അഖിലേന്ത്യാ കിസാൻ സഭ

അഖിലേന്ത്യാ കിസാൻ സഭ (All India Kisan Sabha, AIKS)

1920ന് ശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാന കിസാൻ സഭകൾ രൂപംകൊണ്ടിരുന്നു. കിസാൻ സഭ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ബീഹാറിലാണ്. 1929ൽ സഹജാനന്ദ സരസ്വതി ബീഹാർ പ്രവിശ്യ കിസാൻ സഭ രൂപീകരിച്ചു. കർഷകർക്ക് അഖിലേന്ത്യാ തലത്തിൽ ഒരു കേന്ദ്ര സംഘടന ആവശ്യമാന്നെന്നു സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും കരുതി. അങ്ങനെ 1936ൽ ലക്ക്നൗവിൽ അഖിലേന്ത്യ കിസാൻ സഭ രൂപീകരിച്ചു. സഹജാനന്ദ സരസ്വതിയായിരുന്നു ആദ്യത്തെ പ്രസിഡന്റ്. എൻ.ജി.രംഗ ആദ്യ ജനറൽ സെക്രട്ടറിയും. കൃഷി ഭൂമി കർഷകന് എന്നതായിരുന്നു മുദ്രാവാക്യം. 1937 ഒക്ടോബറിൽ കിസാൻ സഭ ഔദ്യോഗിക പതാകയായി ചെങ്കൊടി സ്വീകരിച്ചു.

അഖിലേന്ത്യാ കിസാൻ സഭയുടെ ലക്ഷ്യങ്ങൾ

■ ജന്മിത്വം അവസാനിപ്പിക്കുകയും കർഷകർക്കും മറ്റ് ഗ്രാമീണ തൊഴിലാളികൾക്കും സൗജന്യമായി ഭൂമി വിതരണം ചെയ്യാനും.

■ ഭൂനികുതി കുറയ്ക്കുക.

■ ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കൃഷിയും വ്യവസായവും വികസിപ്പിക്കാനും.

■ കർഷകർക്കും മറ്റ് ഗ്രാമീണ തൊഴിലാളികൾക്കും നേരെയുള്ള ചൂഷണം അവസാനിപ്പിക്കുക.

PSC ചോദ്യങ്ങൾ

1. ബീഹാർ പ്രവിശ്യ കിസാൻ സഭ രൂപീകരിക്കപ്പെട്ടത് - 1929ൽ 

2. ബീഹാർ പ്രവിശ്യ കിസാൻ സഭ രൂപീകരിച്ചത് - സഹജാനന്ദ സരസ്വതി

3. അവധ് കിസാൻ സഭ രൂപീകരിക്കപ്പെട്ടത് - 1920 

4. യു.പി കിസാൻ സഭ രൂപീകരിക്കപ്പെട്ടത് - 1918 

5. യു.പി കിസാൻ സഭയുടെ പ്രമുഖ നേതാക്കൾ - ഗൗരി ശങ്കർ മിശ്ര, ഇന്ദ്ര നാരായൺ ദ്വിവേധി, മദൻ മോഹൻ മാളവ്യ

6. അവധിയിലെ കർഷകരുടെ പ്രമുഖ നേതാവായിരുന്നത് - ബാബാ രാമചന്ദ്ര 

7. കർഷകർക്ക് അഖിലേന്ത്യാ തലത്തിൽ രൂപീകരിക്കപ്പെട്ട കേന്ദ്ര സംഘടന - അഖിലേന്ത്യാ കിസാൻ സഭ

8. അഖിലേന്ത്യാ കിസാൻ സഭ രൂപീകരിക്കപ്പെട്ടത് - 1936ൽ 

9. അഖിലേന്ത്യാ കിസാൻ സഭയുടെ ആദ്യത്തെ പ്രസിഡന്റ് - സഹജാനന്ദ സരസ്വതി

10. അഖിലേന്ത്യാ കിസാൻ സഭയുടെ ആദ്യ സെക്രട്ടറി? - N G രംഗ

11. അഖിലേന്ത്യാ കിസാൻ സഭയുടെ മറ്റൊരു പേര് - അഖില ഭാരതീയ കിസാൻ സഭ 

12. എൻ.ജി.രംഗ അടക്കമുള്ള കർഷക നേതാക്കളുടെ ശ്രമഫലമായി ലാഹോറിൽ വച്ച് രൂപീകൃതമായ കർഷക പ്രസ്ഥാനം - അഖിലേന്ത്യ കിസാൻ കോൺഗ്രസ് 

13. അഖിലേന്ത്യ കിസാൻ കോൺഗ്രസ് പിൽക്കാലത്ത് അറിയപ്പെട്ടിരുന്നത് - അഖിലേന്ത്യ കിസാൻ സഭ 

14. കിസാൻ മാനിഫെസ്റ്റോയ്ക്ക് രൂപം നൽകിയത് - ബോംബെയിലെ അഖിലേന്ത്യ കിസാൻ സമിതി സമ്മേളനത്തിൽ വച്ച്

Post a Comment

Previous Post Next Post