ഗ്രാമീണ സഡക് യോജന

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (PMGSY)

സംസ്ഥാനത്ത് ഒറ്റപ്പെട്ടു കിടക്കുന്ന സങ്കേതങ്ങളെയും മലയോര പ്രദേശങ്ങളെയും പ്രധാന റോഡുകളുമായി ബന്ധപ്പെടുത്തുന്നതിന് ഉതകുന്ന വിധത്തിൽ എല്ലാ കാലാവസ്ഥകളിലും ഗതാഗത യോഗ്യമായ റോഡ് നിർമിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2000 - 2001ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന. നൂറു ശതമാനവും കേന്ദ്രവിഹിതം ലഭിക്കുന്നതാണ് പദ്ധതി. കേന്ദ്ര നഗരവികസന മന്ത്രാലയമാണ് പദ്ധതി നിയന്ത്രിക്കുന്നത്. ഈ പദ്ധതിയിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കാനുള്ള മാനദണ്ഡം നിഷ്കർഷിച്ചിട്ടില്ല. കണക്ടിവിറ്റിക്കുള്ള റോഡ് വികസനമാണ് ലക്ഷ്യം. ആയതിനാൽ ഈ പ്രോജക്ടുകൾ ടെൻഡർ ചെയ്യേണ്ടതാണെന്നു കേന്ദ്ര മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ മൂന്നാം ഘട്ടമാണ് നിലവിലുള്ളത്. കാലയളവ് 2019 - 2020 to 2024 - 2025. മൂന്നാം ഘട്ടത്തിൽ 60:40 അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെലവ് വഹിക്കുന്നത്. എന്നാൽ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാലയൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ 90:10 അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെലവ് വഹിക്കുന്നത്.

PSC ചോദ്യങ്ങൾ

1. ഗ്രാമങ്ങളിലെ റോഡുകൾ യാത്രാ സൗകര്യാർത്ഥം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതി - പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY)

2. PMGSY പദ്ധതി ആരംഭിച്ചത് - 2000 ഡിസംബർ 25 

3. PMGSY പദ്ധതി നിയന്ത്രിക്കുന്നത് - കേന്ദ്ര നഗരവികസന മന്ത്രാലയം 

4. സംസ്ഥാനങ്ങളിൽ PMGSY പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് - ജില്ലാ പഞ്ചായത്ത് 

5. വിദൂര ഗ്രാമങ്ങളിൽ മെച്ചപ്പെട്ട റോഡ് ഗതാഗതം ലക്ഷ്യമാക്കിയുള്ള പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജന നിലവിൽ വന്നത് എന്നാണ് - 2000 ഡിസംബർ 25 

6. ഗ്രാമ സഡക് യോജനയുടെ ചെലവ് പൂർണ്ണമായും വഹിക്കുന്നത് - കേന്ദ്ര സർക്കാർ 

Post a Comment

Previous Post Next Post