ഗ്രീൻഫീൽഡ് വിമാനത്താവളം

ഗ്രീൻഫീൽഡ് എയർപോർട്ട് (Greenfield Airport)

നിലവിലുള്ള ഒരു വിമാനത്താവളത്തിന് വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ കൈകാര്യം ചെയ്യാനാവാതെ വരുമ്പോൾ അതിനുപകരം സ്ഥാപിക്കപ്പെടുന്നതാണ് ഗ്രീൻഫീൽഡ് എയർപോർട്ട്. കേന്ദ്ര സർക്കാരാണ് അനുമതി നൽകുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമാണം. 2008 മാർച്ച് 14ന് ഉദ്‌ഘാടനം ചെയ്‌ത ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് പ്രവർത്തനക്ഷമമായ രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്. ബെംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളവും ഈ ഗണത്തിൽപെട്ടതാണ്.

PSC ചോദ്യങ്ങൾ 

1. ഉപയോഗശൂന്യമായതോ മറ്റ് നിർമ്മിതികൾ ഒന്നും ഇല്ലാത്തതുമായ സ്ഥലത്ത് പുതുതായി രൂപകൽപ്പന ചെയ്‌ത്‌ നിർമ്മിക്കപ്പെടുന്ന വിമാനത്താവളം - ഗ്രീൻഫീൽഡ് വിമാനത്താവളം 

2. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം - രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഹൈദരാബാദ്)(2008)

3. വീൽചെയർ - ലിഫ്റ്റ് സംവിധാനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം - രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

4. വടക്ക് - കിഴക്കൻ ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം - പാക്യോങ് വിമാനത്താവളം

5. ഇന്ത്യയിലെ പ്രവർത്തന സജ്ജമായ നൂറാമത്തെ വിമാനത്താവളം - പാക്യോങ് വിമാനത്താവളം

6. സിക്കിമിലെ ആദ്യത്തെ വിമാനത്താവളം നിലവിൽ വന്നത് - പാക്യോങ് 

7. ഇന്ത്യയിലെ ആദ്യ സ്വകാര്യ ഗ്രീൻഫീൽഡ് വിമാനത്താവളം - Kazi Nazrul Islam Airport (ദുർഗ്ഗാപ്പൂർ, പശ്ചിമബംഗാൾ)

Post a Comment

Previous Post Next Post