സർവ ശിക്ഷ അഭിയാൻ

സർവ ശിക്ഷാ അഭിയാൻ (SSA)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2000 - 2001 സാമ്പത്തിക വർഷത്തിൽ നടപ്പാക്കിയ പദ്ധതിയാണ് സർവ ശിക്ഷ അഭിയാൻ (SSA). 6 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌കൂളുകളുടെ അടിസ്ഥാന ഭൗതിക സൗകര്യവികസനം, സൗജന്യ പാഠപുസ്തക വിതരണം, പെൺകുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കൽ, അധ്യാപക പരിശീലനം തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പദ്ധതി ആരംഭിച്ചപ്പോൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ചെലവിന്റെ അനുപാതം 75:25 ആയിരുന്നു. ഇപ്പോഴത് യഥാക്രമം 60:40 എന്നായിട്ടുണ്ട്. സ്‌കൂൾ സംവിധാനങ്ങളുടെ സാമൂഹ്യ ഉടമസ്ഥതയിലൂടെ പ്രാഥമിക വിദ്യാഭ്യാസം സർവത്രികമാക്കാനുള്ള ശ്രമമായിരുന്നു ഈ പദ്ധതി. വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്നതിന് പുറമെ അവരിലെ സർഗ്ഗശേഷികളെ വികസിപ്പിക്കുന്നതിനും ഈ പദ്ധതി അവസരം നൽകുന്നു.

PSC ചോദ്യങ്ങൾ

1. പ്രാഥമിക വിദ്യാഭ്യാസം സമ്പൂർണമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തിനായി 2000-01ൽ നടപ്പിലാക്കിയ പദ്ധതി - സർവ ശിക്ഷാ അഭിയാൻ (SSA)

2. SSA ആരംഭിച്ച പഞ്ചവത്സര പദ്ധതി - ഒൻപതാം പഞ്ചവത്സര പദ്ധതി

3. SSA ആരംഭിച്ചത് - 2000 - 2001 സാമ്പത്തിക വർഷത്തിൽ

4. SSA ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി - എ.ബി.വാജ്പേയി

5. SSA പദ്ധതിയുടെ ലക്ഷ്യം - 6 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ളവർക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം നൽകുക 

6. SSAയുടെ മുദ്രാവാക്യം - സർവ്വരും പഠിക്കുക, സർവ്വരും വളരുക

Post a Comment

Previous Post Next Post