ജോർജ്ജ് ബാർലോ

സർ ജോർജ്ജ് ബാർലോ (Sir George Barlow)

ജോൺ ഷോറിന്റെയും വെല്ലസ്ലി പ്രഭുവിന്റെയും അടുത്ത ഉപദേശകനായ സർ ജോർജ്ജ് ബാർലോ അദ്ദേഹത്തിന്റെ പിൻഗാമിയായി 1805ൽ താത്കാലിക ഗവർണർ ജനറലായി ചുമതലയേറ്റു. 1806-ൽ വെല്ലൂരിൽ കലാപം നടക്കുമ്പോൾ ഗവർണർ ജനറലായിരുന്ന അദ്ദേഹത്തിന്റെ പദവിയുടെ കാലാവധി 1807 വരെ തുടർന്നു. 1806ൽ അദ്ദേഹം ബാങ്ക് ഓഫ് കൽക്കട്ട സ്ഥാപിച്ചു. ഇതാണ് പിൽക്കാലത്ത് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി മാറിയത്. ഇന്ത്യയിൽ അടിമ വ്യാപാരം അവസാനിപ്പിച്ചത് 1807ൽ അദ്ദേഹത്തിന്റെ കാലത്താണ്. ജോർജ്ജ് ബാർലോയ്ക്കുശേഷം 1807ൽ മിന്റോ ഒന്നാമൻ ഗവർണർ ജനറലായി അധികാരമേറ്റു.

PSC ചോദ്യങ്ങൾ

1. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ആരംഭംകുറിച്ച 1806ലെ വെല്ലൂർ ലഹള നടന്നപ്പോൾ ബംഗാളിലെ ഗവർണർ ജനറൽ - ജോർജ്ജ് ബാർലോ

2. ബിട്ടീഷുകാർക്കെതിരെ നടന്ന ഇന്ത്യയിലെ ആദ്യ സൈനിക കലാപം - വെല്ലൂർ കലാപം

3. ഇന്ത്യയിൽ അടിമ വ്യാപാരം അവസാനിപ്പിച്ച ബംഗാളിലെ ഗവർണർ ജനറൽ - ജോർജ്ജ് ബാർലോ

4. ഇന്ത്യയിൽ അടിമ വ്യാപാരം അവസാനിപ്പിച്ച വർഷം - 1807

5. ജോർജ്ജ് ബാർലോ ഗവർണർ ജനറലായിരുന്ന കാലഘട്ടം - 1805 - 1807

Post a Comment

Previous Post Next Post