേഹം ജുഡീഷ്യൽ നടപടികൾ ലളിതമാക്കുകയും സെൻസർഷിപ്പ് നിയമം നിർത്തലാക്കുകയും ചെയ്തു. മഹൽവാരി സമ്പ്രദായവും റയട്ട്വാരി സമ്പ്രദായവും കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. നീണ്ട പത്തുവർഷത്തെ ഹേസ്റ്റിംഗ്‌സ് പ്രഭുവിന്റെ ഭരണശേഷം 1823ൽ ആംഹെർസ്റ്റ് പ്രഭു ഗവർണർ ജനറലായി അധികാരമേറ്റു.

PSC ചോദ്യങ്ങൾ

1. വില്ലേജ് കമ്മ്യൂണിറ്റി സിസ്റ്റത്തിന് (മഹൽവാരി) പ്രാധാന്യം നൽകിയ ഗവർണർ ജനറൽ - ഹേസ്റ്റിംഗ്‌സ് പ്രഭു

2. ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഹൽവാരി സമ്പ്രദായം ആരംഭിച്ച ബംഗാൾ ഗവർണർ ജനറൽ - ഹേസ്റ്റിംഗ്‌സ് പ്രഭു

3. നേപ്പാൾ (കാഠ്‌മണ്ഡു) കീഴടക്കിയ ബംഗാൾ ഗവർണർ ജനറൽ - ഹേസ്റ്റിംഗ്‌സ് പ്രഭു

4. 'റയട്ട്വാരി സമ്പ്രദായം' കൊണ്ടുവന്നപ്പോഴത്തെ ബംഗാൾ ഗവർണർ ജനറൽ - ഹേസ്റ്റിംഗ്‌സ് പ്രഭു

5. മദ്രാസിൽ റയട്ട്വാരി സമ്പ്രദായം കൊണ്ടുവന്ന മദ്രാസ് ഗവർണർ - തോമസ് മൺറോ (1820)

6. സാമന്ത ഏകാകിത നയം (Policy of Subordinate Isolation) നടപ്പിലാക്കിയത് - ഹേസ്റ്റിംഗ്‌സ് പ്രഭു

7. ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌തത്‌ - ഹേസ്റ്റിംഗ്‌സ് പ്രഭു (1817-1818)

8. പേഷ്വാ ഭരണം അവസാനിപ്പിച്ച് പൂനെ ബോബെ പ്രസിഡൻസിയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ - ഹേസ്റ്റിംഗ്‌സ് പ്രഭു

9. മൂന്നാം മറാത്ത യുദ്ധം (1817-1819) നടന്നപ്പോൾ ബംഗാൾ ഗവർണർ ജനറൽ - ഹേസ്റ്റിംഗ്‌സ് പ്രഭു

10. ബോബെ പ്രവിശ്യ സ്ഥാപിച്ച ഗവർണർ ജനറൽ - ഹേസ്റ്റിംഗ്‌സ് പ്രഭു

11. പ്രസ്സുകളുടെ മേലുള്ള സെൻസർഷിപ്പ് നിർത്തലാക്കിയ ഗവർണർ ജനറൽ - ഹേസ്റ്റിംഗ്‌സ് പ്രഭു

12. ആംഗ്ലോ - നേപ്പാൾ യുദ്ധം (1814-1816) നടക്കുമ്പോൾ ഗവർണർ ജനറൽ - ഹേസ്റ്റിംഗ്‌സ് പ്രഭു

13. ക്രിസ്ത്യൻ മിഷണറിമാർ സൊറാംപൂർ കോളേജ് (1818) ആരംഭിച്ചപ്പോൾ ഗവർണർ ജനറൽ - ഹേസ്റ്റിംഗ്‌സ് പ്രഭു

14. 1817ൽ കല്‍ക്കട്ടയില്‍ ഹിന്ദു കോളേജ് സ്ഥാപിതമായപ്പോൾ ഗവർണർ ജനറൽ - ഹേസ്റ്റിംഗ്‌സ് പ്രഭു

Post a Comment

Previous Post Next Post