അന്ത്യോദയ അന്ന യോജന

അന്ത്യോദയ അന്ന യോജന (AAY)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2000 ഡിസംബർ 25ന് ആരംഭിച്ച പദ്ധതിയാണ് അന്ത്യോദയ അന്ന യോജന. പൊതുവിതരണ ശൃംഖലയിലൂടെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്കു കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകുന്ന പദ്ധതി. രണ്ടായിരത്തിലാണ് പദ്ധതി നിലവിൽ വന്നത്. 35 കിലോഗ്രാം ഭക്ഷ്യധാന്യമാണ് ഈ പദ്ധതി പ്രകാരം നൽകുന്നത് (2012 മുതൽ. അതുവരെ 25 കിലോഗ്രാം ആയിരുന്നു). ഗോതമ്പ് രണ്ടു രൂപ നിരക്കിലും അരി മൂന്നു രൂപ നിരക്കിലുമാണു നൽകുന്നത്. തുടക്കത്തിൽ AAY നടപ്പിലാക്കിയത് രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലാണ്. ഭൂരഹിതരായ കർഷകത്തൊഴിലാളികൾ, ഗ്രാമീണ മേഖലയിലെ കരകൗശല ജീവനക്കാർ, വിധവകളുടെ കുടുംബങ്ങൾ, എച്ച്.ഐ.വി രോഗികളുടെ കുടുംബങ്ങൾ, ആദിമ ഗോത്ര വിഭാഗങ്ങൾ, അറുപതു വയസ്സിനു മുകളിലുള്ള സ്ഥിരവരുമാനമില്ലാത്തവരും കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്നവർ, ഗുരുതരമായ രോഗങ്ങളുള്ളവർ എല്ലാം അന്ത്യോദയ അന്ന യോജന കാർഡിന് അർഹരാണ്. അന്ത്യോദയ അന്ന യോജനയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഫീസ് സൗജന്യമാണ്.

PSC ചോദ്യങ്ങൾ 

1. പൊതുവിതരണ ശൃംഖലയിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര പദ്ധതി - അന്ത്യോദയ അന്ന യോജന (AAY)

2. ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുന്ന പദ്ധതിയായ അന്ത്യോദയ അന്ന യോജന നിലവിൽ വന്നത് എന്നാണ് - 2001 ഡിസംബർ 25

3. AAY നടപ്പിലാക്കിയ ആദ്യ സംസ്ഥാനം - രാജസ്ഥാൻ 

4. AAY പദ്ധതി പ്രകാരം നൽകുന്ന ധാന്യങ്ങൾ - അരി (Rs.3/kg), ഗോതമ്പ് (Rs.2/kg)

5. AAY പദ്ധതി പ്രകാരം അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന റേഷൻ കാർഡ് - അന്ത്യോദയ റേഷൻ കാർഡ് 

6. അന്ത്യോദയ റേഷൻ കാർഡിന്റെ നിറം - പച്ച 

7. കേരളത്തിലെ അന്ത്യോദയ റേഷൻ കാർഡിന്റെ നിറം - മഞ്ഞ 

8. ഗ്രാമപ്രദേശങ്ങളിൽ AAY റേഷൻ കാർഡിന് അന്തിമ അനുമതി നൽകുന്നത് - റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് 

9. നഗരപ്രദേശങ്ങളിൽ AAY റേഷൻ കാർഡിന് അന്തിമ അനുമതി നൽകുന്നത് - അർബൻ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്

Post a Comment

Previous Post Next Post