പൊതുവരുമാനം

പൊതുവരുമാന മാർഗ്ഗങ്ങൾ (Public Revenue)

സർക്കാരിന്റെ വരുമാന മാർഗമാണ് പൊതുവരുമാനം. പൊതുവരുമാനം രണ്ടുതരമാണ് - നികുതി വരുമാനവും നികുതിയേതര വരുമാനവും. നികുതിയാണ് സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്. ക്ഷേമപ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ പൊതുതാൽപ്പര്യത്തിനുവേണ്ടിയുള്ള ചെലവുകൾ വഹിക്കാനായി ജനങ്ങൾ സർക്കാരിന് നിർബന്ധമായും നൽകേണ്ട പണമാണ് നികുതികൾ. നികുതി നൽകുന്നത് നികുതിദായകരാണ്. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, തദ്ദേശസ്ഥാപനങ്ങൾ എന്നിവക്കാണ് നികുതി ഏർപ്പെടുത്താൻ അധികാരമുള്ളത്. കേന്ദ്ര സർക്കാരിന്റെ പ്രധാന നികുതികളാണ് ചുങ്കം, തീരുവ, ആദായ നികുതി, സി.ജി.എസ്.ടി, കോർപ്പറേറ്റ് നികുതി എന്നിവ. സംസ്ഥാന സർക്കാർ ചുമത്തുന്ന പ്രധാന നികുതികളാണ് എസ്.ജി.എസ്.ടി, വിൽപ്പന നികുതി, വാഹന നികുതി, രജിസ്ട്രേഷൻ നികുതി, ഭൂനികുതി എന്നിവ. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന നികുതികളാണ് കെട്ടിട നികുതി, വിനോദ നികുതി, പരസ്യ നികുതി, തൊഴിൽ നികുതി എന്നിവ. ഫീസ്, ഫൈൻ, പെനാൽറ്റി, ഗ്രാന്റ്, പലിശ, ലാഭം എന്നിവയാണ് സർക്കാരിന്റെ പ്രധാന നികുതിയേതര വരുമാനങ്ങൾ.

സർചാർജ് & സെസ്സ് 

നികുതിയോടൊപ്പം സർക്കാരിന് വരുമാനം ലഭിക്കുന്ന മറ്റ് രണ്ട് സ്രോതസ്സുകളാണ് സർചാർജും സെസ്സും. നികുതിക്കുമേൽ ചുമത്തുന്ന അധിക നികുതിയാണ് സർചാർജ്. ഒരു നിശ്ചിതക്കാലത്തേക്കാണ് സർചാർജ് ചുമത്തുന്നത്. സാധാരണ വരുമാന നികുതിയുടെ നിശ്ചിത ശതമാനമാണ് സർചാർജായി ഈടാക്കുന്നത്. സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതിയാണ് സെസ്സ്. ഉദാഹരണം വ്യക്തിഗത ആദായനികുതിയോടൊപ്പം ചുമത്തുന്ന വിദ്യാഭ്യാസ സെസ്സ്. 

PSC ചോദ്യങ്ങൾ 

1. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാന സ്രോതസ്സ് - നികുതികൾ 

2. നികുതി നൽകുന്ന വ്യക്തി അറിയപ്പെടുന്നത് - നികുതിദായകൻ 

3. നികുതിയെക്കുറിച്ച് പ്രാതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ അനുഛേദം - അനുഛേദം 265 

4. ബജറ്റിന്റെ രണ്ടാംഭാഗത്ത് പരാമർശിക്കുന്നത് - നികുതി ഘടന

5. നികുതിയെക്കുറിച്ച് പരാമർശമുള്ള പ്രാചീന ഇന്ത്യൻ കൃതികൾ - മനുസ്മൃതി, അർത്ഥശാസ്ത്രം 

6. ഇറക്കുമതി ചെയ്തിരുന്ന വസ്തുക്കൾക്ക് മൗര്യ കാലഘട്ടത്തിൽ ഏർപ്പെടുത്തിയിരുന്ന നികുതി - വർത്തനം

7. പ്രാചീന ഇന്ത്യയിൽ ഇറക്കുമതി വസ്തുക്കൾക്കുണ്ടായിരുന്ന മറ്റൊരു നികുതി - ദ്വരോദയ 

8. പ്രാചീനകാലത്ത് തീർത്ഥാടകരുടെമേൽ ഏർപ്പെടുത്തിയിരുന്ന നികുതി - യാത്രാവേതന 

9. സുൽത്താൻമാരുടെ ഭരണകാലത്തുണ്ടായിരുന്ന മതനികുതി - ജിസിയ 

10. മറാത്ത സാമ്രാജ്യത്തിലെ പ്രധാന നികുതികൾ - ചൗത്ത്, സർദേശ്‌മുഖി

11. നികുതികളെക്കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി കമ്മീഷനെ (Taxation Enquiry Commission) നിയമിച്ചത് - ഡോ.ജോൺ മത്തായി (1954)

12. Taxation Enquiry Commission-നിൽ അംഗമായിരുന്ന മലയാളി - കെ.ആർ.കെ.മേനോൻ (കേന്ദ്ര ധനകാര്യ സെക്രട്ടറി)

13. ഇന്ത്യയിൽ ആദായ നികുതി നിയമം നിലവിൽ വന്നത് - 1962 ഏപ്രിൽ 1 

14. കേരളത്തിൽ സമ്പൂർണ നികുതി സമാഹരണ ജില്ലയാകുന്നത് - എറണാകുളം 

15. ഇന്ത്യയിൽ നികുതി പരിഷ്‌കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി - രാജാ ചെല്ലയ്യ കമ്മിറ്റി 

16. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള പട്ടണം - മുംബൈ 

17. കാർഷിക ആദായ നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - പഞ്ചാബ് 

18. ഇന്ത്യയിൽ വാണിജ്യ കുത്തകകളെ നിയന്ത്രിക്കാനായി പുറപ്പെടുവിച്ച ആക്ട് - MRTP Act (പാസ്സാക്കിയത് - 1969)

19. സിനിമാ തീയേറ്ററുകൾക്ക് ഏർപ്പെടുത്തുന്ന നികുതി - വിനോദ നികുതി 

20. പാലം, റോഡ് എന്നിവയിലൂടെയുള്ള ഗതാഗതത്തിന് നൽകേണ്ടി വരുന്ന നികുതി - ടോൾ 

21. നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരുന്ന നികുതി - ഒക്ട്രോയ് 

22. കയറ്റുമതി - ഇറക്കുമതി സാധനങ്ങളുടെ മേൽ ചുമത്തിയിരുന്ന നികുതി - കസ്റ്റംസ് നികുതി 

23. ഭൂനികുതി അടയ്‌ക്കേണ്ടത് - വില്ലജ് ഓഫീസിൽ 

24. തൊഴിൽ നികുതി, കെട്ടിട നികുതി എന്നിവ അടയ്‌ക്കേണ്ടത് - ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനത്തിൽ 

25. വസ്തു നികുതി എന്ന പേരിൽ പഞ്ചായത്ത് ഈടാക്കുന്ന നികുതി - കെട്ടിട നികുതി 

26. മലിനീകരണം നടത്തുന്ന വ്യവസായ സ്ഥാപനങ്ങളുടെ മേൽ ഏർപ്പെടുത്തുന്ന നികുതി - കാർബൺ ടാക്‌സ് 

27. മുദ്രവില ശേഖരിക്കുന്നത് സംസ്ഥാന സർക്കാരാണ്. എന്നാൽ ഇത് ചുമത്തുന്നത് - കേന്ദ്ര സർക്കാർ

28. ആദ്യമായി കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം - കേരളം

29. കേന്ദ്ര സർക്കാരിന്റെ പ്രധാന വരുമാന മാർഗം - കോർപ്പറേറ്റ് നികുതി 

30. സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗം - സ്റ്റേറ്റ് ജി.എസ്.ടി

31. സ്റ്റേറ്റ് ജി.എസ്.ടി നിലവിൽ വരുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗം - വിൽപ്പന നികുതി 

32. പഞ്ചായത്തുകളുടെ പ്രധാന നികുതി വരുമാനം - കെട്ടിട നികുതി

33. 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്ന മുദ്രാവാക്യം ഉയർന്നത് ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടാണ് - അമേരിക്ക 

34. നികുതി നിയമങ്ങൾ ലഘൂകരിക്കാനുള്ള ശുപാർശകൾ സമർപ്പിക്കാനായി 1987ൽ നിയമിതമായ കമ്മിഷനേത് - എൽ.കെ.ഝാ കമ്മിഷൻ 

35. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി പങ്കിടലിനെക്കുറിച്ചുള്ള ശുപാർശകൾ തയ്യാറാക്കുന്നതാര് - കേന്ദ്ര ധനകാര്യ കമ്മിഷൻ 

36. ഇന്ത്യയിൽ വരുമാനം എന്ന ഗണത്തിൽ പെടുത്തിയിട്ടില്ലാത്ത ഏക പെൻഷൻ ഏത് സ്ഥാപനത്തിൽനിന്നുള്ളതാണ് - ഐക്യരാഷ്ട്രസഭയിൽ നിന്ന്

Post a Comment

Previous Post Next Post