ദേശീയ വിമാനത്താവളങ്ങൾ

ദേശീയ വിമാനത്താവളങ്ങൾ (Indian Airports)

1. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം - കേരളം (നാല് എണ്ണം)

2. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം - കുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളം (ലഡാക്കിലെ ലേയിൽ)

3. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ന്യൂഡൽഹി, 4.43 കി.മീ)

4. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

5. ഇന്ത്യയിലെ ആദ്യ Single Use Plastic Free വിമാനത്താവളം - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

6. കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ-പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

7. കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ-പസഫിക് മേഖലയിലെ രണ്ടാമത്തെ വിമാനത്താവളം - രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഹൈദരാബാദ്)

8. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം - കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (ബംഗളൂരു)

9. ആധാർ നമ്പർ ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്യാൻ സാധിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളം - കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (ബംഗളൂരു)

10. ഇന്ത്യയിലാദ്യമായി കടൽപ്പാലത്തിൽ റൺവേ സ്ഥാപിക്കുന്നത് - അഗത്തി വിമാനത്താവളം (ലക്ഷദ്വീപ്)

11. റൺവേയുടെ താഴെ നാഷണൽ ഹൈവേ നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ എയർപോർട്ട് - ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട് (വാരാണസി)

12. കളർകോഡഡ് മാപ്പ് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ വിമാനത്താവളം - ജയ്‌പൂർ അന്താരാഷ്ട്ര വിമാനത്താവളം 

13. പോർട്ട് ബ്ലയർ വിമാനത്താവളത്തിന്റെ പുതിയ പേര് - വീർ സവർക്കർ വിമാനത്താവളം 

14. ഡം ഡം വിമാനത്താവളത്തിന്റെ പുതിയ പേര് - സുബാഷ് ചന്ദ്രബോസ് വിമാനത്താവളം 

15. ആഗ്ര വിമാനത്താവളത്തിന്റെ പുതിയ പേര് - ദീൻദയാൽ ഉപാധ്യായ വിമാനത്താവളം 

16. ഒഡീഷയിലെ Jharsuguda Airport ന്റെ പുതിയ പേര് - വീർ സുരേന്ദ്രസായ് വിമാനത്താവളം 

17. അഗർത്തല വിമാനത്താവളത്തിന്റെ പുതിയ പേര് - മഹാരാജാ ബീർ ബിക്രം വിമാനത്താവളം 

18. മുൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച വിമാനത്താവളം - ജോളിഗ്രാന്റ് വിമാനത്താവളം (ഡെറാഡൂൺ)

Post a Comment

Previous Post Next Post