ദീൻദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന

ദീൻദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY)

ഗ്രാമങ്ങളിൽ സമ്പൂർണ്ണ വൈദ്യുതീകരണം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ 2015 ജൂലൈ 25ന് ആരംഭിച്ച പദ്ധതിയാണ് ദീൻദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY). രാജ്യത്തെ എല്ലാ ഭവനങ്ങളിലും 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. സബ്‌സ്റ്റേഷനുകളുടെ നിർമ്മാണം, വിതരണ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കൽ, ഊർജമീറ്ററുകൾ മാറ്റിസ്ഥാപിക്കൽ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സർവീസ് കണക്‌ഷൻ നൽകൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ.

PSC ചോദ്യങ്ങൾ

1. രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന നവീകരിച്ച് രൂപം നൽകിയ പദ്ധതി - ദീൻദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY)

2. ദീൻദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന ആരംഭിച്ച വർഷം - 2015 ജൂലൈ 25

3. 24 x 7 എന്ന തരത്തിൽ വൈദ്യുതി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കേന്ദ്ര ഊർജ്ജ മന്ത്രാലയം ആരംഭിച്ച പദ്ധതി - ദീൻദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY)

Post a Comment

Previous Post Next Post