ഹരിജൻ സേവക് സംഘം

ഹരിജൻ സേവക് സംഘം (Harijan Sevak Sangh)

രണ്ടാം വട്ടമേശ സമ്മേളനത്തെത്തുടർന്ന് ഡോ.ബി.ആർ.അംബേദ്ക്കറുടെ അഭ്യർത്ഥന മാനിച്ച് അധഃസ്ഥിതവിഭാഗങ്ങൾക്ക് കമ്മ്യൂണൽ അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ അധഃകൃത വിഭാഗക്കാരെ ഒരു പ്രത്യേക വിഭാഗമായി കാണുന്നതിനെ ഗാന്ധിജി എതിർത്തു. തുടർന്ന് കമ്യൂണൽ അവാർഡ് പിൻവലിക്കാനായി 1932 സെപ്റ്റംബർ 20 ന് ഗാന്ധിജി യെർവാദ ജയിലിൽ നിരാഹാരം ആരംഭിച്ചു. അംബേദ്ക്കറുമായി പൂനെ ഉടമ്പടിയിൽ ഒപ്പുവച്ചതിനെത്തുടർന്ന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഇതുപ്രകാരം അധഃകൃതവിഭാഗക്കാർക്കുള്ള പ്രത്യേക സംവരണ മണ്ഡലങ്ങൾ ഇല്ലാതാകുകയും പൊതു ഹിന്ദു മണ്ഡലങ്ങളിലുള്ള അവരുടെ സംവരണ സീറ്റുകൾ ഇരട്ടിയാക്കുകയും ചെയ്തു. തുടർന്ന് അയിത്തോച്ചാടനത്തിനുവേണ്ടി ഒരു അഖിലേന്ത്യ യാത്രതന്നെ അദ്ദേഹം നടത്തി.  അധഃസ്ഥിത വിഭാഗക്കാരുടെ ഉന്നമനത്തിനായി ഹരിജൻ സേവക് സംഘ് എന്ന ഒരു സംഘടനയ്ക്ക് ഗാന്ധിജി രൂപം നൽകി. രാജ്യത്തെ തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടാനാണ് സംഘം സ്ഥാപിതമായത്. അയിത്തം അനുഭവിക്കുന്നവരുടെ പുരോഗതിക്കായി ഗാന്ധിജി 'ദി ഹരിജൻ' എന്ന പേരിൽ ഒരു പുതിയ പത്രവും ആരംഭിച്ചു. സംഘത്തിന്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ് സ്ഥിതിചെയ്യുന്നത്. ജി.ഡി.ബിർളയായിരുന്നു ഹരിജൻ സേവക് സംഘത്തിന്റെ പ്രഥമ അദ്ധ്യക്ഷൻ. 

PSC ചോദ്യങ്ങൾ 

1. അധഃസ്ഥിത വിഭാഗക്കാരുടെ ഉന്നമനത്തിനായി 1932ൽ മഹാത്മാഗാന്ധി സ്ഥാപിച്ച സംഘടന - ഹരിജൻ സേവക് സംഘം

2. ഹരിജൻ സേവക് സംഘം സ്ഥാപിച്ചത് - മഹാത്മാ ഗാന്ധി 

3. ഹരിജൻ സേവക് സംഘം സ്ഥാപിതമായത് - 1932ൽ 

4. ഹരിജൻ സേവക് സംഘത്തിന്റെ ലക്ഷ്യം - രാജ്യത്ത് നിലനിന്നിരുന്ന തൊട്ടുകൂടായ്മ ഇല്ലാതാക്കുക

5. ഹരിജൻ സേവക് സംഘത്തിന്റെ പ്രഥമ അദ്ധ്യക്ഷൻ - ജി.ഡി.ബിർള

6. ഹരിജൻ സേവക് സംഘത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ മഹാത്മാഗാന്ധി സ്ഥാപിച്ച പത്രം - ദി ഹരിജൻ

Post a Comment

Previous Post Next Post