സൈലന്റ് വാലി

സൈലന്റ് വാലി (Silent Valley)

കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ സൈലന്റ് വാലി (237.52 ച.കി.മീ) 1984 ൽ നിലവിൽവന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് സ്ഥിതി ചെയ്യുന്ന സൈലന്റ് വാലിയാണ് കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്. കുന്തിപ്പുഴയിൽ അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് കേരള വൈദ്യുതി ബോർഡ് സമർപ്പിച്ച പദ്ധതി പരിസ്ഥിതിസ്നേഹികളുടെ എതിർപ്പിന് ഇടയാക്കി. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളുടെയും അപൂർവ സസ്യജാതികളുടെയും വാസസ്ഥലമായ ഈ പ്രദേശം സംരക്ഷിക്കണമെന്ന ആവശ്യം ദേശീയതലത്തിൽ തന്നെ ശ്രദ്ധനേടി. 1984 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 89.52 ചതുരശ്രകിലോമീറ്റർ പ്രദേശങ്ങൾ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. 1985 സെപ്റ്റംബർ 7 ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത്. 2007 ജൂൺ 11 ന് 148 ചതുരശ്ര കിലോമീറ്റർ കൂടി ബഫർസോണായി സൈലന്റ് വാലി ദേശീയോദ്യാനത്തിനൊപ്പം ചേർത്തു. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളിൽ ഉയരം കൂടിയ വൃക്ഷങ്ങളുള്ള ഇടങ്ങളിലാണ് സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ നിത്യഹരിത വനങ്ങളിൽ മാത്രമേ ഇവയുടെ ആവാസം കണ്ടെത്തിയിട്ടുള്ളൂ. IUCN ന്റെ കണക്കുപ്രകാരം കാട്ടിലുള്ളവയുടെ എണ്ണം 4000 ത്തിൽ താഴെയാണ്. വളരെ ചെറിയൊരു പ്രദേശത്ത് മാത്രം കാണപ്പെടുന്നു എന്നത് ഇവയുടെ വംശനാശഭീഷണി വർധിപ്പിക്കുന്നു.

'നിശ്ശബ്‌ദ താഴ്വര' എന്നാണ് സൈലന്റ് വാലിയുടെ അർത്ഥം. ചീവീടുകളുടെ ശബ്ദം കേൾക്കാത്തതിനാലാണ് ഈ പേര് കിട്ടിയത്. കാടിന്റെ യഥാർത്ഥ സൗന്ദര്യം ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. അട്ടപ്പാടിയുടെ അടിവാരത്ത് ഭവാനിപ്പുഴയുടെയും ജലസമൃദ്ധി സമ്പന്നമാക്കിയ ഈ പ്രദേശത്ത് പല അപൂർവ സസ്യങ്ങളും വളരുന്നുണ്ട്. കൂടാതെ സിംഹവാലൻ കുരങ്ങുകളും മലമുഴക്കി വേഴാമ്പലുകളും ഇവിടെ ധാരാളമായി കാണപ്പെടുന്നു. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനമായ സൈലന്റ് വാലി, നീലഗിരി ബയോസ്പിയർ റിസർവിന്റെ കോർ മേഖല കൂടിയാണ്. അപൂർവ ഇനം ചിത്രശലഭങ്ങൾ, തവളകൾ, സസ്യങ്ങൾ തുടങ്ങിയവ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ട നിരകളിലെ ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് സൈലന്റ് വാലി. ഇവിടെ വനം-വന്യജീവി വകുപ്പിന്റെ നിയന്ത്രണത്തിൽ ട്രെക്കിങ്ങും മറ്റ് ഇക്കോ ടൂറിസം പദ്ധതികളും നടപ്പിലാക്കിവരുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം - സൈലന്റ് വാലി ദേശീയോദ്യാനം (PSCയുടെ ഉത്തരം, ശരി ഉത്തരം - പെരിയാർ)

2. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് - സൈലന്റ് വാലി

3. സൈലന്റ് വാലി ഏത് ജില്ലയിലാണ് - പാലക്കാട്

4. ഇടുക്കി ജില്ലയിൽ പെടാത്ത കേരളത്തിലെ ദേശീയോദ്യാനം - സൈലന്റ് വാലി

5. സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം - 1984 

6. സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ആര് - ഇന്ദിരാഗാന്ധി 

7. സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആര് - രാജീവ് ഗാന്ധി (1985 സെപ്റ്റംബർ 7)

8. സൈലന്റ് വാലി സ്ഥിതിചെയ്യുന്ന താലൂക്ക് - മണ്ണാർക്കാട്

9. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി - കുന്തിപ്പുഴ 

10. സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി - തൂതപ്പുഴ 

11. വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം - സൈലന്റ് വാലിയിൽ 

12. സൈലന്റ് വാലി (നിശബ്ദ താഴ്വര) എന്ന പേര് കിട്ടാൻ കാരണം - ചീവിടുകൾ ഇല്ലാത്തതുകൊണ്ട് 

13. സിംഹവാലൻ കുരങ്ങുകൾ സൈലന്റ് വാലിയിൽ മാത്രം കാണാൻ കാരണം - വെടിപ്ലാവുകളുടെ സാന്നിധ്യം

14. സിംഹവാലൻ കുരങ്ങിന്റെ ശാസ്ത്രീയ നാമത്തിൽ നിന്നും (Macaca silenus) പേരുലഭിച്ച ദേശീയോദ്യാനം - സൈലന്റ് വാലി

15. കേരളത്തിലെ നിത്യഹരിത വനം - സൈലന്റ് വാലി

16. 'സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം' എന്ന കവിത രചിച്ചതാര് - സുഗതകുമാരി

17. സൈലന്റ് വാലി എന്ന പേര് നൽകിയ ഇംഗ്ലീഷുകാരൻ - റോബർട്ട് റൈറ്റ്‌ 

18. കേരളത്തിലെ ഏക കന്യാ വനം - സൈലന്റ് വാലി

19. ലോകപൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ദേശീയോദ്യാനം - സൈലന്റ് വാലി 

20. മഹാഭാരതത്തിൽ സൈരന്ധ്രി വനമെന്ന് പരാമർശിക്കപ്പെട്ടിരുന്ന ദേശീയോദ്യാനം - സൈലന്റ് വാലി 

21. സൈലന്റ്‌ വാലി ബഫർസോണായി പ്രഖ്യാപിച്ച വർഷം - 2007 ജൂൺ 11

22. സൈലന്റ്‌ വാലി ഉൾപ്പെടുന്ന ബയോസ്ഫിയർ റിസർവ് - നീലഗിരി

23. പശ്ചിമഘട്ടിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രധാന മഴക്കാട് - സൈലന്റ് വാലി

24. ഏറ്റവും കൂടുതൽ ജൈവ വൈവിധ്യമുള്ള ദേശീയോദ്യാനം - സൈലന്റ് വാലി

25. സൈലന്റ്‌ വാലി ദേശീയോദ്യാനത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? - 2009

26. സൈലന്റ്‌ വാലിയിൽ അധിവസിക്കുന്ന ഗോത്ര വിഭാഗങ്ങൾ? - മുകുടർ, ഇരുളർ, കുറുമ്പർ

Post a Comment

Previous Post Next Post