ഇന്ത്യയിലെ വിമാന കമ്പനികൾ

ഇന്ത്യയിലെ വിമാന കമ്പനികൾ (Airlines Companies in India)

1953 ഓഗസ്റ്റ് ഒന്നിന് ഇന്ത്യൻ വ്യോമസേനരംഗം ദേശസാത്കരിച്ചു. ഇന്ത്യൻ എയർലൈൻസും, എയർ ഇന്ത്യയുമായിരുന്നു ആദ്യകാല ദേശീയ വിമാന കമ്പനികൾ. വിദേശ സർവീസുകൾക്കായി എയർ ഇന്ത്യ ഇന്റർനാഷണലിനെ ആ പേരിൽ നിലനിർത്തി. ആഭ്യന്തര സർവീസുകാർക്കായി 'ഇന്ത്യൻ എയർലൈൻസ്' രൂപവത്കരിച്ചു. അപ്പോൾ ഇന്ത്യയിൽ ആഭ്യന്തര വിമാനസർവീസ് നടത്തിയിരുന്ന എട്ട് കമ്പനികളാണുണ്ടായിരുന്നത്. ഡെക്കാൻ എയർവേസ്, എയർവേസ് ഇന്ത്യ, ഭാരത് എയർവേസ്, ഹിമാലയൻ ഏവിയേഷൻ, കലിംഗ എയർലൈൻസ്, ഇന്ത്യൻ നാഷണൽ എയർവേസ്, എയർ ഇന്ത്യ, എയർ സർവീസസ് ഓഫ് ഇന്ത്യ എന്നിവയാണവ. ഇവ കൂട്ടിച്ചേർത്താണ് ഇന്ത്യൻ എയർലൈൻസ് രൂപവത്കരിച്ചത്. 2007ൽ ഇന്ത്യൻ എയർലൈൻസ്, എയർ ഇന്ത്യയിൽ ലയിപ്പിച്ചു. പിന്നീട് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് (NACIL) എന്ന കമ്പനി രൂപവത്കരിച്ചു. NACILന്റെ പേര് 2010ൽ എയർ ഇന്ത്യ ലിമിറ്റഡ് എന്നാക്കി. 2021ൽ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു.

എയർ ഇന്ത്യയുടെ അനുബന്ധ കമ്പനികൾ 

■ എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL)

■ എയർ ഇന്ത്യ എക്‌സ്‌പ്രസ് ലിമിറ്റഡ് (AIXL)

■ എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡ് (AIESL)

■ എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡ് (AASL)

പ്രധാന എയർലൈൻസ് കമ്പനികളും പരസ്യവാചകങ്ങളും 

■ എയർ ഇന്ത്യ - യുവർ പാലസ് ഇൻ ദ സ്കൈ 

■ ജെറ്റ് എയർവേയ്‌സ് - ദി ജോയ് ഓഫ് ഫ്‌ളൈയിങ് 

■ എയർ ഡെക്കാൻ - സിംപ്ലി ഫ്‌ളൈ 

■ എയർ ഏഷ്യ - നൗ എവരിവൺ കാൻ ഫ്‌ളൈ 

■ എയർ ഇന്ത്യ എക്‌സ്പ്രസ് - സിംപ്ലി പ്രൈസ്‌ലെസ് 

■ സ്‌പൈസ് ജെറ്റ് - ഫ്‌ളൈയിങ് ഫോർ എവരിവൺ 

PSC ചോദ്യങ്ങൾ

1. ഇന്ത്യയിലെ ആദ്യ വിമാന കമ്പനി - ടാറ്റ എയർലൈൻസ് (1932)

2. ടാറ്റ എയർലൈൻസ് സ്ഥാപിച്ചത് - ജെ.ആർ.ഡി.ടാറ്റ 

3. ടാറ്റ എയർലൈൻസിന്റെ പേര് 'എയർ ഇന്ത്യ' എന്നാക്കി മാറ്റിയ വർഷം - 1946 

4. ഇന്ത്യയുടെ ആദ്യകാല ദേശീയ വിമാന കമ്പനികൾ - ഇന്ത്യ എയർലൈൻസ്, എയർ ഇന്ത്യ 

5. എയർ ഇന്ത്യയും, ഇന്ത്യാ ഗവൺമെന്റും ചേർന്ന് രൂപീകരിച്ച വിമാനകമ്പനി - എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് (1947)

6. എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത് - 1948 മാർച്ച് 8 

7. എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ആദ്യ അന്താരാഷ്ട്ര സർവീസ് - ബോംബെ - ലണ്ടൻ (1948 ജൂൺ 8)

8. രൂപീകൃതമാകുമ്പോൾ എയർ ഇന്ത്യയുടെ ആസ്ഥാനം - മുംബൈ 

9. നിലവിൽ എയർ ഇന്ത്യയുടെ ആസ്ഥാനം - ഡൽഹി 

10. എയർ ഇന്ത്യയുടെ ചിലവ് കുറഞ്ഞ വിമാന സർവീസ് - എയർ ഇന്ത്യ എക്‌സ്പ്രസ് (ആസ്ഥാനം - കൊച്ചി)

11. ഇന്ത്യൻ എയർലൈൻസ് നിലവിൽ വരാൻ കാരണമായ ആക്ട് - എയർ കോർപ്പറേഷൻസ് ആക്ട്, 1953 

12. ഇന്ത്യൻ എയർലൈൻസ് പ്രവർത്തനം ആരംഭിച്ച വർഷം - 1953 ഓഗസ്റ്റ് 1 

13. എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കൂടിച്ചേർന്ന് NACIL ആയി മാറിയ വർഷം - 2007 ഓഗസ്റ്റ് 27 

14. NACIL ന്റെ ആദ്യ സർവീസ് - മുംബൈ-ന്യൂയോർക്ക് 

15. നാഷണൽ ഏവിയേഷൻ കമ്പനി (NACIL) യുടെ ഔദ്യോഗിക ചിഹ്നം - കൊണാർക്ക് സൂര്യക്ഷേത്രത്തിലെ ചക്രം ആലേഖനം ചെയ്ത പറക്കുന്ന അരയന്നം 

16. നാഷണൽ ഏവിയേഷൻ കമ്പനി (NACIL) യുടെ ബ്രാൻഡ് നെയിം - എയർ ഇന്ത്യ 

17. എയർ ഇന്ത്യയുടെ പഴയ ചിഹ്നം - മഹാരാജ 

18. നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസ് - ന്യൂഡൽഹി 

19. നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം - മുംബൈ 

20. നാഷണൽ ഏവിയേഷൻ കമ്പനി ഇപ്പോൾ അറിയപ്പെടുന്നത് - എയർ ഇന്ത്യ ലിമിറ്റഡ് (2010 ഒക്ടോബർ 26 മുതൽ)

21. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനം - അലയൻസ് എയർ (1996)

22. ദേശീയാടിസ്ഥാനത്തിൽ സർവീസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി - ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് (1990)

23. ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് രൂപീകരിക്കാൻ കാരണമായ ഇന്ത്യാ ഗവൺമെന്റിന്റെ നയം - ഓപ്പൺ സ്‌കൈസ്‌ 

24. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ് - ഇൻഡിഗോ 

25. ഇന്ത്യയിലെ ആദ്യത്തെ 'കുറഞ്ഞ ചെലവുള്ള' വിമാനക്കമ്പനി - എയർ ഡെക്കാൻ 

26. എയർ ഡെക്കാൻ നിലവിൽ വന്നത് - 2003 ഓഗസ്റ്റ് 25 

27. എയർ ഡെക്കാന്റെ ആദ്യ വിമാന സർവീസ് - ബാംഗ്ലൂർ - ഹൂബ്ലി 

28. എയർ ഡെക്കാനെ ഏറ്റെടുത്ത വിമാന കമ്പനി - കിങ് ഫിഷർ എയർലൈൻസ് 

29. 'എയർബസ് എ-320' വിമാനം സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാന കമ്പനി - കിങ് ഫിഷർ എയർലൈൻസ്

30. കിങ് ഫിഷർ എയർലൈൻസ് രൂപീകൃതമായ വർഷം - 2003 

31. കിങ് ഫിഷർ എയർലൈൻസ് പ്രവർത്തനം നിർത്തലാക്കിയ വർഷം - 2012 

32. ഇന്ത്യയിലെ ഏത് സ്വകാര്യ വിമാനകമ്പനിയാണ് ആദ്യമായി ചൈനയിൽ വിമാനമിറക്കിയത് - ജെറ്റ് എയർവേയ്‌സ് 

33. ജെറ്റ് എയർവേയ്‌സ് രൂപീകരിച്ച വർഷം - 1993 (2019ൽ പ്രവർത്തനം അവസാനിപ്പിച്ചു)

34. ഇന്ത്യയിൽ ആദ്യമായി ജൈവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വിമാനം പറത്തിയ കമ്പനി - സ്‌പൈസ് ജെറ്റ്

Post a Comment

Previous Post Next Post