ജെറ്റ് വിമാനം

ജെറ്റ് വിമാനം (Jet Planes in India)

ഇന്ധനവും വായുവും ചേർന്ന മിശ്രിതം കത്തിയാണ് സാധാരണ ജെറ്റ് എൻജിനുകൾ പ്രവർത്തിക്കുന്നത്. ശബ്ദത്തേക്കാൾ വേഗത്തിൽ കുതിക്കുന്ന വിമാനങ്ങളാണ് സൂപ്പർസോണിക് ജെറ്റ് വിമാനങ്ങൾ. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവീസ് എയർ ഇന്ത്യ തുടങ്ങിയത് 1960ലാണ്. അമേരിക്കയിലേക്കായിരുന്നു ഇത്. ബോയിങ് 707 - 437 വിമാനമാണ് സർവീസിനുപയോഗിച്ചത്. 'നന്ദാദേവി' എന്നാണ് വിമാനത്തിന് നൽകിയ പേര്. ഏതെങ്കിലും ഇന്ത്യൻ കമ്പനി അമേരിക്കയിലേക്ക് നടത്തുന്ന ആദ്യത്തെ വിമാനസർവീസായിരുന്നു ഇത്. ലണ്ടൻ വഴി ന്യൂയോർക്കിലേക്കായിരുന്നു ഈ സർവീസ്.

PSC ചോദ്യങ്ങൾ 

1. ഇന്ത്യയിൽ നിന്നുള്ള ആദ്യ ജെറ്റ് വിമാന സർവീസ് എയർ ഇന്ത്യ തുടങ്ങിയ വർഷം - 1960 ഫെബ്രുവരി 21 

2. ഇന്ത്യയുടെ ആദ്യത്തെ ജെറ്റ് വിമാന സർവീസ് ഏത് രാജ്യത്തേയ്ക്കായിരുന്നു - അമേരിക്ക 

3. ഏത് രാജ്യത്തിന്റെ വിമാന കമ്പനിയാണ് Dassault Aviation - ഫ്രാൻസ്

4. ഇന്ത്യയിലെ ആദ്യ സ്വകാര്യ ജെറ്റ് ടെർമിനൽ നിലവിൽ വന്ന എയർപോർട്ട് - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Post a Comment

Previous Post Next Post