പേപ്പർ വ്യവസായം

ഇന്ത്യയിലെ പേപ്പർ വ്യവസായം (Paper Industry in India)

സെല്ലുലോസ് അടങ്ങിയ സസ്യനാരുകൾ ശാസ്ത്രീയമായി സംസ്കരിച്ചാണ് ഇന്ന് കടലാസ് നിർമിക്കുന്നത്. പോളി-പ്രൊപ്പിലീൻ, പോളി എഥിലീൻ തുടങ്ങിയ കൃത്രിമനാരുകളും ഇതോടൊപ്പം ചേർക്കാറുണ്ട്. 'പൾപ്പ് വുഡ്' എന്ന മരമാണ് പ്രധാനമായും കടലാസ് നിർമിക്കാനുപയോഗിക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് ഇന്ത്യയിലെ പേപ്പർ വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ. വർത്തമാനപ്പത്രം അച്ചടിക്കാൻ ഉപയോഗിക്കുന്ന കടലാസാണ് ന്യൂസ് പ്രിന്റ്. ഇന്ത്യയിൽ ആദ്യമായി ഒരു ന്യൂസ് പ്രിന്റ് ഫാക്ടറി ആരംഭിച്ചത് മധ്യപ്രദേശിലെ നേപാ നഗറിലാണ്. 1947 ജനുവരിയിൽ. അതേ വർഷം ഏപ്രിൽ 26ന് ഇവിടെ ന്യൂസ് പ്രിന്റ് നിർമാണം ആരംഭിച്ചു. ആദ്യം സ്വകാര്യ കമ്പനിയായി തുടങ്ങിയ ഈ പേപ്പർ ഫാക്ടറി പിന്നീട് 1949ൽ മദ്ധ്യപ്രദേശ് സർക്കാരും 1959ൽ കേന്ദ്ര സർക്കാർ ഏറ്റെടുത്തു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യയിലെ ആദ്യ പേപ്പർ മിൽ സ്ഥാപിതമായത് - സെറാംപൂർ (പശ്ചിമബംഗാൾ, 1812)

2. ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പർ മിൽ സ്ഥാപിച്ചത് - സെറാംപൂർ (പശ്ചിമബംഗാൾ, 1832)

3. ഇന്ത്യയിൽ പേപ്പർ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര 

4. ഏറ്റവും കൂടുതൽ പേപ്പർ മില്ലുകളുള്ള സംസ്ഥാനം - ഉത്തർപ്രദേശ് 

5. ഏറ്റവും വലിയ പേപ്പർ മിൽ - മഹാരാഷ്ട്രയിലെ ബല്ലാർപൂർ 

6. നാഷണൽ ന്യൂസ് പ്രിന്റ് & പേപ്പർ മിൽസ് സ്ഥിതിചെയ്യുന്നത് - നേപ്പാ നഗർ (മദ്ധ്യപ്രദേശ്)

7. ഫോട്ടോപേപ്പർ, ഫിലിം എന്നിവ നിർമ്മിക്കുന്നത് - ഉദ്ധ്യോഗമണ്ഡൽ (തമിഴ്‌നാട്)

8. കേരളത്തിലെ ആദ്യത്തെ കടലാസ് നിർമ്മാണശാല - പുനലൂർ പേപ്പർ മിൽ

Post a Comment

Previous Post Next Post