സി.പി.രാമസ്വാമി അയ്യർ

സര്‍ സി.പി രാമസ്വാമി അയ്യർ (C. P. Ramaswami Iyer)

ജനനം : 1879 നവംബർ 13

മരണം : 1966 സെപ്റ്റംബർ 26

സര്‍ സി.പിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന തിരുവിതാംകൂറിലെ പ്രമുഖ ദിവാനായിരുന്നു സര്‍ ചെത്പത് പട്ടാഭിരാമൻ രാമസ്വാമി അയ്യര്‍. നിയമം, സാമൂഹികം, രാഷ്ട്രീയം, രാജ്യഭരണം, വിദ്യാഭ്യാസം, ജീവകാരുണ്യം, സാഹിത്യം, ബൗദ്ധികം എന്നിങ്ങനെ വിവിധ നിലകളില്‍ അദ്ദേഹം മികവ് പുലർത്തിയിട്ടുണ്ട്. 1920 മുതൽ 1923 വരെ മദ്രാസ് സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറൽ, 1923 മുതൽ 1928 വരെ മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിൽ നിയമകാര്യ അംഗം, 1931 മുതൽ 1936 വരെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ നിയമകാര്യ അംഗം, 1936 മുതൽ 1947 വരെ തിരുവിതാംകൂർ ദിവാൻ എന്നീ പദവികളിലൊക്കെ മഹത്തായ സേവനമാണ് സി.പി.രാമസ്വാമി അയ്യർ കാഴ്ചവച്ചത്. ജാതിമതഭേദമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും സർക്കാറുടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശനത്തിന് അനുമതി നൽകുന്ന 'ക്ഷേത്രപ്രവേശന വിളംബരം' തിരുവിതാകൂറിലെ മഹാരാജാവായ ചിത്തിര തിരുനാൾ പുറപ്പെടുവിച്ചത് സി.പി രാമസ്വാമി അയ്യരുടെ പ്രേരണയോടുകൂടിയാണ്. അദ്ദേഹം തിരുവിതാംകൂറിൽ 'അമേരിക്കൻ മോഡൽ' ഭരണപരിഷ്‌കാരം പ്രഖാപിച്ചത് വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി.  കൂടാതെ സർ.സി.പി രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം മുന്നോട്ടു വെച്ചത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. 1946ൽ വയലാറിലും പുന്നപ്രയിലും സമരം ചെയ്ത നിരവധി പേരെ വെടിവെക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതും സി.പിക്കെതിരെ വൻ പ്രതിഷേധങ്ങൾക്ക് കാരണമായി. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂറിന് ബ്രിട്ടീഷ് ആധിപത്യം ഇല്ലാതായി. എന്നാൽ ശ്രീ ചിത്തിര തിരുനാൾ ഇന്ത്യൻ യൂണിയനിൽ ചേരാതെ തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി നിർത്താൻ തീരുമാനം കൈക്കൊണ്ടതും സി.പിയുടെ സ്വാധീനത്തിലായിരുന്നു. ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്രമായപ്പോൾ തിരുവിതാംകൂറും സ്വാതന്ത്രരാജ്യമായി തീരുമെന്ന് പ്രഖ്യാപിച്ചത് പ്രക്ഷുബ്ധമായ സംഭവവികാസങ്ങൾക്ക് വഴിതെളിയിച്ചു. സർ.സി.പിയെ വധിക്കാനുമുള്ള ശ്രമവും നടന്നു. ഒടുവിൽ ദിവാന് നാടുവിട്ട് പോകേണ്ടിവന്നു. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ശ്രീചിത്തിര തിരുനാളിന്റെ പ്രമുഖ ദിവാൻ - സി.പി.രാമസ്വാമി അയ്യർ 

2. സി.പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായ വർഷം - 1936 

3. തിരുവിതാംകൂറിലെ അവസാനത്തെ ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

4. തിരുവിതാംകൂറില്‍ റോഡ്‌ ട്രാന്‍സ്പോര്‍ട്ട്‌ സംവിധാനം ആവിഷ്കരിച്ച ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

5. തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ്‌ ചാന്‍സലര്‍ - സി.പി രാമസ്വാമി അയ്യർ

6. പുന്നപ്ര വയലാര്‍ സമരകാലത്തെ ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

7. പുന്നപ്ര-വയലാര്‍ സമരകാലത്ത്‌ തിരുവിതാംകൂര്‍ പട്ടാളത്തിന്റെ കമാന്‍ഡര്‍ പദവി ഏറ്റെടുത്ത ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

8. അമേരിക്കന്‍ മോഡല്‍ ഭരണഘടന പ്രഖ്യാപിച്ച തിരുവിതാംകൂര്‍ ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

9. കേരള സർവകലാശാല ഓണററി ഡോക്ടറേറ്റ്‌ നല്‍കി ആദരിച്ച ആദ്യ വ്യക്തി - സി.പി രാമസ്വാമി അയ്യർ

10. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സെക്രട്ടറി, പില്‍ക്കാലത്ത്‌ തിരുവിതാംകൂര്‍ ദിവാന്‍ എന്നീ പദവികള്‍ വഹിച്ച  ഏക വ്യക്തി - സി.പി രാമസ്വാമി അയ്യർ

11. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ശ്രീചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി - സി.പി രാമസ്വാമി അയ്യർ

12. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുമ്പോള്‍ തിരുവിതാംകൂര്‍ ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

13. ഉത്തരവാദഭരണപ്രക്ഷോഭണ സമയത്ത്‌ തിരുവിതാംകൂര്‍ ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

14. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍കാലം തിരുവിതാംകൂര്‍ ദിവാന്‍ പദം വഹിച്ചത്‌ - സി.പി രാമസ്വാമി അയ്യർ

15. സ്വതന്ത്ര തിരുവിതാംകൂര്‍വാദവുമായി ബന്ധപ്പെട്ട തിരുവിതാംകൂര്‍ ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

16. തിരുവിതാംകൂറിലെ വട്ടിപ്പണക്കേസില്‍ പാത്രിയാര്‍ക്കീസ്‌ വിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ - സി.പി രാമസ്വാമി അയ്യർ

17. 1931-ല്‍ തിരുവിതാംകൂറിന്റെ രാഷ്ട്രീയ- നിയമ ഉപദേഷ്ടാവായി നിയമിതനായത്‌ - സി.പി രാമസ്വാമി അയ്യർ

18. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപവത്കരിച്ചപ്പോള്‍ തിരുവിതാംകൂര്‍ ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

19. മലയാള മനോരമ പത്രം കണ്ടുകെട്ടിയ തിരുവിതാംകൂര്‍ ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

20. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിനുബദലായി തിരുവിതാംകൂര്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സ്ഥാപിക്കാന്‍ ഒത്താശ ചെയ്ത ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

21. എഫ്‌.എ.സി.ടി. സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത തിരുവിതാംകൂര്‍ ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

22. പള്ളിവാസല്‍ പദ്ധതി ഉദ്ഘാടനം ചെയ്ത തിരുവിതാംകൂര്‍ ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

23. വധശ്രമത്തില്‍നിന്ന്‌ രക്ഷപെട്ട്‌ ദിവാന്‍പദമൊഴിഞ്ഞുപോയ തിരുവിതാംകൂര്‍ ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

24. 1917-ല്‍ രണ്ടാമത്തെ മലബാര്‍ രാഷ്ട്രീയ സമ്മേളനം കോഴിക്കോട്ട്‌ നടന്നപ്പോള്‍ അധ്യക്ഷത വഹിച്ചത്‌ - സി.പി രാമസ്വാമി അയ്യർ

25. തിരുവിതാംകൂറില്‍ വധശിക്ഷ നിരോധിച്ചത്‌ ഏത്‌ ദിവാന്റെ കാലത്താണ്‌ - സി.പി രാമസ്വാമി അയ്യർ

26. പില്‍ക്കാലത്ത്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ ആയ ട്രാവന്‍കൂര്‍ ബാങ്ക്‌ ലിമിറ്റഡ്‌ 1945-ല്‍ സ്ഥാപിക്കാന്‍ മുന്‍ കൈയെടുത്ത തിരുവിതാംകൂര്‍ ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

27. ഒരേ സമയം രണ്ട്‌ ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ (അണ്ണാമലൈ, ബനാറസ്‌) വൈസ്‌ ചാന്‍സലറായിരുന്ന ആദ്യ വ്യക്തി - സി.പി രാമസ്വാമി അയ്യർ

28. എ ഹിസ്റ്ററി ഓഫ്‌ മൈ ടൈംസ്‌ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട്‌ 1966-ല്‍ ഇംഗ്ലണ്ട്‌ സന്ദര്‍ശിക്കവെ അന്തരിച്ച ഭാരതീയന്‍ - സി.പി രാമസ്വാമി അയ്യർ

29. 1998-ല്‍ റിലീസ്‌ ചെയ്ത രക്തസാക്ഷികള്‍ സിന്ദാബാദ്‌ എന്ന മലയാള ചിത്രത്തില്‍ തമിഴ്‌ നടന്‍ നാസര്‍ അവതരിപ്പിച്ച വേഷം  - സി.പി രാമസ്വാമി അയ്യർ

30. ഇന്ത്യയുടെ ഇതരഭാഗങ്ങളുമായി വിമാന സര്‍വ്വീസ്‌ വഴി ബന്ധിപ്പിക്കപ്പെട്ട ആദ്യ നാട്ടു രാജ്യം എന്ന ഖ്യാതി തിരുവിതാംകൂറിന്‌ നേടിക്കൊടുത്ത ദിവാന്‍ - സി.പി രാമസ്വാമി അയ്യർ

31. വഞ്ചി പുവർ ഫണ്ടിൽനിന്ന് വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണ പദ്ധതി ഏർപ്പെടുത്തി മാതൃക കാട്ടിയ ദിവാൻ - സി.പി രാമസ്വാമി അയ്യർ

32. തിരുവിതാംകൂർ, ബനാറസ്, അണ്ണാമലൈ എന്നീ മൂന്ന് സർവകലാശാലകളുടെ വൈസ് ചാൻസലർ പദവി വഹിച്ച തിരുവിതാംകൂർ ദിവാൻ - സി.പി രാമസ്വാമി അയ്യർ

33. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ - സി.പി രാമസ്വാമി അയ്യർ

34. സർ.സി.പിയെ 1947 ജൂലൈ 25ന് ആക്രമിച്ച കേരള സോഷ്യലിസ്റ്റ് പാർട്ടിയംഗം - കെ.സി.എസ് മണി 

35. കെ.സി.എസ് മണിയുടെ യഥാർത്ഥ പേര് - കോനാട്ടു മഠം ചിദംബര സുബ്രമണ്യ അയ്യർ

36. സി.പി രാമസ്വാമി അയ്യർ കഥാപാത്രമായി തകഴി രചിച്ച നോവൽ - ഏണിപ്പണികൾ

Post a Comment

Previous Post Next Post