സേതു ലക്ഷ്മി ഭായ്

പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായ് (Pooradam Thirunal Sethu Lakshmi Bayi)

ജനനം : 1895

മരണം : 1985

ശ്രീമൂലം തിരുനാൾ മരിച്ചപ്പോൾ ശ്രീചിത്തിര തിരുനാളിന് പ്രായപൂർത്തിയാവാത്തതുകൊണ്ട് 1924 മുതൽ 1931 വരെ തിരുവിതാംകൂറിൽ സേതു ലക്ഷ്മി ഭായിയുടെ റീജന്റ് ഭരണമായിരുന്നു. അക്കാലത്ത് തിരുവിതാംകൂറിൽ ധാരാളം സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. മരുമക്കത്തായതിനു പകരം മക്കത്തായം ഏർപ്പെടുത്തികൊണ്ട് 1925ൽ നിലവിൽവന്ന നായർ റെഗുലേഷൻ സുപ്രധാനമായ ഒരു പരിഷ്‌കാരമായിരുന്നു. 1929ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ചത് റാണി സേതു ലക്ഷ്മീഭായിയുടെ ഭരണകാലത്താണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സേതു ലക്ഷ്മി ഭായിയുടെ ഭരണകാലഘട്ടം - 1924-1931

2. തിരുവിതാംകൂറില്‍ 1925ലെ ഒരു നിയമത്തിലൂടെ ഗ്രാമപ്രദേശങ്ങളില്‍ സ്വയംഭരണം വികസിപ്പിക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്തുകള്‍ രൂപവല്‍ക്കരിച്ച ഭരണാധികാരി - സേതുലക്ഷ്മി ഭായ്

3. തെക്കന്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കിയ ഭരണാധികാരി - സേതുലക്ഷ്മി ഭായ്

4. ദേവസ്വം വകുപ്പിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ച ഭരണാധികാരി - സേതുലക്ഷ്മി ഭായ്

5. ഈഴവ ആക്ടും നാഞ്ചിനാട്‌ വെള്ളാള ആക്ടും നിലവില്‍വന്നത്‌ ആരുടെ കാലത്താണ്‌ - സേതുലക്ഷ്മി ഭായ്

6. കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിച്ച പട്ടണം (1929) എന്ന ബഹുമതി തിരുവനന്തപുരം സ്വന്തമാക്കിയത്‌ ആരുടെ കാലത്താണ്‌ - സേതുലക്ഷ്മി ഭായ്

7. വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി - സേതു ലക്ഷ്മി ഭായ്

8. വൈക്കം സത്യാഗ്രഹം (1924-25) അവസാനിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നതാര്‌ - സേതുലക്ഷ്മി ഭായ്

9. ശുചീന്ദ്രം സത്യാഗ്രഹകാലത്ത്‌ തിരുവിതാംകൂര്‍ ആരാണ്‌ ഭരിച്ചിരുന്നത്‌ - സേതുലക്ഷ്മി ഭായ്

10. വൈക്കം സത്യാഗ്രഹകാലത്ത്‌ മന്നത്തു പദ്മനാഭന്റെയും എം.ഇ. നായിഡുവിന്റെയും നേതൃത്വത്തില്‍ യഥാക്രമം വൈക്കത്തു നിന്നും നാഗര്‍കോവിലില്‍നിന്നും പുറപ്പെട്ട്‌ തിരുവനന്തപുരത്തെത്തിച്ചേര്‍ന്ന സവര്‍ണ ജാഥക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചത്‌ ആര്‍ക്കാണ്‌ - സേതുലക്ഷ്മി ഭായ്

11. വൈക്കം സത്യാഗ്രഹ കാലത്ത്‌ ഗാന്ധിജി കേരളത്തിലെത്തിയപ്പോള്‍ തിരുവിതാംകൂറിലെ ഏത്‌ ഭരണാധികാരിയെയാണ്‌ സന്ദര്‍ശിച്ചത്‌ - സേതുലക്ഷ്മി ഭായ്

12. സേതു ലക്ഷ്മി ഭായിയെ ഗാന്ധിജി സന്ദർശിച്ച വർഷം - 1925 

13. റെയില്‍വേ ലൈന്‍ ചാക്കയില്‍നിന്ന്‌ തമ്പാനൂര്‍ക്ക്‌ നീട്ടിയത്‌ ആരുടെ കാലത്താണ്‌ - സേതുലക്ഷ്മി ഭായ്

14. ശ്രീമൂലം തിരുനാളിനുശേഷം 7 വര്‍ഷം തിരുവിതാംകൂര്‍ ഭരിച്ചതാര്‌ - സേതുലക്ഷ്മി ഭായ്

15. തിരുവിതാംകൂര്‍ ചരിത്രത്തില്‍ റീജന്റ് റാണി എന്നറിയപ്പെടുന്നതാര്‌ - സേതുലക്ഷ്മി ഭായ്

16. ഇരുപതാംനൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ച ഏക വനിത - സേതുലക്ഷ്മി ഭായ്

17. ബഹുഭാര്യത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി - റാണി സേതു ലക്ഷ്മി ഭായ് 

18. 1926ൽ തിരുവിതാംകൂറിൽ വർത്തമാന പത്ര നിയമം പാസ്സാക്കിയത് - റാണി സേതു ലക്ഷ്മി ഭായ് 

19. ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കുകയും സൗജന്യ ഉച്ചഭക്ഷണപദ്ധതി നടപ്പിലാക്കുകയും ചെയ്ത ഭരണാധികാരി - സേതു ലക്ഷ്മീഭായി 

20. തിരുവിതാംകൂര്‍ ചരിത്രത്തിലെ അവസാനത്തെ വനിതാ ഭരണാധികാരി - സേതുലക്ഷ്മി ഭായ്

21. 1928-ല്‍ തിരുവിതാംകൂറിലെ ക്ഷേത്ര നിരത്തുകളില്‍ അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ച ഭരണാധികാരി - സേതുലക്ഷ്മി ഭായ്

22. തിരുവിതാംകൂറില്‍ എം.ഇ.വാട്സ്‌ ദിവാന്‍ പദം വഹിച്ചത്‌ ആരുടെ കാലത്താണ്‌ - സേതുലക്ഷ്മി ഭായ്

23. മുഴുവൻ സമയവും ദിവാൻ പദവി വഹിച്ച ആദ്യ യൂറോപ്യൻ - എം.ഇ.വാട്‍സ് (കേണൽ മൺറോ റസിഡന്റ് ദിവാൻ ആയിരുന്നു)

24. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയ്ക്ക്‌ പ്രായം തികയാത്തതിനാല്‍ 1924 മുതല്‍ 1931 വരെ തിരുവിതാംകൂറില്‍ റീജന്റായി ഭരണം നടത്തിയതാര്‌ - സേതുലക്ഷ്മി ഭായ്

25. തിരുവാര്‍പ്പ്‌ സത്യാഗ്രഹം നടന്നത്‌ ആരുടെ കാലഘട്ടത്തില്‍ - സേതുലക്ഷ്മി ഭായ്

26. തിരുവനന്തപുരത്തെ വിമന്‍സ്‌ കോളേജിനെ ഒന്നാം ഗ്രേഡ്‌ കോളേജാക്കി ഉയര്‍ത്തിയ റാണി - സേതുലക്ഷ്മി ഭായ്

27. നീണ്ടകര പാലം നിര്‍മിച്ച തിരുവിതാംകൂര്‍ ഭരണാധികാരി - സേതുലക്ഷ്മി ഭായ്

28. സേതുലക്ഷ്മി ഭായിയുടെ കാലത്ത് നടന്ന സത്യാഗ്രഹങ്ങൾ - ശുചീന്ദ്രം സത്യാഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം 

29. സമുദായക്കാര്‍ക്കിടയില്‍ മരുമക്കത്തായത്തിന്‌ പകരം മക്കത്തായം വ്യവസ്ഥ ചെയ്ത ആക്ട്‌ - നായര്‍ ആക്ട്‌

30. 1925ല്‍ നിലവില്‍വന്ന നായര്‍ റെഗുലേഷനിലൂടെ തിരുവിതാംകൂറില്‍ മക്കത്തായം നടപ്പാക്കിയതാര്‌ - സേതുലക്ഷ്മി ഭായ്

Post a Comment

Previous Post Next Post