ജനശ്രീ ബീമ യോജന

ജനശ്രീ ബീമ യോജന (JBY)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2000 ഓഗസ്റ്റ് 10ന് ആരംഭിച്ച പദ്ധതിയാണ് ജനശ്രീ ബീമ യോജന. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും 18നും 60നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട ജനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണ് ജനശ്രീ ബീമ യോജന (JBY). എൽ.ഐ.സിയാണ് ജനശ്രീ ബീമ യോജനയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത്. 2013 ജനുവരി ഒന്നിന് ജനശ്രീ ബീമ യോജന ആം ആദ്‌മി ബീമാ യോജനയിൽ ലയിച്ചു.

PSC ചോദ്യങ്ങൾ 

1. ജനശ്രീ ബീമ യോജന നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി - ഒൻപതാം പഞ്ചവത്സര പദ്ധതി

2. ജനശ്രീ ബീമ യോജന ആരംഭിച്ചത് - 2000 ഓഗസ്റ്റ് 10

3. ജനശ്രീ ബീമ യോജന ആരംഭിച്ച പ്രധാനമന്ത്രി - എ.ബി.വാജ്‌പേയി

4. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി - ജനശ്രീ ബീമ യോജന (JBY)

5. JBYയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് - എൽ.ഐ.സി 

6. JBY, ആം ആദ്‌മി ബീമാ യോജനയിൽ ലയിച്ചത് - 2013 ജനുവരി 1

Post a Comment

Previous Post Next Post