മൗണ്ട് എവറസ്റ്റ്

മൗണ്ട് എവറസ്റ്റ് (Mount Everest)

നേപ്പാളിൽ “സാഗര്‍മാത" എന്നും ടിബറ്റില്‍ 'ചോമോലുങ്മ' എന്നുമറിയപ്പെടുന്ന എവറസ്റ്റ്‌ കൊടുമുടി നേപ്പാളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട്‌ എവറസ്റ്റിന്റെ ഉയരം 8,848 മീറ്ററാണ്‌ (29,029 അടി). തുടക്കത്തില്‍, 'പീക്ക് XV' എന്നാണ്‌ എവറസ്റ്റ്‌ കൊടുമുടിക്കു നല്‍കിയിരുന്ന പേര്. 1862-ല്‍ ബംഗാളില്‍നിന്നുള്ള സര്‍വേയറായ രാധാനാഥ്‌ സിക്ദറാണ്‌ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 'പീക്ക്‌-XV'‌ ആണെന്ന്‌ തിരിച്ചറിഞ്ഞത്‌. 1865-ല്‍ ഇന്ത്യയിലെ സര്‍വേയര്‍ ജനറലായിരുന്ന ആന്‍ഡ്രൂ വോയാണ്‌ കൊടുമുടിക്ക്‌ 'എവറസ്റ്റ്‌' എന്ന പേരുനല്‍കിയത്‌. ദീര്‍ഘകാലം ഇന്ത്യയില്‍ സര്‍വേയര്‍ ജനറലായിരുന്ന സര്‍ ജോര്‍ജ്‌ എവറസ്റ്റിന്റെ സ്മരണാര്‍ഥമാണ്‌ കൊടുമുടിക്ക്‌ ആ പേരുനല്‍കിയത്‌.

ടെൻസിങ് നോർഗെ, എഡ്മണ്ട് ഹിലാരി എന്നിവർ ചേർന്ന് എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത്, 1953 മെയ് 29ന് പ്രാദേശിക സമയം രാവിലെ 11.30 നാണ്. ജോൺ ഹണ്ടിന്റെ നേതൃത്വത്തിലുള്ള ഒൻപതാം ബ്രിട്ടീഷ് പര്യവേഷണ സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. ടെൻസിങ് ജനിച്ചത് നേപ്പാളിലാണെങ്കിലും ദീർഘകാലം കഴിഞ്ഞത് ഇന്ത്യയിലാണ്. ഹിലാരി ന്യൂസിലൻഡുകാരനാണ്. എവറസ്റ്റിന്റെ നെറുകയിലെത്തിയ ആദ്യത്തെ വനിത, ജപ്പാൻകാരിയായ ജുങ്കോ താബേയാണ്; 1975 മെയ് 16നായിരുന്നു ഇത്. ആദ്യമായി ഇന്ത്യൻസംഘം എവറസ്റ്റ് കീഴടക്കുന്നത് 1965ൽ ലഫ്റ്റനന്റ് കമാൻഡർ എം.എസ്. കോഹ്‌ലിയുടെ നേതൃത്വത്തിലാണ്. ഈ സംഘത്തിലെ 9 പേർ എവറസ്റ്റിന്റെ നെറുകയിലെത്തി. ബചേന്ദ്രിപാലാണ് എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത. 1984 മേയിലായിരുന്നു ഇത്. 

PSC ചോദ്യങ്ങൾ 

1. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - മൗണ്ട് എവറസ്റ്റ്

2. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - എവറസ്റ്റ് 

3. എവറസ്റ്റ് സ്ഥിതിചെയ്യുന്ന രാജ്യം - നേപ്പാൾ

4. എവറസ്റ്റ് കൊടുമുടി ഏത് ഹിമാലയൻ നിരകളിലാണുള്ളത് - ഹിമാദ്രി (ഗ്രേറ്റ് ഹിമാലയം)

5. ബ്രിട്ടീഷുകാര്‍ പീക്ക്‌-15 എന്നു പേരിട്ടിരുന്ന കൊടുമുടിയേത്‌ - മൗണ്ട് എവറസ്റ്റ്

6. എവറസ്റ്റിനെ മൗണ്ട് എവറസ്റ്റ് എന്നു നാമകരണം ചെയ്ത വർഷം - 1865 

7. നേപ്പാളില്‍ സാഗര്‍മാതാ എന്നറിയപ്പെടുന്ന കൊടുമുടിയേത്‌ - മൗണ്ട് എവറസ്റ്റ്

8. ഏതു കൊടുമുടിയെയാണ്‌ ടിബറ്റുകാര്‍ ചോമോലുങ്മ എന്നുവിളിക്കുന്നത്‌ - മൗണ്ട് എവറസ്റ്റ്

9. ആരുടെ സ്മരണാർത്ഥമാണ് എവറസ്റ്റിനെ മൗണ്ട് എവറസ്റ്റ് എന്നു നാമകരണം ചെയ്തത് - സർ ജോർജ്ജ് എവറസ്റ്റ് 

10. ബ്രിട്ടിഷ്‌ ഇന്ത്യയിലെ സര്‍വേയര്‍ ജനറലായിരുന്ന സര്‍ ആന്‍ഡ്രു വോഗ്‌ പേരു നല്‍കിയ കൊടുമുടി ഏതാണ്‌ - മൗണ്ട് എവറസ്റ്റ്

11. എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗയും ചേർന്ന് എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത് - 1953 മേയ് 29

12. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത - ജുങ്കോതാബേ (ജപ്പാൻ)

13. എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധൻ - എറിക് വെയൻമേയർ

14. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത - ബചേന്ദ്രിപാൽ (1984, മെയ് 17)

15. തുടർച്ചയായി രണ്ടുപ്രാവശ്യം എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ വനിത - സന്തോഷ് യാദവ്

16. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി - സി.ബാലകൃഷ്ണൻ

17. എവറസ്റ്റിൽ കയറിയ ആദ്യ പാകിസ്ഥാൻ വനിത - സമീന ഖായൽ ബെയ്‌ഗ്‌

18. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ - യൂയിപ്പിറോ മിയൂര (ജപ്പാൻ)

19. എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യാക്കാരി - അരുണിമ സിൻഹ

20. ഹിമാലയത്തിലെയും ലോകത്തിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് - നേപ്പാൾ 

21. ഏത് രാജ്യത്തിന്റെ കറൻസിനോട്ടുകളിലാണ് എവറസ്റ്റിന്റെ ചിത്രമുള്ളത് - നേപ്പാൾ

Post a Comment

Previous Post Next Post