നായർ പട്ടാള ലഹള

നായർ പട്ടാള ലഹള (Nair Pattalam Lahala)

ടിപ്പു സുൽത്താന്റെ മൈസൂർപ്പടയുടെ തിരുവിതാംകൂർ ആക്രമണം തടയുവാൻ അന്നു നാടുവാണിരുന്ന ധർമ്മരാജാവും മന്ത്രി കേശവദാസും ബ്രിട്ടീഷുകാരുടെ സഹായം തേടി. അവർ സഹായിക്കാമെന്നു സമ്മതിച്ചു. ഇക്കാര്യത്തിനു കമ്പനിയും തിരുവിതാംകൂറും തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കി. തിരുവിതാംകൂറിനെ കമ്പനിക്കാർ ശത്രുക്കളിൽ നിന്നും രക്ഷിക്കാം എന്നും പകരം ബ്രിട്ടീഷുകാർക്ക് സൈനിക ആവശ്യത്തിനായി ആണ്ടിൽ ആറു ലക്ഷം കൊടുക്കാമെന്ന് തിരുവിതാംകൂറും സമ്മതിച്ചു. ടിപ്പു തിരുവിതാംകൂറിനെ ആക്രമിച്ചു. തിരുവിതാംകൂർ സൈന്യം ടിപ്പുവിന്റെ പടയെ പായിക്കുകയും ചെയ്തു. ഉടമ്പടിപ്രകാരം തിരുവിതാംകൂറിനെ സഹായിക്കാൻ കടപ്പെട്ട കമ്പനി സഹായിച്ചില്ല. എങ്കിലും കപ്പം മുറയ്ക്ക് കൊടുത്തുവന്നു. ബാലരാമവർമ്മയുടെ കാലത്ത് ഖജനാവിൽ പണം ഇല്ലാതിരുന്നതിനാൽ കപ്പം മുടങ്ങി. അന്ന് ദിവാനായിരുന്ന വേലുത്തമ്പി ബ്രിട്ടീഷിക്കാർക്ക്  സൈനിക ആവശ്യത്തിനായി കൊടുക്കേണ്ട തുക അധികമായി വന്നപ്പോൾ നായർ പട്ടാളത്തിന്റെ ആനുകൂല്യം കുറച്ചു. ശമ്പളം കുറച്ചത് പട്ടാളക്കാർക്ക് രസിച്ചില്ല. അവർ കൂട്ടം ചേർന്ന് ആലോചന നടത്തി. നാടിന്റെ പല ഭാഗത്തായി പാർപ്പിച്ചിരുന്ന പട്ടാളക്കാർ ഒരുമിച്ചുകൂടി ലഹള നടത്തി. നാട്ടിൽ സമാധാനം പാലിക്കേണ്ട പട്ടാളക്കാർ ലഹളക്കൊരുങ്ങിയത് വേലുത്തമ്പിയെ അസ്വസ്ഥനാക്കി. അന്ന് ബ്രിട്ടീഷ് റസിഡന്റായിരുന്ന മെക്കാളിയുടെ സഹായം അദ്ദേഹത്തിനു ലഭിച്ചു. അങ്ങനെ പട്ടാള ലഹള അമർച്ച ചെയ്തു.

PSC ചോദ്യങ്ങൾ 

1. തിരുവിതാംകൂർ പട്ടാളം അറിയപ്പെട്ടിരുന്നത് - നായർ ബ്രിഗേഡ്

2. തിരുവിതാംകൂർ പട്ടാള ലഹള അറിയപ്പെടുന്നത് - നായർ പട്ടാളം ലഹള

3. തിരുവിതാംകൂർ നായർ ബ്രിഗേഡിന്റെ അലവൻസ് കുറയ്ക്കാൻ തീരുമാനിച്ച വേലുത്തമ്പി ദളവയുടെ നീക്കത്തിനെതിരെ നടന്ന ലഹള - തിരുവിതാംകൂർ പട്ടാള ലഹള

4. നായർ പട്ടാള ലഹള നടന്നപ്പോൾ തിരുവിതാംകൂർ ദിവാൻ - വേലുത്തമ്പി ദളവ

5. നായർ പട്ടാള ലഹളയ്ക്കുള്ള കാരണം - തിരുവിതാംകൂറിലെ ബ്രിട്ടീഷുകാർക്ക് സൈനിക ആവശ്യത്തിനായി കൊടുക്കേണ്ട തുക അധികമായി വന്നപ്പോൾ വേലുത്തമ്പി ദളവ നായർ പട്ടാളത്തിന്റെ ആനുകൂല്യം കുറച്ചതിനാൽ

6. നായർ പട്ടാളം ലഹള നടന്ന വർഷം - 1804

Post a Comment

Previous Post Next Post