നാണയപ്പെരുപ്പവും നാണയച്ചുരുക്കവും

നാണയപ്പെരുപ്പവും നാണയച്ചുരുക്കവും (Inflation and Deflation)

രാജ്യത്ത് ജനങ്ങളുടെ പക്കൽ പണത്തിന്റെ ലഭ്യതയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ റിസർവ് ബാങ്ക് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വിലയിരുത്തി സ്വർണത്തിലും വിദേശനാണ്യത്തിലും മറ്റ് ആസ്തികളിലുമൊക്കെയായി മതിയായ കരുതൽ അനുപാതം നിലനിർത്തിയിട്ടേ കറൻസി അച്ചടിക്കുകയുള്ളു. പരിധിക്കപ്പുറമുള്ള പണലഭ്യതയും പരിധിയിൽ കുറഞ്ഞുള്ള പണലഭ്യതയും ഉണ്ടാകുന്ന അവസ്ഥകളാണ് നാണയപ്പെരുപ്പവും നാണയച്ചുരുക്കവും. കറൻസി അളവിൽ കൂടുതൽ അച്ചടിച്ചാൽ അത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാകും. കാരണം ആളുകളുടെ പക്കൽ കൂടുതൽ പണം എത്തിച്ചേർന്നാൽ അവശ്യ സാധനങ്ങൾ കൂടുതൽ പണം മുടക്കി വാങ്ങാൻ അവർ തയ്യാറാകും. ക്രമേണ സാധനങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകും. ഇതുമൂലം പണത്തിന്റെ മൂല്യം സാധനകളുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞുകൊണ്ടിരിക്കും. ഇത്തരത്തിൽ വില വർധിക്കുമ്പോൾ ഓരോ യൂണിറ്റ് കറൻസിക്കും വാങ്ങാവുന്ന വസ്തുക്കളുടെയും സേവനങ്ങളുടെയും അളവിൽ കുറവ് വരുന്നു. തൽഫലമായി പണത്തിന്റെ വാങ്ങൽശേഷിയിൽ കുറവ് ഉണ്ടാകുന്നു. ഇങ്ങനെ പണത്തിന്റെ മൂല്യം കുറയുകയും സാധനങ്ങൾക്കോ സേവനങ്ങൾക്കോ ഈടാക്കുന്ന വിലയിൽ നിശ്ചിത കാലയളവിൽ അമിത വർധന ഉണ്ടാകുന്നതിനെ പറയുന്നതാണ് നാണയപ്പെരുപ്പം. സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറഞ്ഞുവരുന്ന അവസ്ഥയാണ് നാണയച്ചുരുക്കം.

PSC ചോദ്യങ്ങൾ

1. പരിധിക്കപ്പുറം പണലഭ്യതയുണ്ടായിരിക്കുകയോ പണത്തിന്റെ മൂല്യം സാധനങ്ങളുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞു കൊണ്ടിരിക്കുകയോ ചെയ്യുന്ന അവസ്ഥ - നാണയപ്പെരുപ്പം (Inflation)

2. സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറഞ്ഞുവരുന്ന അവസ്ഥ - നാണയച്ചുരുക്കം (Deflation)

3. ഇന്ത്യയിൽ ഏറ്റവുമുയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയ വർഷമേത് - 1974 - 75 (ഇക്കാലത്തെ പണപ്പെരുപ്പനിരക്ക് 25.2 ആയിരുന്നു.)

4. സാധനസാമഗ്രഹികളുടെ തുടർച്ചയായ വിലക്കയറ്റവും അതിലൂടെ കറൻസിക്കുണ്ടാവുന്ന മൂല്യശോഷണവുമാണ് - പണപ്പെരുപ്പം (Inflation)

Post a Comment

Previous Post Next Post