ശ്രീമൂലം തിരുനാൾ രാമവർമ്മ

ശ്രീമൂലം തിരുനാൾ രാമവർമ്മ (Sri Moolam Thirunal Rama Varma)

ജനനം : 1857 സെപ്റ്റംബർ 25 

മരണം : 1924 ഓഗസ്റ്റ് 7 

വിശാഖം തിരുനാൾ മഹാരാജാവിനുശേഷമാണ് അധികാരമേറ്റത്. ശ്രീമൂലം തിരുനാൾ പ്രത്യേക വകുപ്പുണ്ടാക്കിയും ജലസേചനസൗകര്യം മെച്ചപ്പെടുത്തിയും കൃഷി പ്രോത്സാഹിപ്പിച്ചു. തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് അക്കാലത്ത്‌ സുസ്ഥിരമായ പുരോഗതി ഉണ്ടായി. പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനമനുവദിച്ചു. വൈദ്യശാസ്ത്രരംഗത്തും പ്രസ്തുത കാലഘട്ടത്തിൽ വമ്പിച്ച പുരോഗതിയുണ്ടായി. 1888ൽ ശ്രീമൂലം തിരുനാൾ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ സ്ഥാപിച്ചു. പുരോഗമനപരമായ കാൽവയ്പായിരുന്നു ഇത്. മൈസൂർ കഴിഞ്ഞാൽ ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ഇത് ആദ്യത്തേതായിരുന്നു. 1891ൽ മലയാളി മെമ്മോറിയൽ അഥവാ ട്രാവൻകൂർ മെമ്മോറിയൽ എന്നറിയപ്പെട്ട പതിനായിരത്തിലധികം പേർ ഒപ്പിട്ട ഒരു ഭീമഹർജി സമർപ്പിച്ചത് ശ്രീമൂലം തിരുനാളിനാണ്. ഉയർന്ന ഉദ്യോഗങ്ങളിൽ പരദേശികളായ ബ്രാഹ്മണരെക്കൊണ്ട് നിറച്ചത് ജനങ്ങളിൽ അസംതൃപ്തിക്കിടയാക്കിയിരുന്നു. 1896ൽ ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ രണ്ടു മെമ്മോറിയലുകൾ സമർപ്പിച്ചു. ഇത് ഈഴവ മെമ്മോറിയൽ എന്നറിയപ്പെടുന്നു. 1904ൽ ശ്രീമൂലം പ്രജാസഭ സ്ഥാപിച്ചു. ശ്രീമൂലം പ്രഭാസഭയിലെ അംഗങ്ങളായി ഓരോ താലൂക്കിൽ നിന്നും രണ്ടു പേർ വീതം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ അന്നത്തെ ദിവാനായിരുന്ന രാജഗോപാലാചാരിയെ വിമർശിച്ചതിന് 1911ൽ കണ്ണൂരിലേക്ക് നാടു കടത്തുകയും സ്വദേശാഭിമാനി പത്രം നിരോധിച്ചതും ഇക്കാലത്താണ്. ടി.കെ.മാധവൻ, എ.ജെ.ജോൺ മുതലായവരുടെ നേതൃത്വത്തിലുള്ള പൗരാവകാശ ലീഗ് നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായി 1922ൽ റവന്യു വകുപ്പിൽനിന്നു ദേവസ്വം വേർപെടുത്തി. 1924ൽ ശ്രീമൂലം തിരുനാൾ നാടുനീങ്ങി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ശ്രീമൂലം തിരുനാളിന്റെ ഭരണകാലഘട്ടം - 1885-1924

2. ശ്രീമൂലം പ്രജ കൗണ്‍സില്‍ ആരംഭിച്ച രാജാവ്‌ - ശ്രീമൂലം തിരുനാള്‍ (1888)

3. ദുര്‍ഗുണ പരിഹാര പാഠശാല സ്ഥാപിച്ചതാര്‌ - ശ്രീമൂലം തിരുനാള്‍

4. ശ്രീമൂലം തിരുനാളിന്റെ കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ്‌ വൈസ്രോയി - കഴ്സണ്‍ പ്രഭു

5. ശ്രീമൂലം തിരുനാളിന്റെ ദിവാന്‍ - പി. രാജഗോപാലാചാരി

6. തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍ പണികഴിപ്പിച്ചത്‌ - ശ്രീമൂലം തിരുനാള്‍

7. പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം ആരംഭിച്ച രാജാവ്‌ - ശ്രീമൂലം തിരുനാള്‍

8. പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ക്ക്‌ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി - ശ്രീമൂലം തിരുനാൾ 

9. 1900-ല്‍ തിരുവനന്തപുരത്ത്‌ കനകക്കുന്ന്‌ കൊട്ടാരം നിര്‍മിച്ചത്‌ - ശ്രീമൂലം തിരുനാൾ

10. തിരുവിതാംകൂറില്‍ നിയമനിര്‍മാണസഭ നിലവില്‍ വന്നത്‌ ഏത്‌ രാജാവിന്റെ കാലത്താണ്‌ - ശ്രീമൂലം തിരുനാൾ

11. തിരുവിതാംകൂറില്‍ നിയമനിര്‍മാണസഭ ആരംഭിക്കാൻ മുൻകൈയെടുത്ത ദിവാൻ - ടി.രാമറാവു

12. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത് - 1888 മാർച്ച് 30

13. 1888ൽ തിരുവിതാംകൂറില്‍ രൂപീകൃതമായ ആദ്യ നിയമനിര്‍മാണസഭയിലെ ആകെ അംഗങ്ങൾ - 8

14. തിരുവിതാംകൂർ നിയമനിര്‍മാണസഭ ശ്രീമൂലം പോപ്പുലർ അസംബ്ലിയായത് (ശ്രീമൂലം പ്രജാസഭ) - 1904ൽ

15. ശ്രീമൂലം പ്രജാസഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത് - ദിവാൻ പേഷ്‌കാർ

16. 1904-ല്‍ പ്രജാസഭ ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീമൂലം തിരുനാൾ

17. ശ്രീമൂലം പ്രജാസഭയിൽ അംഗമായ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ആദ്യ വ്യക്തി - അയ്യങ്കാളി 

18. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത - മേരി പുന്നൻ ലൂക്കോസ് (1922)

19. തിരുവനന്തപുരത്ത് വനിതാ കോളേജ് ആരംഭിച്ച രാജാവ് - ശ്രീമൂലം തിരുനാൾ

20. ഫിംഗർ പ്രിന്റ് ബ്യൂറോ, ഹസ്തലിഖിത ലൈബ്രറി ഇവ ആരംഭിച്ച രാജാവ് - ശ്രീമൂലം തിരുനാൾ

21. ഏത്‌ തിരുവിതാംകൂര്‍ രാജാവിനാണ്‌ 1891-ല്‍ മലയാളിമെമ്മോറിയല്‍ സമര്‍പ്പിച്ചത്‌ - ശ്രീമൂലം തിരുനാൾ

22. ഏത്‌ രാജാവിനാണ്‌ 1896-ല്‍ ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചത്‌ - ശ്രീമൂലം തിരുനാൾ

23. 1886-ല്‍ ഒരു കണ്ടെഴുത്ത്‌ വിളംബരം പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീമൂലം തിരുനാൾ

24. ഏത്‌ രാജാവിന്റെ കാലത്താണ്‌ ഒരു ബ്രിട്ടീഷ്‌ വൈസ്രോയി ആദ്യമായി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചത്‌ (1900)  - ശ്രീമൂലം തിരുനാൾ

25. ഏത്‌ രാജാവിന്റെ കാലത്താണ്‌ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടത്‌ - ശ്രീമൂലം തിരുനാൾ

26. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട വർഷം - 1910

27. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ - പി.രാജഗോപാലാചാരി

28. കൃഷിക്കാര്യങ്ങള്‍ക്കുവേണ്ടി 1908-ല്‍ ഒരു പ്രത്യേക വകുപ്പ്‌ ആവിഷ്കരിച്ച തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീമൂലം തിരുനാൾ

29. നാഞ്ചിനാട്ട്‌ കോതയാര്‍ അണക്കെട്ടിന്റെ നിര്‍മാണം 1895ല്‍ ആരംഭിച്ച രാജാവ്‌ - ശ്രീമൂലം തിരുനാൾ

30. തിരുവിതാംകൂറില്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കുക എന്ന തത്ത്വം അംഗീകരിക്കപ്പെട്ടത്‌ ഏത്‌ രാജാവിന്റെ കാലത്താണ്‌ - ശ്രീമൂലം തിരുനാൾ

31. തിരുവനന്തപുരത്ത്‌ സംസ്കൃത കോളജ്‌ ആരംഭിച്ചത്‌ ഏത് രാജാവിന്റെ കാലത്താണ്‌ - ശ്രീമൂലം തിരുനാൾ

32. വൈക്കം സത്യാഗ്രഹത്തിന്റെ ആരംഭകാലത്ത്‌ (1924 മാര്‍ച്ച്‌ 30) തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീമൂലം തിരുനാൾ

33. വൈക്കം സത്യാഗ്രഹകാലത്ത്‌ നാടുനീങ്ങിയ തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീമൂലം തിരുനാൾ

34. തിരുവനന്തപുരത്ത്‌ ആയുര്‍വേദ കോളജ്‌ ആരംഭിച്ചത്‌ ഏത് രാജാവിന്റെ കാലത്താണ്‌ - ശ്രീമൂലം തിരുനാൾ

35. തിരുവനന്തപുരത്ത്‌ പുരാവസ്തു ഗവേഷണ വകുപ്പ്‌ ആരംഭിച്ചത്‌ ഏത് രാജാവിന്റെ കാലത്താണ്‌ - ശ്രീമൂലം തിരുനാൾ

36. ആധുനിക തിരുവിതാംകുറിന്റെ ചരിത്രത്തില്‍ ധര്‍മരാജാവ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍കാലം ഭരിച്ച രാജാവ്‌ - ശ്രീമൂലം തിരുനാൾ

37. ഒന്നാം ലോകമഹായുദ്ധക്കാലത്തെ തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീമൂലം തിരുനാൾ

38. ഒന്നാം ലോകമഹായുദ്ധക്കാലത്തെ തിരുവിതാംകൂര്‍ ദിവാൻ - മന്നത്ത് കൃഷ്ണൻ നായർ

39. ഏത്‌ രാജാവിന്റെ കാലത്താണ്‌ തിരുവിതാംകൂര്‍ നിയമനിര്‍മ്മാണസഭയിലേക്ക്‌ ഒരു വനിതയെ (മേരി പുന്നന്‍ ലൂക്കോസ്‌) ആദ്യമായി നാമനിര്‍ദ്ദേശം ചെയ്ത്‌ അംഗമാക്കിയത്‌ - ശ്രീമൂലം തിരുനാൾ

40. മുല്ലപ്പെരിയാർ ഡാം ഉദ്‌ഘാടനം ചെയ്തത് ആരുടെ ഭരണകാലത്താണ് - ശ്രീമൂലം തിരുനാൾ (1895)

41. മുല്ലപ്പെരിയാർ കരാറിൽ 1886ൽ ഒപ്പുവെച്ച തിരുവിതാംകൂർ രാജാവ് - ശ്രീമൂലം തിരുനാൾ 

42. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച തിരുവിതാംകൂർ ദിവാൻ - രാമയ്യങ്കാർ

43. ഏത്‌ രാജാവിന്റെ കാലത്താണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്‌ കമ്മീഷന്‍ ചെയ്തത്‌ - ശ്രീമൂലം തിരുനാൾ

44. തിരുവിതാംകൂറിൽ ജൻമി കുടിയാൻ റെഗുലേഷൻ പാസ്സാക്കിയ വർഷം - 1896 

45. 1904ൽ തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ (കൊല്ലം-ചെങ്കോട്ട) സ്ഥാപിക്കപ്പെട്ട സമയത്തെ തിരുവിതാംകൂർ ഭരണാധികാരി - ശ്രീമൂലം തിരുനാൾ 

46. തിരുവിതാംകൂറിൽ പൗരസമത്വവാദ പ്രക്ഷോഭം (1919) നടന്ന സമയത്തെ രാജാവ് - ശ്രീമൂലം തിരുനാൾ 

47. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (DPI) തിരുവിതാംകൂറിൽ സ്ഥാപിച്ചത് - ശ്രീമൂലം തിരുനാൾ 

48. മലയാളി മെമ്മോറിയൽ, എതിർ മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ എന്നിവ സമർപ്പിക്കപ്പെട്ടത് - ശ്രീമൂലം തിരുനാളിന്

Post a Comment

Previous Post Next Post