ഇന്ത്യയിലെ തുണി വ്യവസായം

ഇന്ത്യയിലെ തുണി വ്യവസായം (Textile Industry in India)

തുണി വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന വിഭാഗങ്ങളാണ് നാച്ചുറൽ ഫൈബർ വ്യവസായം, സിന്തറ്റിക്ക് ഫൈബർ വ്യവസായം. പട്ടുനൂൽ, പരുത്തി, കമ്പിളി, ചണനൂല്‍ തുടങ്ങിയവ നാച്ചുറൽ ഫൈബറുകൾക്ക് ഉദാഹരണങ്ങളാണ്. ലോകവിപണിയിൽ പട്ടുനൂൽ ഉല്പാദനത്തിൽ രണ്ടാം സ്ഥാനവും പരുത്തി ഉല്പാദനത്തിൽ ഒന്നാം സ്ഥാനവും ഇന്ത്യക്കാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പരുത്തി നൂൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പതിനെട്ടാം നൂറ്റാണ്ടു മുതലേ ഇന്ത്യയിൽ വസ്ത്രനിർമാണ മേഖല കരുത്തുറ്റതായിരുന്നു. ഇന്ത്യയിൽ ആദ്യമായി തുണി വ്യവസായം ആരംഭിച്ചത് 1818 ൽ കൊൽക്കത്തയ്ക്ക് അടുത്ത് ഫോർട്ട് ഗ്ലോസ്റ്ററിലാണ്. പിൽക്കാലത്ത് വൻ നഗരങ്ങളായ മുംബൈയുടെയും കൊൽക്കത്തയുടെയും വളർച്ചയ്ക്ക് വഴിവെച്ചതും ടെക്‌സ്‌റ്റൈൽസ് വ്യവസായമാണ്. 1854 ൽ മുംബൈയിലാണ് ഇന്ത്യയിലെ ആദ്യത്തെ തുണിമില്ല് പ്രവർത്തനം തുടങ്ങിയത്. തുടർന്ന് നാഗ്‌പൂർ, അഹമ്മദാബാദ്, ഷോലാപൂർ, കാൺപൂർ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ മറ്റു മില്ലുകൾ പ്രവർത്തനം ആരംഭിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ തുണി വ്യവസായം വളർച്ചയുടെ പാതയിലായി.

ഇന്ത്യയിലെ തുണി വ്യവസായ മേഖലയിൽ നാച്ചുറൽ ഫൈബറുകൾക്ക് ഉണ്ടായിരുന്ന ആധിപത്യം തകർത്ത് രൂപംകൊണ്ട വ്യവസായമാണ് സിന്തറ്റിക്ക് ഫൈബർ വ്യവസായം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യയിൽ അതിവേഗം വളർന്നുവന്ന വ്യവസായ മേഖലയാണിത്. ആഗോളതലത്തിൽ ഉണ്ടായ മാറ്റത്തിന് ചുവടുപിടിച്ചായിരുന്നു ഇന്ത്യയിലെയും മാറ്റം. ജനങ്ങളുടെ വർധിച്ചു വരുന്ന ആവശ്യം നികത്താൻ പരുത്തി വസ്ത്രങ്ങൾക്ക് കഴിയാതെ പോയതാണ് സിന്തറ്റിക് ഫൈബറുകളുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയത്. ഉപയോഗിക്കാനുള്ള സൗകര്യവും ഈടും ഇവയുടെ സ്വാധീനം വർധിപ്പിച്ചു. അതേസമയം ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ ഉണ്ടായതുപോലുള്ള വളർച്ച ഇന്ത്യയിൽ സിന്തറ്റിക് ഫൈബറുകൾക്ക് ഉണ്ടായിട്ടില്ല. നമ്മുടെ പരമ്പരാഗത പരുത്തി കർഷകരെ സംരക്ഷിക്കാനാണ് സർക്കാർ ഈ നടപടി എടുത്തത്. പോളിസ്റ്റർ, റയോൺ, നൈലോൺ, അക്രിലിക്ക് ഫൈബർ എന്നിവ സിന്തറ്റിക്ക് ഫൈബറുകൾക്ക് ഉദാഹരണങ്ങളാണ്. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ലോകത്ത് ആദ്യമായി പരുത്തി കൃഷി ചെയ്തത് - സിന്ധുനദീതട നിവാസികൾ 

2. ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം - പരുത്തി വ്യവസായം 

3. ഇന്ത്യയിൽ ആദ്യമായി തുണി വ്യവസായം ആരംഭിച്ചത് - കൊൽക്കത്തയ്ക്ക് അടുത്ത് ഫോർട്ട് ഗ്ലോസ്റ്റർ (1818)

4. ഇന്ത്യയിലെ മാഞ്ചസ്റ്റർ - അഹമ്മദാബാദ് 

5. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ആദ്യത്തെ തുണിമില്ല് സ്ഥാപിതമായത് - മുംബൈ (1854)

6. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ - കോയമ്പത്തൂർ (പുതിയ പേര് - കോയംപുത്തൂർ)

7. വടക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ - കാൺപൂർ 

8. നെയ്ത്തുപ്പട്ടണം - പാനിപ്പട്ട് 

9. ആധുനിക കമ്പിളി വ്യവസായം ഇന്ത്യയിൽ ആരംഭിച്ചത് - കാൺപൂരിനടുത്ത് ലാൽ ഇൽമിയിലാണ് (1876)

10. ഇന്ത്യയിൽ ആദ്യ ചണ മിൽ ആരംഭിച്ചത് - കൊൽക്കത്തയ്ക്കടുത്ത് റിഷ്റയിൽ (1855)

11. കമ്പിളി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം - രാജസ്ഥാൻ

12. ഏറ്റവും കൂടുതൽ കമ്പിളി യൂണിറ്റുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം - പഞ്ചാബ് 

13. ഇന്ത്യയിൽ കമ്പിളി ഉത്പന്നങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ - പഞ്ചാബിലെ ധാരിവാൾ, ലുധിയാന 

14. ലോകത്തിൽ ഏറ്റവും കൂടുതൽ പട്ട്നൂൽ ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം - ഇന്ത്യ (ഒന്നാമത് - ചൈന)

15. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - കർണ്ണാടക 

16. ഇന്ത്യയിലെ ആദ്യത്തെ പട്ട്നൂൽ വ്യവസായം ആരംഭിച്ചത് - ഹൗറ (1832)

17. അസമിൽ മാത്രം ഉല്പാദിപ്പിക്കുന്ന പ്രത്യേക തരം സിൽക്ക് - മുഗാ സിൽക്ക് 

18. മുഗ ഏതിനത്തിൽപ്പെട്ട കൃഷിരീതിയാണ് - സെറികൾച്ചർ 

19. സെൻട്രൽ സിൽക്ക് ബോർഡ് സ്ഥിതിചെയ്യുന്നത് - ബംഗളൂരു

20. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം - പരുത്തി തുണി വ്യവസായം 

21. പരുത്തിയുടെ ജന്മദേശം - ഇന്ത്യ 

22. ലോകത്തിൽ ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ (രണ്ടാമത് ചൈന)

23. 'യൂണിവേഴ്‌സൽ ഫൈബർ' എന്നറിയപ്പെടുന്നത് - പരുത്തി 

24. ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉൽപ്പാദന കേന്ദ്രം - മുംബൈ 

25. 'കോട്ടണോപോളിസ്' എന്ന് വിശേഷിപ്പിക്കുന്ന നഗരം - മുംബൈ 

26. 'ഇന്ത്യയുടെ പരുത്തി തുറമുഖം' എന്നറിയപ്പെടുന്നത് - മുംബൈ 

27. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദക സംസ്ഥാനങ്ങൾ - ഗുജറാത്ത്, മഹാരാഷ്ട്ര 

28. വായ്‌പ സൗകര്യം ഏറ്റവും കുറവുള്ള വ്യവസായം - തുണി വ്യവസായം 

29. പരുത്തി ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം - ഗുജറാത്ത് 

30. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉള്ള സംസ്ഥാനം - മഹാരാഷ്ട്ര 

31. ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം - കണ്ട്ല 

32. ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം - മുംബൈ 

33. പശ്ചിമബംഗാളിലെ ഹൂഗ്ലി നദീതീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം - ചണ വ്യവസായം 

34. സുവർണ്ണ നാര് എന്നറിയപ്പെടുന്നത് - ചണം 

35. ലോകത്തിൽ ചണ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം - ഇന്ത്യ 

36. ചണം ഉൽപ്പാദനത്തിലും വ്യവസായത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ 

37. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം - പശ്ചിമ ബംഗാൾ 

38. ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1971 

39. ഇന്ത്യൻ ജൂട്ട് ഇൻഡസ്ട്രീസ് റിസർച്ച് അസോസിയേഷൻ സ്ഥിതിചെയ്യുന്നത് - കൊൽക്കത്ത 

40. ഏറ്റവും കൂടുതൽ ചണം കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം - കൊൽക്കത്ത

Post a Comment

Previous Post Next Post